കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ വടക്കൻ അയർലണ്ടിൽ 934 പുതിയ കോവിഡ് -19 കേസുകൾ സ്ഥിരീകരിച്ചതായി നോർത്തേൺ അയർലൻഡ് ആരോഗ്യ വകുപ്പ് അറിയിച്ചു.
ഇന്നുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന സംഖ്യയാണിത്. ബുധനാഴ്ച രേഖപ്പെടുത്തിയ 424 എന്ന റെക്കോഡിനേക്കാൾ ഇരട്ടിയാണ് ഇത്.
വടക്കൻ അയർലണ്ടിലെ മൊത്തം കോവിഡ് -19 മരണസംഖ്യ 582 ആയി ഉയർന്നു.
വടക്കൻ അയർലണ്ടിൽ ഇതുവരെ 12,886 കേസുകൾ സ്ഥിരീകരിച്ചു.
Derry,Strabane പ്രദേശങ്ങളിൽ 201 കേസുകൾ കൂടി സ്ഥിരീകരിച്ചു.
വടക്കൻ അയർലണ്ടിലുടനീളമുള്ള സ്വകാര്യ വീടുകളിൽ വീടിനകത്ത് കൂട്ടം കൂടുന്നത് ഇതിനകം വിലക്കിയിട്ടുണ്ട്.
ഡൊനെഗലിലെയും ഡെറിയിലെയും ഉയർന്ന കേസുകൾ കണക്കിലെടുക്കുമ്പോൾ കോവിഡ് –19 ന്റെ അതിർത്തി കടന്നുള്ള സാധ്യതയെക്കുറിച്ച് ആശങ്കകൾ ഉയർന്നിട്ടുണ്ട്.
മെയിൽ മെഡിക്കൽ വാർഡുമായി ബന്ധപ്പെട്ട മരണങ്ങളുടെ എണ്ണം 6 ആണെന്ന് സതേൺ ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ ട്രസ്റ്റ് അറിയിച്ചു. മൊത്തം 28 സ്റ്റാഫുകളും 13 രോഗികളും കോവിഡ് -19 പോസിറ്റീവ് ആയി.
അടുത്ത ആഴ്ച മുതൽ പുതിയ നിയമങ്ങൾ നിലവിൽ വരാൻ സാദ്ധ്യതകൾ.