അന്താരാഷ്ട്ര വിമാന സർവീസുകൾക്കുള്ള നിരോധനം ഫെബ്രുവരി 28 വരെ നീട്ടിയതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ഇന്നറിയിച്ചു. അന്താരാഷ്ട്ര ഓൾ-കാർഗോ ഓപ്പറേഷനുകൾക്കും ഡിജിസിഎ പ്രത്യേകമായി അംഗീകരിച്ച ഫ്ലൈറ്റുകൾക്കും ഈ നിയന്ത്രണങ്ങൾ ബാധകമല്ലെന്ന് ഏവിയേഷൻ റെഗുലേറ്റർ സർക്കുലർ മുഖേനയും അറിയിക്കുകയുണ്ടായി.
കൊറോണ വൈറസ് പകരുന്നത് പരിശോധിക്കുന്നതിനായി കഴിഞ്ഞ വർഷം ജൂണിൽ ഇന്ത്യയിൽ അന്താരാഷ്ട്ര വിമാന സർവീസുകൾക്ക് നിരോധനം പ്രഖ്യാപിച്ചിരുന്നു. പകർച്ചവ്യാധിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കേന്ദ്രം സാമ്പത്തിക മേഖലയിലെ മിക്ക മേഖലകളിലും നിയന്ത്രണങ്ങൾ ലഘൂകരിച്ചുവെങ്കിലും അന്താരാഷ്ട്ര വിമാന സർവീസുകളിൽ നിരോധനം ഏർപെടുത്തിയിട്ടില്ലാരുന്നു. “എന്നിരുന്നാലും, തിരഞ്ഞെടുത്ത റൂട്ടുകളിൽ കേസ്-ടു-കേസ് അടിസ്ഥാനത്തിൽ അന്താരാഷ്ട്ര ഷെഡ്യൂൾ ഫ്ലൈറ്റുകൾ അനുവദിച്ചേക്കാം,” എന്നും റെഗുലേറ്റർ അതോറിറ്റി ഇതോടൊപ്പം കൂട്ടിച്ചേർത്തു. കഴിഞ്ഞ വർഷം ആഭ്യന്തര വിമാന സർവീസുകൾ കേന്ദ്രം അനുവദിച്ചിരുന്നു. വൈറസ് കൂടുതൽ പകരുന്നത് കണ്ടെത്തിയതിനെ തുടർന്ന് യൂകെ യിൽ നിന്നും തിരിച്ചുമുള്ള വിമാനങ്ങൾ കേന്ദ്രം കഴിഞ്ഞ വർഷം നിരോധിച്ചിരുന്നു. പിന്നീട് നിരോധനം റദ്ദാക്കുകയും ചെയ്തിരുന്നു.
കോവിഡ് -19 അണുബാധയുടെ വർദ്ധനവ് നിയന്ത്രിച്ചതായി ഇന്ത്യ ഗവണ്മെന്റ് അറിയിക്കുകയുണ്ടായി. ഇന്ത്യയിൽ മഹാമാരിയുടെ തീവ്രത കുറഞ്ഞതായി ആരോഗ്യമന്ത്രി ഹർഷ് വർധൻ അറിയിച്ചു, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 12,000 കേസുകളാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തതെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു .