അയർലൻഡ് ബജറ്റ് 2020

അയർലൻഡ് ബജറ്റ് 2020 രാജ്യത്തുടനീളമുള്ള മേഖലകളെ എങ്ങനെ ബാധിക്കുമെന്ന് നോക്കാം. നോ-ഡീൽ ബ്രെക്സിറ്റ്‌ മുൻകൂട്ടി കണ്ടുകൊണ്ടുള്ള ഒരു ബജറ്റാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

5 മില്യൺ യൂറോ മൈക്രോ ഫിനാൻസ് അയർലണ്ടിനും 5 മില്യൺ യൂറോ ഒരു പ്രാദേശിക എന്റർപ്രൈസ് ഓഫീസുകൾ എമർജൻസി ബ്രെക്‌സിറ്റ് ഫണ്ടിനും ലഭ്യമാക്കും.

Jobs

കൂടുതൽ തൊഴിലവസരങ്ങൾ അടുത്ത വർഷം സൃഷ്ടിക്കപ്പെടും എന്നത് ഇന്ത്യയടക്കമുള്ള കുടിയേറ്റക്കാരായവർക്ക് പ്രതീക്ഷയുടെ നാളുകൾ പ്രദാനം ചെയ്യുന്നു. തൊഴിൽ വളർച്ച മന്ദഗതിയിലാക്കുമെങ്കിലും 19,000 പുതിയ തൊഴിലവസരങ്ങൾ അടുത്ത വർഷം സൃഷ്ടിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. അതുപോലെതന്നെ വിദേശത്തുനിന്നുള്ള നഴ്സിംഗ് അടക്കമുള്ള റിക്രൂട്ടിട്മെന്റുകളും ഇനി പുനരാരംഭിക്കും.

Agriculture, Enterprise and Tourism

കൃഷി, എന്റർപ്രൈസ്, ടൂറിസം മേഖലകളെ സഹായിക്കാൻ 650 മില്യൺ യൂറോ ലഭ്യമാക്കും.

Agriculture

110 മില്യൺ യൂറോ കൃഷി വകുപ്പ് വഴി നൽകും. ഇത് നാല് വിധത്തിൽ തരം തിരിച്ചിരിക്കുന്നു.
* €85 million for Beef Farmers
* €14 million for Fisheries
* €5 million for the Food and Drinks Processing Industry
* €6 million for other Livestock Farmers and Mushrooms Sector

Tourism

ടൂറിസം മേഖലയ്ക്ക് 40 മില്യൺ യൂറോ ധനസഹായം നൽകും.

Extra Social Protection

€365 million would also be provided for extra Social Protection spending on the Live Register and related schemes.

അധിക സാമൂഹിക പരിരക്ഷണ ചെലവുകൾക്കായി ലൈവ് രജിസ്റ്ററിനും അനുബന്ധ സ്കീമുകൾക്കുമായി 365 മില്യൺ യൂറോ നൽകും.

Economy

പൊതു മൂലധന നിക്ഷേപത്തിൽ ഈ വർഷം 22% വർദ്ധനാവുണ്ടാകും. നികുതി വരുമാനം സെപ്റ്റംബർ അവസാനം വരെ ശേഖരിച്ച 40.7 ബില്യൺ യൂറോ, 8.7% വാർഷിക വർദ്ധനവ് രേഖപ്പെടുത്തുന്നു. ഈ വർഷാവസാനത്തോടെ പുതുക്കിയ ടാർജറ്റായ 58.6 ബില്യൺ യൂറോ കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നുമുണ്ട്. ഈ വർഷത്തെ ജിഡിപി വളർച്ച 5.5 ശതമാനമാണ്. അടുത്ത വർഷം സമ്പദ്‌വ്യവസ്ഥ 0.7% വളർച്ച നേടുമെന്ന് പ്രതീക്ഷിക്കുന്നു. ജിഡിപിയിൽ 0.2% മിച്ചം പ്രതീക്ഷിക്കുന്നുണ്ടെങ്കിലും നോ-ഡീൽ ബ്രെക്സിറ്റിന്റെ സാഹചര്യത്തിൽ 0.6% കമ്മിയും കണക്കിൽ പ്രതീക്ഷിക്കുന്നുണ്ട്. 2020 ൽ ആകെ ചെലവ് 70 ബില്യൺ യൂറോയാകുമെന്നാണ് കണക്കുകൂട്ടുന്നത്.

Health

എക്കാലത്തെയും വലിയ വിഹിതമാണ് 2020 ലെ ബജട്ടിൽ ആരോഗ്യ മേഖലയ്ക്കായി നീക്കിവച്ചിരിക്കുന്നത്. 18 ബില്യൺ യൂറോയിലധികമായിരിക്കും ഇത്. ദൈനംദിന ചെലവിനായി 6.3 ശതമാനം കൂടുതൽ തുക അനുവദിച്ചിട്ടുണ്ട്. 17.4 ബില്യൺ യൂറോ ഇതിനായി കരുതിയിട്ടുണ്ട്.

Nurses and Midwives

നഴ്‌സുമാർക്കും മിഡ്‌വൈഫുകൾക്കുമുള്ള ശമ്പള വർദ്ധനവ് ലക്ഷ്യമിട്ടുള്ളതാണ് അധിക ഫണ്ടിന്റെ ഭൂരിഭാഗവും എന്നത് വളരെ നല്ലൊരു സന്തോഷവാർത്തയാണ്.

335 മില്യൺ യൂറോ അനുബന്ധ ആരോഗ്യ ബജറ്റിൽ മാറ്റിവച്ചിട്ടുണ്ട്.

