ഹെൽത്ത് ഓഫീസുകൾ അയർലണ്ടിൽ 7,836 കോവിഡ് -19 കേസുകൾ ഇന്നലെ സ്ഥിരീകരിച്ചു. കൂടാതെ 17 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ അയർലണ്ടിലെ മൊത്തം മരണസംഖ്യ 2,299 ആയി, രാജ്യത്ത് കൊറോണ വൈറസ് ബാധിച്ച 121,154 കേസുകൾ മൊത്തം സ്ഥിരീകരിച്ചു.
ഇന്നലെ അറിയിച്ച കേസുകളിൽ:
3,740 പുരുഷന്മാർ / 4,078 സ്ത്രീകൾ ആണുള്ളത്. 63% പേർ 45 വയസ്സിന് താഴെയുള്ളവരാണ്.
കേസുകൾ കൗണ്ടികളനുസരിച്ച് നോക്കിയാൽ ഡബ്ലിനിൽ 2263, കോർക്കിൽ 1373, മെത്തിൽ 340, ലിമെറിക്കിൽ 345, ലൂത്തിൽ 496, ബാക്കി 3,019 കേസുകൾ മറ്റ് കൗണ്ടികളിലായും വ്യാപിച്ച് കിടക്കുന്നു.
ഇന്നലെ ഉച്ചകഴിഞ്ഞ് ഏകദേശം 954 കോവിഡ് -19 രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, ഇതിൽ 88 പേർ ഐസിയുവിലാണ്. അയർലണ്ടിൽ കേസുകൾ വളരെ വേഗത്തിൽ വർദ്ധിക്കുകയാണെന്ന് ചീഫ് മെഡിക്കൽ ഓഫീസർ അറിയിച്ചു. കൂടാതെ മരണനിരക്കും വൻതോതിൽ ഉയരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.