കാറുകളുടെ വില 1000 യൂറോ അധികമാകും

അയർലണ്ടിലെ പെട്രോൾ ഡീസൽ  കാറുകളുടെ വില അടുത്ത വർഷം ജൂലൈ മുതൽ  1000 യൂറോ അധികമാകും. പുതിയതും ഉപയോഗിച്ചതുമായ ഡീസൽ, പെട്രോൾ കാറുകളുടെ വില ടാക്സ് 1,000 യൂറോ വരെ ഉയരും. ധനമന്ത്രി പാസ്ചൽ ഡൊനോഹോയാണ് ഈ വിവരം പുറത്തുവിട്ടത്. യുകെയിൽനിന്നും യൂസ്ഡ് കാറുകളുടെ ഇറക്കുമതി പിഴുതുമാറ്റാൻ ടാക്സ് വർധന സഹായിക്കുമെന്നാണ് കരുതുന്നത്. 2020 ജൂലൈ മുതൽ ഇത് നടപ്പിലാകും.

വർഷാവർഷം അടയ്‌ക്കേണ്ടുന്ന ടാക്സ് കൂടാതെയുള്ള അധിക ചിലവാണിത്. ആദ്യതവണ മാത്രം ഈ പറഞ്ഞ 1000 യൂറോ അധികമായി പുതിയതും യൂസ്ഡ് കാറുകൾക്കും അടയ്‌ക്കേണ്ടി വരും. അതിനാൽ ഈ അധിക നിരക്ക് ഒഴിവാക്കാൻ 2020 ന്റെ ആദ്യ പാദത്തിൽ പെട്രോൾ ഡീസൽ കാറുകൾ വാങ്ങാൻ തിരക്കുണ്ടാകുമെന്ന പ്രതീക്ഷയുണ്ട്. എന്നിട്ടും, പതിനായിരക്കണക്കിന് വാഹന യാത്രക്കാർക്ക് മോട്ടോർ ടാക്സും ഇന്ധനത്തിന്റെ എക്സൈസ് തീരുവയും വർദ്ധിച്ചതിനാൽ ഉയർന്ന പ്രവർത്തനച്ചെലവ് നേരിടേണ്ടിവരും.

മറ്റ് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ അയർലണ്ടിലെ ഡീസൽ കാറുകളുടെ എണ്ണം വളരെക്കൂടുതലാണ്. ഇത് പ്രധാനമായും ഉപയോഗിച്ച കാർ ഇറക്കുമതിയിൽ നിന്നാണ് ഉണ്ടാകുന്നത്. അതിനാൽ കാർ ഇറക്കുമതി കുറയ്ക്കാനും സർക്കാർ ഈ വിധത്തിലുള്ള ടാക്സ് വർദ്ധനവിലൂടെ ലക്ഷ്യമിടുന്നുണ്ട്.

https://www.youtube.com/watch?v=M591aJV6dMQ&t=2s

അതേസമയം, പരമ്പരാഗത ഹൈബ്രിഡ് കാറുകൾക്കുള്ള ടാക്സ് ഇളവ് അവലോകനം ചെയ്യാനും പൂർണ്ണ വൈദ്യുത വാഹനങ്ങൾക്ക് 5,000 യൂറോ നികുതി ഇളവ് പരിമിതപ്പെടുത്താനും നിർദ്ദേശങ്ങൾ ഉയർന്നു വരുന്നുണ്ട്.

Share This News

Related posts

Leave a Comment