12 വയസ്സുമുതല്‍ 15 വയസ്സുവരെ പ്രായമുള്ളവര്‍ക്ക് വാക്‌സിന്‍ സ്വീകരിക്കുന്നതിനായി രജിസ്‌ട്രേഷന്‍ ആരംഭിച്ചു. കുട്ടികളുടെ മാതാപിതാക്കളോ രക്ഷിതാക്കളോ ആണ് ഇക്കാര്യത്തില്‍ മുന്‍കൈ എടുക്കേണ്ടതെന്നും ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്. ഇവരുടെ അനുവാദവും ഈ പ്രായപരിധിയിലുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ അനിവാര്യമാണ്. വാക്‌സിന്‍ കേന്ദ്രങ്ങളിലും ഇവര്‍ക്കൊപ്പം മുതിര്‍ന്നവര്‍ എത്തണം.
ഫൈസര്‍ അല്ലെങ്കില്‍ മൊഡേണ വാക്‌സിനാണ് ഇവര്‍ക്ക് നല്‍കുക. ഫാര്‍മസികളിലും ഇവര്‍ക്കുളള വാക്‌സിന്‍ ലഭ്യമാണ്. സിറ്റിവെസ്റ്റിലുള്ള വാക്‌സിനേഷന്‍ സെന്റര്‍ വ്യാഴാഴ്ച വൈകുന്നരേം തുറന്നു പ്രവര്‍ത്തിക്കുന്നതാണ് . ഇവിടെ നേരിട്ടെത്തി വാക്‌സിന്‍ സ്വീകരിക്കാന്‍ സൗകര്യമുണ്ടായിരിക്കുന്നതാണ്.
വൈകുന്നേരം 6 മണിമുതല്‍ 10 മണിവരെയാണ് ക്ലിനിക്ക് പ്രവര്‍ത്തിക്കുന്നത് . ആദ്യ ഡോസ് വാക്‌സിന്‍ ഇതുവരെ സ്വീകരിക്കാത്ത ആര്‍ക്കും ഇവിടെയെത്തി വാക്‌സിന്‍ സ്വീകരിക്കാവുന്നതാണ്.