ഹെൽത്ത് ഓഫീസുകൾ അയർലണ്ടിൽ 5,325 കോവിഡ് -19 കേസുകൾ സ്ഥിരീകരിച്ചു. കൂടാതെ 17 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇത് മരണസംഖ്യ 2,282 ആയി ഉയർത്തുന്നു, പകർച്ചവ്യാധി ആരംഭിച്ചതിനുശേഷം രാജ്യത്ത് കൊറോണ വൈറസ് ബാധിച്ച 113,322 കേസുകൾ മൊത്തം സ്ഥിരീകരിച്ചു.
ഇന്നലെ അറിയിച്ച കേസുകളിൽ:
2,550 പുരുഷന്മാർ / 2,769 സ്ത്രീകൾ ആണുള്ളത്. 63% പേർ 45 വയസ്സിന് താഴെയുള്ളവരാണ്.
കേസുകൾ കൗണ്ടികളനുസരിച്ച് നോക്കിയാൽ ഡബ്ലിനിൽ 1,931, കോർക്കിൽ 767, കിൽഡെയറിൽ 323, ലിമെറിക്കിൽ 322, ഡൊനെഗലിൽ 238, ബാക്കി 1,744 കേസുകൾ മറ്റെല്ലാ കൗണ്ടികളിലായും വ്യാപിച്ച് കിടക്കുന്നു.
ഇന്നലെ ഉച്ചകഴിഞ്ഞ് ഏകദേശം 840 കോവിഡ് -19 രോഗികൾ ഹോസ്പിറ്റലിൽ ഉണ്ട്, ഇതിൽ 76 പേർ ഐസിയുവിലാണ്. കേസുകളിലും ആശുപത്രിയിലുമാണ് അയർലൻഡ് ഇപ്പോൾ ഗണ്യമായ വർദ്ധനവ് അനുഭവിക്കുന്നതെന്ന് ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ടോണി ഹോളോഹാൻ അറിയിച്ചു.