നാഷണൽ പബ്ലിക് ഹെൽത്ത് എമർജൻസി ടീം 574 പുതിയ കോവിഡ് -19 കേസുകൾ സ്ഥിരീകരിച്ചതായും അയർലണ്ടിലെ മൊത്തം കേസുകളുടെ എണ്ണം 216,870 ആയതായും അറിയിച്ചു. അയർലണ്ടിൽ ഇന്ന് 56 പേർ കൂടി മരിച്ചതായി ആരോഗ്യ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. ഇതോടെ അയർലണ്ടിൽ മൊത്തം മരിച്ചവരുടെ എണ്ണം ഇപ്പോൾ 4,237 ആയി.
മരണമടഞ്ഞവരുടെ ശരാശരി പ്രായം 82 ഉം പ്രായപരിധി 16 മുതൽ 97 വരെയുമായിരുന്നു.
ഇന്ന് അറിയിച്ച കേസുകളിൽ:
285 പുരുഷന്മാരും 287 സ്ത്രീകളുമാണ് അടങ്ങിയിട്ടുള്ളത്, 67% പേർ 45 വയസ്സിന് താഴെയുള്ളവരാണ്.
ഇന്നത്തെ കേസുകളിൽ 175 കേസുകൾ ഡബ്ലിനിലും 57 കേസുകൾ ലിമെറിക്കിലും 43 എണ്ണം കിൽഡെയറിലും 37 ഗോൽവേയിലും 35 കേസുകൾ മീത്തിലും മറ്റ് 227 കേസുകൾ മറ്റ് 18 കൗണ്ടികളിലുമായി വ്യാപിച്ചിരിക്കുന്നു.
ഇന്ന് രാവിലെ 652 കോവിഡ് -19 രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, അതിൽ 137 പേർ ICU വിൽ തുടരുകയാണ്.