ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ വാട്‌സപ്പിന്റെ പ്രൈവസി പോളിസിയില്‍ മാറ്റം വരുത്തി. അയര്‍ലണ്ട് ഉള്‍പ്പെടുന്ന യൂറോപ്യന്‍ രാജ്യങ്ങളിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. വിവരങ്ങളുടെ സുരക്ഷ സംബന്ധിച്ച് മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നാരോപിച്ച് ഈ വര്‍ഷം വാട്‌സപ്പിന് 225 മില്ല്യണ്‍ പിഴ ചുമത്തിയിരുന്നു. ഡേറ്റാ പ്രൊട്ടക്ഷന്‍ കമ്മീഷനായിരുന്നു പിഴ ചുമത്തിയത്.
ഇതിനെതിരെ വാട്‌സപ്പ് ഹൈ കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് യൂറോപ്പില്‍ പ്രൈവസി പോളിസിയില്‍ മാറ്റം വരുത്താന്‍ തീരുമാനിച്ചത്. ഇന്നു വാട്‌സപ്പ് ഓപ്പണ്‍ ചെയ്യുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് ഇത് സംബന്ധിച്ച അറിയിപ്പ് ലഭിക്കും . എന്നാല്‍ യാതൊരുവിധ നിബന്ധനകളും എഗ്രി ചേയ്യേണ്ട കാര്യമില്ല.
എന്നാല്‍ വാട്‌സപ്പിന്റെ നിലവിലെ രീതികളിലോ ഉപഭോക്താക്കളുമായുള്ള ഉടമ്പടിയിലോ യാതൊരുവിധ മാറ്റങ്ങളും വരുത്തിയിട്ടില്ലെന്ന് വാട്‌സപ്പ് അറിയിച്ചിട്ടുണ്ട്. വാട്‌സപ്പ് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിലും ഉപയോഗിക്കുന്നതിലും സൂക്ഷിക്കുന്നതിലുമാണ് മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്.