അയർലണ്ടിൽ കോവിഡ് -19 ബാധിച്ച 324 പുതിയ കേസുകൾ സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. സ്ഥിരീകരിച്ച കേസുകളുടെ എണ്ണം ഇപ്പോൾ 33,994 ആണ്.
കോവിഡ് -19 സ്ഥിരീകരിച്ച മൂന്ന് പേർ കൂടി ഇന്ന് മരിച്ചു. അയർലണ്ടിൽ കോവിഡ് -19 ബാധിച്ഛ് മരിച്ചവരുടെ എണ്ണം 1,797 ആയി തുടരുന്നു.
പുതിയ 81 കേസുകളിൽ കമ്മ്യൂണിറ്റി ട്രാൻസ്മിഷൻ കണ്ടെത്തി.
52% കേസുകൾ സമ്പർക്കവുമായി ബന്ധപെട്ടതാണെന്ന് സ്ഥിരീകരിച്ചു .
ഇന്നത്തെ കേസുകളിൽ 64% 45 വയസ്സിന് താഴെയുള്ളവരിലാണ്.
കോവിഡ് –19 വളരെ മാരകമായ പകർച്ചവ്യാധിയാണെന്നും രോഗലക്ഷണങ്ങളില്ലാതെ നിങ്ങൾക്ക് പകർച്ചവ്യാധിയാകാമെന്നും ഓർക്കുക. നിങ്ങൾ സ്ഥിരീകരിച്ച ഒരു കേസിന്റെ അടുത്ത ബന്ധക്കാരനാണെങ്കിൽ ദയവായി കർശന മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുകയും നിങ്ങളുടെ ചലനങ്ങൾ 14 ദിവസത്തേക്ക് നിയന്ത്രിക്കുകയും ചെയ്യുക – സ്കൂളിലേക്കോ ജോലിയിലേക്കോ പോകരുത്, നിങ്ങളുടെ വീട്ടിലേക്ക് സന്ദർശകരെ അനുവദിക്കരുത്, ഷോപ്പിലേക്കോ ഫാർമസിയിലേക്കോ പോകരുത്. അത്യാവശ്യമാണെങ്കിൽ മാത്രം പുറത്ത് പോവുക അതും നിയന്ത്രണങ്ങളോടെ മാത്രം.