യുഎസ് ഫ്ലൈറ്റുകളിൽ എയർ ലിംഗസ് ഓഫർ പ്രഖ്യാപിച്ചു. അമേരിക്കയുടെ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ജൂലൈ 4 ആഘോഷിക്കുന്നതിനായി, എയർ ലിംഗസ് ഓഫർ പ്രഖ്യാപിച്ചു. ജൂലൈ 4 മുതൽ 8 വരെ ബുക്ക് ചെയ്യുന്നവർക്കാണ് ഈ ഓഫർ ലഭിക്കുക. റിട്ടേൺ ടിക്കറ്റ് എടുക്കുന്നവർക്ക് 50 യൂറോ ആണ് ഡിസ്കൗണ്ട് ലഭിക്കുക.
ലോസ് ഏഞ്ചൽസ്, ന്യൂയോർക്ക്, മിയാമി എന്നിവയുൾപ്പെടെ 14 വടക്കേ അമേരിക്കൻ നഗരങ്ങളിലേക്ക് എയർ ലിംഗസ് ഇപ്പോൾ നേരിട്ട് പറക്കുന്നു.
2019 ഓഗസ്റ്റ് 23 മുതൽ നവംബർ 30 വരെയുള്ള യാത്രകൾക്ക് എയർ ലിംഗസ് 4 ജൂലൈ അറ്റ്ലാന്റിക് ഫെയർ ഓഫർ സാധുവാണ്.