അയർലണ്ടിലേയ്ക്കുള്ള വിസ ലഭിച്ച് ഇത് വരെ ഇന്ത്യയിൽ നിന്നും അയർലണ്ടിലേക്ക് പറക്കാൻ സാധിക്കാത്തവർക്കും അയർലണ്ടിൽ നിന്നും ഇന്ത്യയിലേയ്ക്ക് പോയി തിരിച്ചു വരാൻ കഴിയാത്തവർക്കും എങ്ങനെ അയർലണ്ടിൽ എത്തിപ്പെടാം എന്ന് മനസിലാക്കാം.
2020 ജൂൺ ഒന്നാം തിയതി മുതൽ പ്രാബല്യത്തിൽ വന്ന ഈ നിർദ്ദേശം ഇന്ത്യയിൽ കുടുങ്ങി കിടക്കുന്ന അയർലണ്ട് വിസയുള്ള എല്ലാവർക്കും കൃത്യമായ മാർഗ നിർദ്ദേശം നൽകുന്നു.
അയർലണ്ടിലേക്ക് പറക്കാൻ മൂന്ന് മാസത്തെ കാലാവധിയുള്ള വിസ കൈയ്യിൽ ഉള്ള ഇന്ത്യൻ പൗരന്മാർക്കും, ഒരു മാസത്തെയെങ്കിലും കാലാവധിയുള്ള IRP/GNIB കാർഡ് കൈവശമുള്ള ഇന്ത്യൻ പൗരന്മാർക്കും അയർലണ്ടിലേക്ക് യാത്ര ചെയ്യാം. ഇത് work, study, join immediate family members എന്നിവയിൽ ഏത് വിസ വിഭാഗത്തിൽ പെടുന്നവർക്കും ഒരു പോലെ ബാധകമാണ്.
അതുകൊണ്ട് തന്നെ, റീപാട്രിയേഷൻ ഫ്ലൈറ്റിൽ യാത്ര ചെയ്യാനുള്ള അനുമതിക്കുള്ള പ്രത്യേക കൺഫർമേഷൻ ലെറ്റർ ഇനി മുതൽ വിസ ഓഫീസ് ഇമെയിലായി അയച്ചു കൊടുക്കില്ല. അതായത് ഇന്ത്യൻ പൗരന്മാർക്ക് ഈ പ്രത്യേക കൺഫർമേഷൻ ലെറ്റർ ഇല്ലാതെ തന്നെ അയർലണ്ടിലേക്ക് യാത്ര ചെയ്യാം.
വിസയുടെ കാലാവധി തീർന്നവർ ചെയ്യണ്ടത്
വിസയുടെ കാലാവധി തീർന്നവർക്ക് ഇന്ത്യയിൽ നിന്നും അയർലണ്ടിലേക്ക് യാത്ര ചെയ്യണമെങ്കിൽ വിസ പുതുക്കിയതിനു ശേഷം മാത്രമേ സാധിക്കൂ. ഐറിഷ് വിസയുടെ കാലാവധി തീർന്നവർ സ്വന്തം ചിലവിൽ കൊറിയാറായി അവരുടെ പാസ്പോര്ട്ട് ഐറിഷ് എംബസിക്ക് അയച്ചു കൊടുക്കണം. പുതുക്കിയ ട്രാവൽ തീയതിയോടുകൂടിയ പാസ്സ്‌പോർട്ട്, വിസാ ഓഫീസിൽ നിന്നും മടക്കി അപേക്ഷകന് അയച്ചു കൊടുക്കുന്നതായിരിക്കും. ഇതിനുള്ള പ്രോസസ്സിംഗ് സമയം 10 പ്രവർത്തി ദിവസമെന്നാണ് ഇപ്പോൾ പറയുന്നത്.
IRP/GNIB കാലാവധി തീർന്നവർ ചെയ്യണ്ടത്
ഐറിഷ് റെസിഡൻസ് പെർമിറ്റിന്റെ (IRP/GNIB) കാലാവധി തീർന്നവർ പുതിയ എൻട്രി വിസയ്ക്കായി ഓൺലൈനായി അപേക്ഷിക്കണം. ഓൺലൈനായി അപേക്ഷിക്കുമ്പോൾ “OTHER” – “LONG STAY” എന്ന ഓപ്ഷൻ തിരഞ്ഞെടുക്കണം.
പൂരിപ്പിച്ച അപേക്ഷാ ഫോമിനോടൊപ്പം കാലാവധി തീർന്ന IRP/GNIB കാർഡിന്റെ ഒരു കോപ്പിയും, അയർലണ്ടിലേക്ക് യാത്ര ചെയ്യുന്നതിനുള്ള കാരണം കാണിക്കുന്ന ഒരു കത്തും കൂടി എഴുതി കൊറിയർ ആയി സ്വന്തം ചലവിൽ എംബസിക്ക് അയച്ചു കൊടുക്കണം. പുതുക്കിയ വിസയോടുകൂടിയ പാസ്പോര്ട്ട് അപേക്ഷകന് വിസാ ഓഫീസിൽ നിന്നും മടക്കി അപേക്ഷകന് അയച്ചു കൊടുക്കുന്നതായിരിക്കും. അപേക്ഷ വിസ ഓഫീസിൽ ലഭിച്ച ശേഷം 10 പ്രവർത്തി ദിവസമെന്നാണ് ഇതിനുള്ള പ്രോസസ്സിംഗ് സമയമായി ഇപ്പോൾ പറയുന്നത്.
വാർത്ത: ശരത് ശ്രീകുമാർ
Hey , I would like to know that if 1G stamp expires and I am stuck in India. For that what all things should I do