ജോൺസൺ & ജോൺസൺ കോവിഡ് -19 വാക്സിൻ ആദ്യമായി അയർലണ്ടിൽ പൊതുജനങ്ങൾക്കായി നൽകി. ഡബ്ലിനിലെ ഭവനരഹിതരായ ആളുകൾക്കാണ് ആദ്യമായി ജോൺസൺ & ജോൺസൺ വാക്സിന്റെ ഫസ്റ്റ് ഡോസ് ലഭിക്കുന്നത്, അടുത്ത ആഴ്ച അവസാനത്തോടെ 700 ഡോസ് വാക്സിൻ ഭവനരഹിതരായ ആളുകൾക്ക് നൽകുവാൻ ആരോഗ്യവകുപ്പ് പദ്ധതിയിടുന്നു. സിംഗിൾ-ഷോട്ട് വാക്സിൻ അയർലണ്ടിലെ ദുർബലരായ ഗ്രൂപ്പുകൾക്ക് ( Vulnerable Groups ) വളരെയധികം ഗുണം ചെയ്യുന്നുവെന്ന് ഡബ്ലിനിലെ എച്ച്എസ്ഇ ക്ലിനിക്കൽ ലീഡ് ഡോ. ഓസ്റ്റിൻ ഓ കരോൾ അഭിപ്രായപ്പെട്ടു.
ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഡബ്ലിനിലെ അടിയന്തര താമസ സ്ഥലങ്ങളിൽ ഭൂരിപക്ഷവും (മൂന്നിൽ രണ്ട് പേർ) ആറുമാസത്തിലേറെയായി ഭവനരഹിതരാണ്. ഡബ്ലിനിലെ അടിയന്തിര താമസ സ്ഥലങ്ങളിലെ 3,900 ൽ അധികം മുതിർന്നവരിൽ 66 ശതമാനം പേരും ഒരുപാട് കാലങ്ങളായി ഭാവനരഹിതരാണെന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. 2021 മാർച്ച് അവസാനം 681 കുടുംബങ്ങൾ ഡബ്ലിനിൽ അടിയന്തിര താമസ സ്ഥലങ്ങളിൽ താമസിച്ചിരുന്നു, ഇതിൽ 1,600 ഓളം കൊച്ചുകുട്ടികളും ഉൾപ്പെടുന്നു.
50 വയസ്സിന് താഴെയുള്ളവർക്ക് അസ്ട്രസെനെക, ജോൺസൺ ആൻഡ് ജോൺസൺ വാക്സിനുകൾ നൽകാനുള്ള പുതിയ പദ്ധതി ഐറിഷ് ഗവണ്മെന്റിന്റെ പരിഗണനയിലാണ്.