നാഷണൽ പബ്ലിക് ഹെൽത്ത് എമർജൻസി ടീം (എൻപിഇറ്റി) 938 കേസുകൾ കൂടി അയർലണ്ടിൽ സ്ഥിരീകരിച്ചു. കൂടാതെ ഇന്നലെ 13 മരണങ്ങൾ കൂടി അയർലണ്ടിൽ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇതോടെ അയർലണ്ടിൽ മരണമടഞ്ഞവരുടെ എണ്ണം 2,184 ആയി, അതേസമയം കേസുകളുടെ എണ്ണം 82,155 ആയി തുടരുന്നു.
ഇന്നലെ അറിയിച്ച കേസുകളിൽ:
416 പുരുഷന്മാരും 517 സ്ത്രീകളുമാണ് ഉള്ളത്. 65% പേർ 45 വയസ്സിന് താഴെയുള്ളവരാണ്.
ഇന്നലത്തെ കേസുകളുടെ നിലയനുസരിച്ച് ഡബ്ലിനിൽ 300, കോർക്കിൽ 110, ഡൊനെഗലിൽ 68, ലിമെറിക്കിൽ 72, കിൽഡെയറിൽ 41, ബാക്കി 347 കേസുകൾ മറ്റ് 21 കൗണ്ടികളിലായും വ്യാപിച്ച് കിടക്കുന്നു.
അയർലണ്ടിൽ കേസുകളുടെ എണ്ണത്തോടൊപ്പം തന്നെ മരനിരക്കും വൻതോതിൽ ഉയരുകയാണ്. അയർലണ്ടിൽ രോഗവ്യാപനത്തിന്റെ തീവ്രത തിരിച്ചറിഞ്ഞ് വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ഗവണ്മെന്റിനോട് NPHET ആവശ്യപെടുന്നു.NPHET യുടെ രണ്ടാമതും അയർലണ്ടിൽ Level -5 വേണമെന്ന നിർദ്ദേശം ഗവണ്മെന്റ് തള്ളിയിരുന്നു.