തീപിടിത്തമുണ്ടാകാൻ സാധ്യതയുള്ളതിനാൽ അയർലണ്ടിലുടനീളം നൂറുകണക്കിന് ഒപെൽ ഇൻസിഗ്നിയ കാറുകൾ തിരിച്ചുവിളിച്ചു. 2016 ജൂലൈ മുതൽ 2018 നവംബർ വരെ നിർമ്മിച്ച 386 വാഹനങ്ങളെയാണ് തിരിച്ച് വിളിച്ചിരിക്കുന്നത്.
വാഹനങ്ങളുടെ ഇന്ധന ഹോസുമായി ബന്ധപ്പെട്ടതാണ് പ്രശ്നം. സപ്പോർട്ട് ബ്രാക്കറ്റുമായി ചേർന്നിരിക്കുമ്പോൾ ഇന്ധനത്തിന്റ ഹോസ് കേടായേക്കാൻ സാധ്യതയുണ്ടെന്നാണ് കമ്പനി പറയുന്നത്. തത്ഫലമായി, ഇന്ധനം ചോർന്നേക്കാം. ഇത് തീപിടുത്തത്തിന് കാരണമാകുമെന്ന് ഭയന്നാണ് ഈ കാറുകൾ തിരിച്ച് വിളിക്കുന്നത്.
ബാധിതരായ എല്ലാ ഉപഭോക്താക്കളുമായി കമ്പനി നേരിട്ട് ബന്ധപ്പെട്ട് ആവശ്യമായ അറ്റകുറ്റപ്പണികൾ നടത്തിക്കൊടുക്കും. തങ്ങളുടെ വാഹനത്തെ ഈ പ്രശനം ബാധിക്കുമെന്ന് വിശ്വസിക്കുന്ന ഇൻസിഗ്നിയ ഉപഭോക്താക്കൾക്ക് 01 533 9818 എന്ന നമ്പറിൽ ഒപെലുമായി ബന്ധപ്പെടാം.