കേട്ടാൽ അതിശയം മാത്രമല്ല, അഭിമാനവും തോന്നും പാലക്കാട്ടു ജില്ലയിലെ മംഗലംഡാം സ്വദേശി ഷിബു മാത്യുവിന്റെ കൃഷി പ്രേമം കണ്ടാൽ. അയർലണ്ടിലേക്ക് കുടിയേറി ഒരു പതിറ്റാണ്ടു കഴിഞ്ഞിട്ടും തന്റെ ഉള്ളിലെ കൃഷിക്കാരനെ ഉറക്കിക്കളഞ്ഞില്ല ഷിബുവും കുടുംബവും.
സ്വന്തമായി ഒരു വീടുവാങ്ങി രണ്ടു വർഷത്തിനുള്ളിൽ ഷിബുവും കുടുംബവും അവരുടെ അയർലണ്ടിലെ വീട്ടുവളപ്പിൽ വച്ചുപിടിപ്പിച്ച മനോഹരമായ പൂന്തോട്ടവും, പച്ചക്കറി തോട്ടവും പഴവർഗങ്ങളുടെ പരിപാലനവും കണ്ടാൽ ആരായാലും ഷിബുവിന് ഒരു “ഷേക്ക് ഹാൻഡ്” കൊടുത്തുപോവും.
30-ഓളം ചെടികളാണ് അയർലണ്ടിലെ വീട്ടുവളപ്പിലെ സ്ഥലപരിമിതിക്കുള്ളിൽ ഷിബു വിജയകരമായി പരിപാലിച്ചുപോരുന്നത്. ഇത് കൂടാതെ 400-ഓളം ചെടിയിനങ്ങൾ നാട്ടിൽ പാലക്കാട്ടു ജില്ലയിലെ മംഗലംഡാമിലെ ഷിബുവിന്റെ നഴ്സറിയിൽ വളരുന്നു.
നാട്ടിൽ ഏതിനം ചെടികൾക്കും ഷിബുവിന്റ അമ്മയുടെ മേൽനോട്ടത്തിൽ ഉള്ള നഴ്സറിയുമായി ബന്ധപ്പെടാൻ താഴെ കാണുന്ന നമ്പറുകളിൽ വിളിക്കാവുന്നതാണ്.
RACHEL MAMACHAN
+914922262239
+919747112387
അതുപോലെതന്നെ അയർലണ്ടിലുള്ളവർക്ക് ഷിബുവിനെ കോൺടാക്ട് ചെയ്യാൻ +353 89 415 1563 എന്ന നമ്പറിൽ വിളിക്കാവുന്നതാണ്.
ഷിബുവിന്റെ അയർലണ്ടിലെ കൃഷിയിടം കാണാം:
https://youtu.be/w1JACBj0TyE