ഗൾവേ: ഗോൾവെയിൽ ഫുടബോൾ മാമാങ്കം
മലയാളികളുടെ കാൽപ്പന്തു കളിയുടെ ചടുലഭാവങ്ങൾക്കു തീവ്രത പകരാൻ ഗോൾവേ സമൂഹം തയ്യാറായി കഴിഞ്ഞു.
ജൂലൈ 20നു ശനിയാഴ്ച രാവിലെ 10 മണിക്ക് പ്രഥമ GICC കപ്പ് ഉയർ ർത്തുന്നതിനായി ഡബ്ലിൻ, ഗോൾവേ, വാട്ടർഫോർഡ്, കോർക് എന്നിവിടങ്ങളിൽ നിന്നുള്ള അയർലണ്ടിലെ പത്ത് പ്രമുഖ ടീമുകൾ ഗോൾവേയിലെ മെർവ്യൂവീലുള്ള മെർവ്യൂ യുണൈറ്റഡ് ഫുട്ബോൾ ക്ലബിന്റെ ആസ്ട്രോ ടർഫ് മൈതാനത്തു ബൂട്ടണിഞ്ഞുകൊണ്ടു അങ്കം കുറിയ്ക്കും.
7 – A സൈഡ് ഫുട്ബോളിന്റെ
മനോഹാരിതയോടൊപ്പം
വീറും, വാശിയും, സൗഹൃദവും, ആഹ്ലാദവും, നിരാശയും സമുന്വയിയ്ക്കുന്ന ഈ അസുലഭദിനത്തിലേക്ക് എല്ലാ മലയാളികളെയും കായിക പ്രേമികളെയും കുടുംബ സമേതം സ്വാഗതം ചെയ്യുന്നതായി
സംഘടകരായ ഗോൾവേ ഇന്ത്യൻ കൾച്ചറൽ കമ്മ്യൂണിറ്റി (GICC) യുടെ ഭാരവാഹികൾ അറിയിക്കുന്നു.
വിജയികൾക്ക് GICC നൽകുന്ന റോളിങ്ങ് ട്രോഫിയും, ക്യാഷ് അവാർഡും, മെഡലുകളും ഉണ്ടായിരിക്കും. റണ്ണേഴ്സ് അപ്പ് ടീമിന് ട്രോഫിയും മെഡലുകളും, ഗോൾവേയിലെ പ്രമുഖ കാറ്ററിംഗ് സ്ഥാപനമായ കറി ആൻഡ് സ്പൈസ് നൽകുന്ന ക്യാഷ് അവാർഡും ഉണ്ടായിരിക്കും.
കൂടാതെ ടോപ് സ്കോറെർ, ബെസ്റ്റ് ഗോൾ കീപ്പർ അവാർഡുകളും ഉണ്ടായിരിക്കുന്നതാണ്.
ഇന്ത്യൻ ഭക്ഷണവും, ഇന്ത്യൻ വിഭവങ്ങളും ചായ, കോഫീ എന്നിവയും അന്നേ ദിവസം ലഭ്യമാണ്. ലക്കി ഡിപ് ഡ്രോയിലൂടെ കാണികൾക്കായി മറ്റ് സമ്മാനങ്ങളും ഉണ്ടായിരിക്കുന്നതാണ്.
പ്രായോജകരായ റോയൽ കാറ്ററേഴ്സ്, കറി ആൻഡ് സ്പൈസ് എന്നിവർക്കു നന്ദി അറിയിക്കുന്നതോടൊപ്പം എല്ലാ ടീമുകളെയും കുല ങ്ങളുടെ നഗരം ( The City of Tribes) എന്നറിയപ്പെടുന്ന ഗോൾവേയിലേക്കു ഹൃദയപൂർവം സ്വാഗതം ചെയ്യുന്നതായും GICC അറിയിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്:
Email: indiansingalway@gmail.com
GICC helpline: 0894871183
Share This News