കൺസ്ട്രക്ഷൻ സൈറ്റുകൾ മാർച്ച് 5 ന് വീണ്ടും തുറക്കാൻ അനുവദിക്കുമെന്ന് ഐറിഷ് ഗവണ്മെന്റ് ഭവന വകുപ്പ് മന്ത്രാലയം സ്ഥിരീകരിച്ചു.
സൈറ്റുകൾ അടച്ചുപൂട്ടുന്നത് ഏകദേശം പ്രതിമാസം 700 മുതൽ 800 വരെ വീടുകൾ നിർമ്മിച്ച് കൊടുക്കുന്നതിലെ കാലതാമസമാണെന്നും സുരക്ഷിതമായ ഉടൻ തന്നെ സൈറ്റുകൾ വീണ്ടും തുറക്കണമെന്നും അയർലണ്ടിലെ ഭവന വകുപ്പ് മന്ത്രി ഡാരാഗ് ഓബ്രിയൻ അറിയിച്ചു.
നിർമ്മാണ സൈറ്റുകൾക്ക് സുരക്ഷിതമായി പ്രവർത്തിക്കാൻ കഴിയുമെന്ന് ഇതിനോടകം തന്നെ അറിയിക്കുകയും വേണ്ട നടപടികൾ അനുസരിച്ച് ഉദാഹരണസഹിതം കാണിക്കുകയും ചെയ്തിരുന്നു, മാർച്ചിൽ സുരക്ഷിതമായി വീണ്ടും തുറക്കാൻ കഴിയുമെന്ന് തനിക്ക് വിശ്വാസമുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.