ആരോഗ്യ വകുപ്പ് റിപ്പോർട്ട് ചെയ്ത കോവിഡ് -19 കേസുകളിൽ 499 പുതിയ കേസുകൾ ഇന്ന് റിപ്പോർട്ട് ചെയ്തു. ഇന്നത്തെയും കൂടെ ചേർത്ത് അയർലണ്ടിൽ മൊത്തം സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 64538 ആയി. കോവിഡുമായി ബന്ധപ്പെട്ട എട്ട് മരണങ്ങളും വകുപ്പ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ അയർലണ്ടിലെ മൊത്തം മരണസംഖ്യ 1,940 ആയി.
ഇന്ന് അറിയിച്ച കേസുകളിൽ:
244 പുരുഷന്മാർ / 249 സ്ത്രീകൾ ആണുള്ളത്.
68% പേർ 45 വയസ്സിന് താഴെയുള്ളവരാണ്.
ഡബ്ലിനിൽ 175, കോർക്കിൽ 72, ലിമെറിക്കിൽ 29, മായോയിൽ 26, മീത്തിൽ 21, ബാക്കി 176 കേസുകൾ മറ്റ് 19 കൗണ്ടികളിലായി വ്യാപിച്ച് കിടക്കുന്നു. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ 292 കോവിഡ് -19 രോഗികളാണ് ആശുപത്രിയിൽ ഉള്ളതെന്നും അതിൽ 37 പേർ ഐസിയുവിലാണെന്നും വകുപ്പ് അറിയിച്ചു.
കേസുകളുടെ എണ്ണം ക്രമാതീതമായി കുറയുന്നുണ്ടെങ്കിലും മരണനിരക്ക് അയർലണ്ടിൽ ഉയരുകയാണ്. കൊറോണ വൈറസ് ബാധിച്ച ക്രിട്ടിക്കൽ കേസുകൾക്ക് കൂടുതൽ കരുതലുകൾ നൽകുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു