വീട്ടിൽ വിന്ഡോ ബ്ലൈൻഡ് ഉണ്ടോ? ജീവനു ഭീഷണി.

‘അമ്മ തന്റെ രണ്ടു വയസുള്ള ആൺകുഞ്ഞിനെ ബെഡ്റൂമിലെ ജനലിൽ തൂക്കിയിട്ടിരിക്കുന്ന ബ്ലൈൻഡ് വള്ളിയിൽ കുരുങ്ങി മരണാസന്നനായി തൂങ്ങികിടക്കുന്നതു കണ്ടു. ഇത്തരത്തിൽ ഏറ്റവും ഭീതിയേറിയതും ഭയാനകവുമായി വീടുകളിൽ ഒളിഞ്ഞിരിക്കുന്ന അപകടങ്ങളെ നിശബ്ദ കൊലയാളകൾ എന്ന് പേരിട്ടു വിളിക്കുകയൂം മറ്റുള്ള മാതാപിതാക്കന്മാർക്കു മുന്നറിയിപ്പ് നൽകുകയും ചെയുന്നു. രണ്ടു വയസുള്ള മോൻ ടോമിയും സഹോദരങ്ങളും അടുക്കളയിൽ കളിച്ചുകൊണ്ട്‌ ഇരികുകയായിരുന്നു. ഭക്ഷണം തയാറാക്കുകയായിരുന്ന ‘അമ്മ അയോയ്‌ഫ് പെട്ടെന്നാണ് ടോമിയുടെ അനക്കം ഒന്നും കേൾകുന്നില്ലല്ലോ എന്ന് മനസ്സിലായതും ചുറ്റം നോക്കി റൂമിലേക്ക് ഓടിയതും. എങ്കിൽ വിന്ഡോ ബ്ലൈൻഡ് വള്ളിയിൽ കുരുങ്ങി മരണത്തോട് മല്ലടിക്കുന്ന ടോമിയെ കണ്ടു ‘അമ്മ അയയ്‌ഫ് ഞെട്ടി പോയി. മനോധൈരം കൈവിടാതെ അയയ്‌ഫ് തന്റെ രണ്ടു വയസുള്ള ടോമിയെ വള്ളികളുടെ കുരുക്കിൽ നിന്നും രക്ഷപെടുത്തിയെങ്കിലും ടോമിക്ക് ബോധം തിരിച്ചു ലഭിക്കാൻ അല്പം സമയമെടുത്തു. തനിക്കുണ്ടായ പോലെ ഒരു അപകടം നിങ്ങളുടെ കുരുന്നുകൾക്ക് ഉണ്ടാവാതിരിക്കാൻ നിങ്ങളുടെ വീടുകളിൽ ഇത്തരത്തിൽ ഒളിഞ്ഞിരിക്കുന്ന നിശ്ബ്ദാ കൊലയാളികളെന്നു അയയ്‌ഫ് പേരിട്ടു വിളിക്കുന്ന അപകട സാധ്യതകളെ മുൻകൂട്ടി അറിയുവിൻ. ടോമി സ്ഥിരമായി ബെഡ്‌റൂമിൽ കളിക്കുകയും എല്ലാ റൂമുകളിലും ഓടി നടക്കുകയും ചെയ്യുന്നു. എന്നാൽ പതിവിൽ നിന്നും വ്യത്യസ്തമായി അല്പം നേരമായി ടോമിയുടെ അനക്കം ഒന്നും കേൾകാത്തതുകൊണ്ടാണ് ‘അമ്മ അയയ്‌ഫ് ടോമിയെ തിരഞ്ഞു ബെഡ്റൂമിലേക്ക് ഓടിപ്പോയത്. വിന്ഡോ ബ്ലൈൻഡിൽ കുരുങ്ങിയ ടോമിയുടെ ചുണ്ടുകൾ നീല നിറമായിരുന്നു അതുപോലെ തന്നെ രണ്ടു മിനുറ്റിൽ അധികം CPR ടോമിക്ക് കൊടുത്തിട്ടതാണ് ടോമിയെ രക്ഷപെടുത്തിയത്. MRI , CT , X – റെയ്‌സ് തുടങ്ങിയ എല്ലാവിധ മെഡിക്കൽ ചെക്‌സ് നടത്തി ടോമിയുടെ ആരോഗ്യനില ഭേദകരം എന്ന് ഉറപ്പു വരുത്തി. ജ്ഞാൻ അല്പംകൂടി വൈകിയിരുന്നെകിൽ ഒരു വിന്ഡോ ബ്ലൈൻഡ് കാരണം ടോമിയുടെ ശവസംസ്‍കാരം നടത്തേണ്ടി വരുമായിരുന്നെന്നും ‘അമ്മ അയയ്‌ഫ് വെളിപ്പെടുത്തുന്നു.

Share This News

Related posts

Leave a Comment