കോവിഡ് അനിശ്ചിതത്വത്തില്പ്പെട്ട് രജിസ്ട്രേഷനും മറ്റും പുതുക്കാന് കഴിയാതെ പോകുമെന്ന പേടി കുടിയേറ്റക്കാര്ക്ക് വേണ്ട,
കാലാവധി കഴിഞ്ഞ വിസ ,ഐ ആര് പി രജിസ്ട്രേഷന് എന്നിവയുടെകാലാവധികള്ഒരു മാസത്തേയ്ക്ക് കൂടി നീട്ടികൊണ്ടുള്ള ഉത്തരവ് സര്ക്കാര് ഇന്നലെ പുറപ്പെടുവിച്ചു..2020 ഓഗസ്റ്റ് 20നും 2020 സെപ്റ്റംബര് 20നും ഇടയില് കാലഹരണപ്പെടാന് പോകുന്ന ഇമിഗ്രേഷന്, ഇന്റര്നാഷണല് പ്രൊട്ടക്ഷന് അനുമതികള്ക്കാണ് ഇത് ബാധകമാവുക.
അതേ സമയം,ബര്ഗ് ക്വേയിലെ ഡബ്ലിന് ഏരിയ രജിസ്ട്രേഷന് ഓഫീസും ഗാര്ഡ സിയോച്ന നടത്തുന്ന മറ്റെല്ലാ എല്ലാ രജിസ്ട്രേഷന് ഓഫീസുകളും താല്ക്കാലികമായി അടയ്ക്കുന്നതിന് സര്ക്കാര് തീരുമാനിച്ചു.പുതുക്കിയ പൊതുജനാരോഗ്യ മാര്ഗ്ഗനിര്ദ്ദേശ പ്രകാരമാണിത്.
ഇതേ തുടര്ന്ന് ഓഗസ്റ്റ് 19, 20, 21 തീയതികളില് ഈ ഓഫീസുകളില് നിന്നും നല്കിയ അപ്പോയിന്റ്മെന്റുകള് വീണ്ടും ഷെഡ്യൂള് ചെയ്യുന്നതിനും തീരുമാനമുണ്ട്. രജിസ്ട്രേഷന് ഓഫീസിന്റെ പ്രവര്ത്തനവുമായി ബന്ധപ്പെട്ട കൂടുതല് അറിയിപ്പുകള് പിന്നീടുണ്ടാകുമെന്നും അധികൃതര് അറിയിച്ചു.
2020 ഓഗസ്റ്റ് 20 മുതല് 2020 സെപ്റ്റംബര് 20 വരെ കാലഹരണപ്പെടാന് പോകുന്ന എല്ലാ അനുമതികളുമാണ് ഒരു മാസത്തേക്ക് ഓട്ടോമാറ്റിക്കായി പുതുക്കിക്കിട്ടുക. നിലവിലുള്ള അനുമതിയുടെ അതേ അടിസ്ഥാനത്തിലായിരിക്കും അനുമതി പുതുക്കുന്നത്.
2020 മാര്ച്ച് 20,മെയ് 13, ജൂലൈ 16 എന്നീ തീയതികളില് സര്ക്കാര് നോട്ടീസ് പ്രകാരം മുമ്പ് പുതുക്കിയതും , 2020 ഓഗസ്റ്റ് 20നും 2020 സെപ്തംബര് 20 നും ഇടയില് കാലഹരണപ്പെടുന്ന രജിസ്ട്രേഷനുകളും ഇപ്പോള് പുതുക്കുന്നവയില്പ്പെടും.
ഡബ്ലിന് ഏരിയയിലെ എല്ലാ പുതുക്കലുകളും ഓണ്ലൈനില് പ്രോസസ്സ് ചെയ്യുന്നുണ്ട്. കൂടാതെ 2020 ജൂലൈ 20 മുതല് എല്ലാ അപേക്ഷകര്ക്കും https://inisonline.jahs.ie ല് രജിസ്ട്രഷന് സൗകര്യം ലഭ്യമാണ്.