യുകെയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് രണ്ട് ലക്ഷത്തിലധികം കോവിഡ് കേസുകള്‍. ഒമിക്രോണ്‍ വ്യാപനത്തെ തുടര്‍ന്നാണ് രാജ്യത്ത് കോവിഡ് കേസുകള്‍ ഇത്രയധികം ഉയര്‍ന്നത്. 218724 കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്.
48 കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ രോഗികളുടെ എണ്ണം ഉയരുമ്പോഴും ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ തോത് ഉയരാത്തത് ആശ്വാസം നല്‍കുന്നുണ്ട്. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സ തേടുന്നവരുടെ എണ്ണവും വളരെ കുറവാണ്.
എന്നാല്‍ കോവിഡിനെ തുടര്‍ന്ന് ആളുകള്‍ ഐസൊലേഷനില്‍ പ്രവേശിക്കുന്നത് ആരോഗ്യ മേഖലയിലെയും പൊതുഗതാഗത സംവിധാനത്തെയും കാര്യമായി ബാധിക്കുന്നുണ്ടെന്നാണ് പുറത്ത വരുന്ന റിപ്പോര്‍ട്ടുകള്‍.