പങ്കാളീസ് ക്രിക്കറ്റ്‌ ടൂർണമെന്റിൽ AMC ചാമ്പ്യൻമാർ

Corkagh Park ക്രിക്കറ്റ്‌ ഗ്രൗണ്ടിൽ May 18 ന് നടത്തപെട്ട പങ്കാളീസ് ക്രിക്കറ്റ്‌ ടൂർണമെന്റ് ചാമ്പ്യൻമാരായി AMC.
ആവേശോജ്വലമായ ഫൈനലിൽ കരുത്തരായ LCC യെ 24 റൺസിന് ആണ് അവർ പരാജയപ്പെടുത്തിയത്.
വിജയികൾക്കു ട്രോഫിയും €501 ക്യാഷ് പ്രൈസും ലഭിച്ചു. റണ്ണേഴ്സ് അപ്പ്‌ ആയ LCC ക്ക് ലഭിച്ചത് ട്രോഫിയും €301 യൂറോയും ആണ്.
ഉദ്വേഗ ജനകമായ നിരവധി നിമിഷങ്ങൾ സമ്മാനിച്ച, അവസാന പന്ത് വരെ നീണ്ടു നിന്ന മത്സരങ്ങൾ നിറഞ്ഞ ക്രിക്കറ്റ്‌ പോരാട്ടത്തിൽ അയർലണ്ടിൽ നിന്നുള്ള ഏറ്റവും മികച്ച 12 ടീമുകൾ ആണ് മാറ്റുരച്ചത്.
ടൂർണമെന്റിലെ മികച്ച താരം ആയി LCC യുടെ Jibran തിരഞ്ഞെടുക്കപ്പെട്ടു, മികച്ച ബാറ്റർ അവാർഡ് Gully Cricket ലെ Parag. S ന് ആണ്. Waterford Tigers ക്രിക്കറ്റ്‌ ക്ലബ്ബിലെ Anand ആണ് Best bowler അവാർഡ്.
ഫൈനലിലെ മികച്ച താരം ആയി AMC യുടെ Vijay തിരഞ്ഞെടുക്കപ്പെട്ടു
ടൂർണമെന്റ് വമ്പിച്ച വിജയമാക്കാൻ സഹായിച്ച സ്പോൺസർക്കും പങ്കെടുത്ത എല്ലാ ടീമുകൾക്കും പങ്കാളീസ് ക്രിക്കറ്റ്‌ കമ്മിറ്റി നന്ദി അറിയിക്കുന്നു.
Share This News

Related posts

Leave a Comment