അയർലണ്ടിൽ സൈക്കിൾ യാത്രക്കാരെ അപകടകരമായ രീതിയിൽ മറികടക്കുന്നതിന് കൂടിയ പിഴ ഇന്ന് നവംബർ 12 മുതൽ പ്രാബല്യത്തിൽ.
നിലവിൽ അപകടകരമായ രീതിയിൽ സൈക്കിൾ യാത്രക്കാരെ മറികടക്കുന്ന ഡ്രൈവർമാർക്ക് അപകടകരമായ ഓവർടേക്കിംഗിനെതിരെ പൊതു നിയമപ്രകാരം വിചാരണ നടത്താം, കൂടാതെ 80 യൂറോ പിഴയും മൂന്ന് പെനാൽറ്റി പോയിന്റുകളും നൽകാം.
പുതിയ ചട്ടപ്രകാരം സൈക്ലിസ്റ്റുകളെ മറികടക്കുന്നതിന് പ്രത്യേകമായി ഒരു നിയമം ഉണ്ടാകും, അതിനുള്ള പരമാവധി പിഴ 120 യൂറോയായി ഉയർത്തും. എന്നാൽ പെനാൽറ്റി പോയിന്റുകളുടെ എണ്ണത്തിൽ വർദ്ധനവുണ്ടാകില്ല.
സൈക്ലിസ്റ്റുകളെ ഓവർ ടേക്ക് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, പാലിക്കേണ്ട അകലം മുതലായവ വിശദമായി മനസിലാക്കാൻ വീഡിയോ കാണാം.
https://www.youtube.com/watch?v=hlEORIsXFCk