ഐറിഷ് ജൂനിയർ ചെസ്സ് ചാമ്പ്യൻഷിപ്പിൽ U16 വിഭാഗത്തിൽ മലയാളി പ്രതിഭ റോഹൻ സലിൻ കിരീടം സ്വന്തമാക്കി. ഡബ്ലിനിൽ നടന്ന മത്സരങ്ങൾക്ക് ഐർലൻഡിന്റെ ഒഫിഷ്യൽ ചെസ്സ് ഗവേർണിങ് ബോഡിയായ ഐറിഷ് ചെസ്സ് യൂണിയൻ ആണ് ആതിഥേയത്വം വഹിച്ചത്.
റോഹന്റെ നേട്ടം ഐറിഷ് ചെസ്സ് ചരിത്രത്തിൽ മലയാളി സാന്നിധ്യം ശക്തമായി അടയാളപ്പെടുത്തുന്നു.
ഡബ്ലിനിലെ ക്ലോൺഗ്രിഫിനിൽ നിന്നുള്ള സലിൻ ശ്രീനിവാസ്,ജെസ്സി ജേക്കബ് എന്നിവരാണ് റോഹന്റെ രക്ഷാകർത്താക്കൾ.
റോഹന്റെ വിജയം കേരളത്തിലെ ചെസ്സ് കൂട്ടായ്മയ്ക്കും അഭിമാന നിമിഷമാണ്.
.