പൂർണ്ണമായും വൈദ്യുതിയിൽ പ്രവർത്തിക്കുന്ന പ്രീമിയം സെഗ്മെന്റിലെ ആദ്യത്തെ ചെറിയ കാറായ മിനി കൂപ്പർ എസ്ഇ കഴിഞ്ഞ ആഴ്ച ബിഎംഡബ്ല്യു പുറത്തിറക്കി.
സ്പീഡ്
ആദ്യത്തെ ഇലക്ട്രിക് മിനി കൂപ്പർ. 3.9 സെക്കൻഡിനുള്ളിൽ 0 മുതൽ 60 കിലോമീറ്റർ വേഗത കൈവരിക്കാൻ ഇലക്ട്രിക് മിനിക്ക് കഴിയും എന്നത് ഇലക്ട്രിക്ക് കാർ പ്രേമികളെ മിനി കൂപ്പറിലേയ്ക്ക് ആകർഷിക്കും. പൂർണ്ണ ചാർജിൽ 270 കിലോമീറ്റർ വരെ സഞ്ചാര പരിധിയും ഉണ്ട്. 184 ബിഎച്ച്പി ശക്തിയാണിതിനുള്ളത് എന്നതും ശ്രദ്ധേയം.
ഇലക്ട്രിക് കാറുകളിൽ ബൂട്ട് വലുപ്പം കുറവായി കാണാറുണ്ട്. എന്നാൽ, ഇലക്ട്രിക് മിനിക്ക് പിന്നിൽ 211 ലിറ്റർ ബൂട്ട് കപ്പാസിറ്റി ഉണ്ട്.
വില
ഓൺ റോഡ് വിലയായ, €27,691 യൂറോയാണ്. ഇത് 5,000 യൂറോ SEAI ഗ്രാന്റും 5,000 യൂറോ വിആർടി റിബേറ്റും ഉൾപ്പെടെയാണ്. നിലവിലെ അയർലണ്ടിലെ വിലകുറഞ്ഞ ഇലക്ട്രിക് കാർ Renault Zoe ആണ്. വില കൂടിയ ഇലക്ട്രിക്ക് കാർ ഏറ്റവും ജനപ്രിയമായ Nissan Leaf ആണ്. ഇലക്ട്രിക് മിനി കൂപ്പറിന്റെ വില ഈ രണ്ടു കാറുകളുടെയും ഇടയിലാണ് വരുന്നത്.
ചാർജിങ് സ്പീഡ്
അതിവേഗ ചാർജിംഗ് സ്റ്റേഷനിൽ 35 മിനിറ്റിനുള്ളിൽ മിനിക്ക് 80% ചാർജ് നേടാൻ കഴിയും.