പബ്ലിക് ഹെൽത്ത് ഓഫീസുകൾ അയർലണ്ടിൽ ഇന്ന് 542 കോവിഡ് -19 കേസുകൾ സ്ഥിരീകരിച്ചു, അയർലണ്ടിലെ മൊത്തം കേസുകളുടെ എണ്ണം 65,394 ആയി.
കോവിഡ് -19 സ്ഥിരീകരിച്ച രണ്ട് പേർ കൂടി മരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. ഇതോടെ അയർലണ്ടിൽ കോവിഡ് -19 മരണങ്ങളുടെ എണ്ണം ഇപ്പോൾ 1,947 ആയി.
ഇന്ന് സ്ഥിരീകരിച്ച കേസുകളിൽ 277 പുരുഷന്മാരും 264 സ്ത്രീകളുമാണ് അടങ്ങിയിരിക്കുന്നത്.
64% കേസുകളും 45 വയസ്സിന് താഴെയുള്ളവരിലാണ്.
181 കേസുകൾ ഡബ്ലിനിലും 59 എണ്ണം ഡൊനെഗലിലും 50 എണ്ണം ലിമെറിക്കിലും 36 കോർക്കിലും 25 എണ്ണം കിൽഡെയറിലുമാണ്. ബാക്കി 191 കേസുകൾ മറ്റ് 20 കൗണ്ടികളിലായി വ്യാപിച്ച് കിടക്കുന്നു.
ഇന്ന് ഉച്ചയ്ക്ക് 283 കോവിഡ് -19 രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, അതിൽ 39 പേർ ഐസിയുവിലാണ്. കോവിഡ് -19 സ്ഥിരീകരിച്ച 13 പേരെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
14 ദിവസത്തെ National Incidental Rate നിലവിൽ ഒരു ലക്ഷത്തിന് 175.5 ആണ്.
ഏറ്റവും ഉയർന്ന 14 ദിവസത്തെ Incidental Rate നിലവിൽ ഡൊനെഗലിലാണ്, ഇവിടെ നിരക്ക് ഒരു ലക്ഷത്തിന് 295.2 ആണ്.