അയർലണ്ടിൽ 318 പുതിയ കോവിഡ്-19 കേസുകൾ ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു, കൂടാതെ കൊറോണ വൈറസുമായി ബന്ധപ്പെട്ട് ഒരു മരണവും. അയർലണ്ടിൽ ഇപ്പോൾ മൊത്തത്തിൽ 2,023 മരണങ്ങളുണ്ടായി, 70,461പേർ അയർലണ്ടിൽ ഇന്നുവരെ കൊറോണ വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചു.
കോവിഡ് -19 ഉള്ള 282 രോഗികളാണ് ആശുപത്രിയിൽ ഉള്ളത്. ഐസിയുവിലെ രോഗികളുടെ എണ്ണം 31 ആയി കുറഞ്ഞു.
ഇന്ന് അറിയിച്ച കേസുകളിൽ 155 പുരുഷന്മാരും 161 സ്ത്രീകളുമാണ് ഉള്ളത്.
ഇന്നത്തെ കേസുകളിൽ 73% പേർ 45 വയസ്സിന് താഴെയുള്ളവരാണെന്നും ശരാശരി പ്രായം കണക്കാക്കിയാൽ 28 വയസ്സുള്ളവരാണെന്നും വകുപ്പ് അറിയിച്ചു.
ഇന്നത്തെ കേസുകളുടെ നില ഡബ്ലിനിൽ 126, കോർക്കിൽ 45, ലിമെറിക്കിൽ 28, ഡൊനെഗലിൽ 21, കിൽഡെയറിൽ 18, ബാക്കി 80 കേസുകൾ മറ്റ് 18 കൗണ്ടികളിൽ വ്യാപിച്ചതായി കാണിക്കുന്നു.
ഇസിഡിസി സ്ഥിതിവിവരക്കണക്കുകൾ പ്രകാരം അയർലണ്ടിലെ 14 ദിവസത്തെ സംഭവ നിരക്ക് ഇപ്പോൾ 109.1 ആയി കുറഞ്ഞു.