Wexford : എന്നിസ്കോർത്തി ഇന്ത്യൻ അസോസിയേഷന്റെ നേതൃത്വത്തിൽ ഈ മാസം 29 ആം തീയതി വൈകുന്നേരം 6 മണിക്ക് ദി ബെയ്ലി ബാർ ആൻഡ് ഈറ്ററി യിൽ വച്ച് റിപ്പബ്ലിക്ക് ദിനാഘോഷം സംഘടിപ്പിക്കുന്നു . ബഹുമാനപ്പെട്ട ഇന്ത്യൻ അംബാസിഡർ ശ്രീ അഖിലേഷ് മിശ്രയാണ് മുഖ്യ അതിഥി . കൂടാതെ മിനിസ്റ്റർ ജെയിംസ് ബ്രൗൺ TD , പോൾ ക്യു TD , ഡിസ്ട്രിക്ട് കൌൺസിൽ ചെയർമാൻ ജോൺ ഓറൂർക്കേ , പീസ് കമ്മീഷണർ Dr ജോർജ് ലെസ്ലി എന്നിവർ പങ്കെടുത്ത് സംസാരിക്കുന്നു .കമ്മ്യൂണിറ്റി അംഗങ്ങളുടെയും ,പ്രമുഖ ബാൻഡ് ഡാഷ് ആൻഡ് ബ്രൗണിന്റെയും കലാവിരുന്നും ഉണ്ടായിരിക്കുന്നതാണ് .എല്ലാ സുഹൃത്തുക്കളെയും ഈ പ്രോഗ്രാമിലേക്കു ക്ഷണിക്കുന്നു .
കൂടുതൽ വിവരങ്ങൾക്ക് ശ്രീ ടോം ജോസ് ( പ്രസിഡന്റ് ) +353 87 638 6899 ,
ശ്രീ ബിജു വറവുങ്കൽ (സെക്രട്ടറി )+353 87 299 9521.
.