ആരോഗ്യമേഖലയിലെ വെയിറ്റിംഗ് ലിസ്റ്റുകൾ കുറയ്ക്കുന്നതിന് ദേശീയ ചികിത്സ പർച്ചേസ് ഫണ്ടിൽ 25 മില്യൺ യൂറോ അധികമായി മാറ്റിവച്ചിട്ടുണ്ട്.

Free GP & Dental Care

സൗജന്യ GP പരിചരണം എട്ട് വയസ്സിന് താഴെ വരെയുള്ള കുട്ടികൾക്ക് ലഭ്യമാവും. അതുപോലെ സൗജന്യ ദന്ത പരിചരണം ഇനി ആറ് വയസ്സ് വരെയുള്ള കുട്ടികൾക്ക് ലഭിക്കും.

Cigarettes

പുകവലി ഇനി പോക്കറ്റിനും ഹാനികരം. 20 സിഗരറ്റിന്റെ പായ്ക്കിന്റെ എക്സൈസ് തീരുവ 50 സെൻറ് വർദ്ധിച്ചു, മറ്റ് പുകയില ഉൽപന്നങ്ങളുടെ അനുപാതത്തിലും വർദ്ധനവുണ്ടായി – ശരാശരി വില 13.50 യൂറോയിലെത്തി.

Housing

അടുത്ത വർഷം ഭവന സഹായ പെയ്‌മെന്റ് പദ്ധതിക്കായി 80 മില്യൺ യൂറോ അധികമായി മാറ്റിവച്ചിട്ടുണ്ട്. 2020 ൽ ഭവന പദ്ധതിക്ക് 2.5 ബില്യൺ യൂറോ നീക്കിവച്ചിരിക്കുന്നു എന്നത് സന്തോഷകരമായ വാർത്തയാണ്.

“ഹെല്പ് ടു ബൈ സ്കീം” തിരിച്ചുവരും. ഹെൽപ്പ്-ടു-ബൈ സ്കീം നിലവിലെ രൂപത്തിൽ തന്നെ 2021 അവസാനം വരെ രണ്ട് വർഷത്തേക്ക് കൂടി നീട്ടി.

2020 ൽ 11,000 പുതിയ സോഷ്യൽ ഹോമുകൾ വിതരണം ചെയ്യുന്നതിനെ പിന്തുണയ്ക്കുന്നതിനായി 1.1 ബില്യൺ യൂറോയുടെ മൂലധന ധനസഹായം അനുവദിച്ചു. കൂടാതെ 2021 ൽ 12,000 യൂണിറ്റുകൾ കൂടി വിതരണം ചെയ്യും. “ഫസ്റ്റ് ടൈം ബൈയേഴ്സിന്” സന്തോഷിക്കാനുള്ള വകയുണ്ടാവും.

മിതമായ നിരക്കിൽ പുതിയ വീടുകൾ ലഭ്യമാക്കുന്നതിന്, 17.5 മില്യൺ യൂറോ അധികമായി ലാൻഡ് ഡെവലപ്മെന്റ് ഏജൻസിക്ക് നൽകും.

റെസിഡൻഷ്യൽ ടെനൻസി ബോർഡിന് (RTB) ഏകദേശം 2 മില്ല്യൺ യൂറോ ഫണ്ട് അധികമായി പ്രഖ്യാപിച്ചിട്ടുണ്ട്.

നോൺ റെസിഡൻഷ്യൽ പ്രോപ്പർട്ടിക്ക് ഇന്ന് രാത്രി മുതൽ സ്റ്റാമ്പ് ഡ്യൂട്ടി 1.5% വർദ്ധിക്കും.

Social Welfare

തൊഴിൽ കാര്യങ്ങളും സാമൂഹിക സംരക്ഷണ വകുപ്പിനുമായി (Department of Employment Affairs and Social Protection) അടുത്ത വർഷം 690 മില്യൺ യൂറോ വർദ്ധിപ്പിച്ചിട്ടുണ്ട്. എല്ലാ സാമൂഹ്യക്ഷേമ സ്വീകർത്താക്കൾക്കും ഈ വർഷം 100% ക്രിസ്മസ് ബോണസ് നൽകുമെന്ന് മന്ത്രി പ്രഖ്യാപിച്ചു.

2020 ൽ ലിവിംഗ് അലോൺ അലവൻസ് 5 യൂറോ വർദ്ധിക്കും.
വൺ പേരന്റ് ഫാമിലി പേയ്മെന്റ് (One Parent Family Payment), ജോബ് സീക്കർ ട്രാൻസിഷൻ ഇൻകം എന്നിവ ലഭിക്കുന്നവർക്ക് 15 യൂറോ അധികമായി ലഭിക്കും.

വർക്കിംഗ് ഫാമിലി പേയ്മെന്റ് അലവൻസ് ലഭിക്കുന്ന മൂന്ന് കുട്ടികളുള്ളവർക്ക് 10 യൂറോ അധിമായി ലഭിക്കും.

Child Benefit

യോഗ്യതയുള്ള ചൈൽഡ് പേയ്‌മെന്റ് 12 വയസ്സിനു മുകളിലുള്ള കുട്ടികൾക്ക് 3 യൂറോയും 12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് 2 യൂറോയും വർദ്ധിക്കും.

Fuel Allowance

ഇന്ധന അലവൻസ് രണ്ടു യൂറോ വർധിക്കും.

കാർബൺ ടാക്സ്

വാഹന ഇന്ധനവില ഇന്ന് രാത്രിമുതൽ വർധിക്കും.

ബിസിനസ്സിനും നോൺ-ബിസിനസ്സിനുമുള്ള വൈദ്യുതി നികുതി നിരക്കുകൾ തുല്യമാക്കും.

 

Share This News

Related posts

Leave a Comment