വൈറസിന്റെ കൂടുതൽ കേസുകൾ കണ്ടെത്തുവാനായി ഓൺലൈൻ ബുക്കിംഗ് പ്ലാറ്റ്ഫോം വരും ആഴ്ചകളിൽ HSE ട്രയൽ ചെയ്യും. കോവിഡ് -19 നിരക്കുകൾ കൂടുതലുള്ള രാജ്യത്തിൽ നിന്നുള്ള ആളുകൾക്ക് എച്ച്എസ്ഇയിൽ നിന്നുള്ള പുതിയ പദ്ധതികളുടെ ഭാഗമായി പരിശോധനയ്ക്കായി സ്വയം റഫർ ചെയ്യാൻ കഴിഞ്ഞേക്കും. സെല്ഫ് റഫറൽ ലഭ്യമാക്കുന്ന പ്രദേശങ്ങൾ സംഭവനിരക്കിന്റെ അടിസ്ഥാനത്തിൽ പൊതുജനാരോഗ്യ ഡോക്ടർമാർ തിരഞ്ഞെടുക്കുമെന്ന് അറിയിച്ചു, കൂടാതെ പല പ്രദേശത്തുനിന്നുമുള്ള ആളുകളെ അവരുടെ ഡോക്ടറുടെ റഫറൽ ഇല്ലാതെ പരീക്ഷിക്കാൻ അനുവദിക്കുകയും ചെയ്യും.
ഓൺലൈൻ ബുക്കിംഗ് പോർട്ടൽ ലഭ്യമാക്കുന്ന ആദ്യ മേഖലകളിൽ ഡബ്ലിനിലെ ചില ഇടങ്ങളും ഉൾപ്പെടും. പ്രായം ചെന്നവർക്ക് പ്രതിരോധ കുത്തിവയ്പ് നൽകുമ്പോൾ പുതിയ കേസുകളുടെ ശരാശരി പ്രായം കുറഞ്ഞതിനാൽ, ഓൺലൈൻ ബുക്കിംഗ് പോർട്ടൽ ടെസ്റ്റിംഗ് നടത്തുവാൻ യുവാക്കളെ പ്രോത്സാഹിപ്പിക്കുമെന്ന് HSE അഭിപ്രായപ്പെട്ടു. വാക്ക്-ഇൻ ടെസ്റ്റ് സെന്ററുകൾ രാജ്യത്തുടനീളം ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്. കേസുകളുടെ എണ്ണം വർദ്ധിക്കുന്നതിനാൽ വരും ദിവസങ്ങളിൽ ഡൊനെഗലിൽ രണ്ട് അഡിഷണൽ വാക്ക്-ഇൻ സെന്ററുകൾ കൂടി സ്ഥാപിക്കുമെന്ന് HSE അറിയിച്ചു.