വിൽപ്പനയ്ക്ക് ശേഷമുള്ള ആദ്യത്തെ ലാഭം ബീക്കൺ ഹോസ്പിറ്റൽ രേഖപ്പെടുത്തി. കഴിഞ്ഞ വർഷം ഡബ്ലിനിലെ ബീക്കൺ ഹോസ്പിറ്റൽ ആദ്യമായി പ്രവർത്തന ലാഭം രേഖപ്പെടുത്തി. ശതകോടീശ്വരൻ വ്യവസായി ഡെനിസ് ഓബ്രിയന്റെ ഉടമസ്ഥതയിൽ ബീക്കൺ ഹോസ്പിറ്റൽ വന്നതിനുശേഷമുള്ള ആദ്യാലാഭമാണിത്.
2017 ൽ 1.3 മില്യൺ യൂറോയുടെ പ്രവർത്തന നഷ്ടം നേരിട്ട ബീക്കൺ 2018ൽ 3.1 മില്യൺ യൂറോയുടെ പ്രവർത്തന ലാഭം കൊയ്തു. വരുമാനം 18 ശതമാനം ഉയർന്ന് 103.9 മില്യൺ യൂറോയിൽ നിന്ന് 122.66 മില്യൺ യൂറോയായി ഉയർന്നതിനെത്തുടർന്നാണ് ഈ നേട്ടം കൈവരിക്കാൻ കഴിഞ്ഞത്.
199 ബഡ്ഡുകൾ ഉള്ള ഈ ഹോസ്പിറ്റലിൽ കൺസൾട്ടൻറുകൾ, നഴ്സുമാർ, ആരോഗ്യ പരിപാലന വിദഗ്ധർ എന്നിവരടക്കം 1,400 പേർ ജോലി ചെയ്യുന്നുണ്ട്.