ഇലക്ട്രിക്ക് കാർ നിർമാതാക്കളായ ടെസ്ല അവരുടെ സൂപ്പർ ചാർജർസ് എന്ന് വിളിക്കപ്പെടുന്ന ചാർജിങ് സ്റ്റേഷനുകളിലെ ചാർജിങ് റേറ്റ് കുറയ്ക്കുന്നു. ആദ്യകാലങ്ങളിൽ ഇത് പൂർണ്ണമായും ഫ്രീ ആയിരുന്നു. എന്നാൽ 2018 നവംബർ മുതൽ ഇതിന് 30% അധിക ഫീസ് ഏർപ്പാടാക്കി. ഇത് ഇക്കണോമിക് ആയി വാഹനം ഉപയോഗിക്കാൻ സാധിക്കാത്ത അവസ്ഥയിലേക്ക് കസ്റ്റമേഴ്സിനെ എത്തിച്ചു. ഉപഭോക്താക്കളുടെ പരാതിയെതുടർന്നാണ് ഇപ്പോൾ റീചാർജിങ് തുക കുറിച്ചിരിക്കുന്നത്.
എന്നാൽ നവംബറിനു ശേഷവും ഓഫർ കൂപ്പണുകളോടുകൂടി വാഹനം വാങ്ങിയവർക്ക് ആറ് മാസക്കാലം ഡിസ്കൗണ്ട് തുകയിൽ റീചാർജ് ചെയ്യാനുള്ള അവസരം ഉണ്ട് താനും.30% അധിക ഫീസ് ഏർപ്പാടാക്കിയത് പെട്രോൾ കാറുകളെ അപേക്ഷിച്ച് ധനലാഭം ഇല്ല എന്ന് കസ്റ്റമർ ഫീഡ് ബാക് ലഭിച്ചതിനെതുടർന്നാണ് ഇപ്പോൾ 10% ഫീസ് കുറിച്ചിരിക്കുന്നത്. ഈ കുറവ് ലോകമെമ്പാടുമുള്ള സൂപ്പർ ചാർജർസ് സ്റ്റേഷനുകളിലും നിലവിൽ വന്നു കഴിഞ്ഞു. അമേരിക്കയിലാണ് ഏറ്റവും കൂടുതൽ ടെസ്ല കാറുകൾ ഉപയോഗിക്കപ്പെടുന്നത്.