പെട്ടെന്ന് പണിമുടക്കി വാട്സ്ആപ്. കൂടാതെ ഇൻസ്റ്റാഗ്രാം, മെസ്സഞ്ചർ എന്നിവയിലെ ചില ഉപഭോക്താക്കൾക്കും സമാനമായ പ്രശ്നം നേരിടുന്നുണ്ട്.
വാട്സ്ആപ്പിൽ ഇന്ന് ഉച്ചകഴിഞ്ഞുമുതൽ ഇമേജുകൾ ഡൌൺലോഡ് ചെയ്യാൻ സാധിക്കുന്നില്ല. വാട്സ്ആപ്പിന്റെ സെർവർ ഇഷ്യൂ ആണിതിന് കാരണം.
ഇതറിയാതെ പലരും തങ്ങളുടെ ഫോണിന്റെ എന്തെങ്കിലും പറ്റിയതാകാം എന്ന് കരുതി പലതവണ ഫോണുകളും ടാബ്ലെറ്റുകളും റീസ്റ്റാർട്ട് ചെയ്തുനോക്കിയിരുന്നെങ്കിലും ഫലം കാണാനായില്ല. അതുപോലെതന്നെ മൊബൈൽ / വൈഫൈ നെറ്റ് വർക്കുകളുടെ കുഴപ്പമാകാം എന്ന് സംശയിച്ചവർക്കും തെറ്റി. ഫേസ്ബുക് ഈ പ്രശനം പരിഹരിക്കാനുള്ള തിരക്കിലാണ്. ഏതാനും മണിക്കൂറുകൾക്കുള്ളിൽ എല്ലാം പഴയപോലെതന്നെയാവും എന്നാണ് അറിയുന്നത്. മെസ്സേജുകൾ സാദാരണ രീതിയിൽ അയയയ്ക്കാനും സ്വീകരിക്കാനും സാധിക്കുന്നുണ്ട്.