കോവിഡ് -19 ഔട്ട്ബ്രേക്കിനെ തുടർന്ന് കോർക്ക് കൗണ്ടിയിലെ ഒരു പ്രൈമറി സ്കൂൾ വരും ദിവസങ്ങളിൽ അടയ്ക്കേണ്ടി വരുമെന്ന് മുന്നറിയിപ്പ്. ”കുട്ടികൾ, മാതാപിതാക്കൾ, ഉദ്യോഗസ്ഥർ എന്നിവരുടെ മികച്ച ശ്രമങ്ങൾ ഉണ്ടായിരുന്നിട്ടും” കോവിഡിന്റെ ഗുരുതരമായ വ്യാപനമാണ് കോർക്ക് കൗണ്ടിയിലെ പ്രൈമറി സ്കൂളിന് ബാധിച്ചിരിക്കുന്നതെന്ന് റിപോർട്ടുകൾ. ഞായറാഴ്ച ദിവസം മാതാപിതാക്കൾക്ക് അയച്ച കത്തിൽ പ്രിൻസിപ്പൽ മാർഗരറ്റ് ഹോവാർഡ് കോവിഡിന്റെ വ്യാപനം സ്കൂളിൽ അതിരൂക്ഷമാണെന്ന് വ്യക്തമായി പറയ്യുന്നുണ്ട്. എല്ലാ ക്ലാസ് തലത്തിലും സ്കൂൾ ജീവനക്കാർക്കിടയിലും കേസുകളുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടത്തിയ കോവിഡ് -19 ടെസ്റ്റുകളിൽ നിന്നുള്ള ഫലങ്ങളെക്കുറിച്ച് ഞങ്ങളെ ഇതുവരെ അറിയിച്ചിട്ടില്ല,” എന്നും പ്രിൻസിപ്പൽ മാതാപിതാക്കൾക്കയച്ച കത്തിൽ പറയുന്നു.
കഴിഞ്ഞയാഴ്ച എച്ച്എസ്ഇയിൽ നടന്ന സൈബർ ആക്രമണം വിവരങ്ങൾ പ്രോസസ്സ് ചെയ്യുന്നതിലും ആക്സസ് ചെയ്യുന്നതിലും കാലതാമസമുണ്ടാക്കി യതായി പ്രിൻസിപ്പൽ പറ യുന്നു. “അതിനാൽ, മൊത്തം എത്ര കോവിഡ് കേസുകളുണ്ട് എന്നതിന്റെ പൂർണ്ണമായ ചിത്രം ഇപ്പോഴും സ്കൂളിന്റെ പക്കലില്ല. ഇത് കോൺടാക്റ്റ് ട്രെയ്സിംഗിനെ ബാധിക്കുകയും മന്ദഗതിയിലുള്ള പ്രോസസ്സിംഗ് സ്ഥിതിഗതികൾ കൂടുതൽ വഷളാക്കുകയും ചെയ്യുന്നു,” എന്നും പ്രിൻസിപ്പൽ പറയുന്നു.
ആരോഗ്യ, സുരക്ഷാ കാരണങ്ങളാൽ, “കുട്ടികളെ സ്കൂളിലേക്ക് അയയ്ക്കരുതെന്ന് മാതാപിതാക്കളെ ഉപദേശിക്കാൻ വരും ദിവസങ്ങളിൽ തീരുമാനമെടുക്കേണ്ടി വന്നേക്കാം”, എന്ന് ബോർഡും അറിയിച്ചിട്ടുണ്ട്. പൊതുജനാരോഗ്യ അധികാരികളുമായി ഇടപഴകുന്നതായും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുമെന്നും സ്കൂൾ അറിയിച്ചു. വീട്ടിൽ തന്നെ തുടരുന്ന കുട്ടികൾക്കായി ഓൺലൈൻ ക്ലാസും സ്കൂൾ നൽകുന്നു. സൈബർ ആക്രമണം മൂലം HSE ഐടി സിസ്റ്റത്തിലുണ്ടായ തകരാറിനെക്കുറിച്ചുള്ള ഒരു പ്രവർത്തന കുറിപ്പിൽ, “എച്ച്എസ്ഇ കോൺടാക്റ്റ് ട്രെയ്സിംഗ് ഇപ്പോഴും പ്രവർത്തിക്കുന്നുണ്ടെങ്കിലും ഇത് പതിവിലും കൂടുതൽ സമയമെടുത്താണ് ഡാറ്റാ പ്രോസസ്സ് ചെയ്യുന്നതെന്ന് വ്യക്തമാക്കുന്നു.”