അയര്‍ലണ്ടില്‍ വാക്‌സിനേഷന്‍ ദ്രൂതഗതിയില്‍ പുരോഗമിക്കുമ്പോള്‍ സര്‍ക്കാര്‍ സുപ്രധാനമായ തീരുമാനത്തിലേയ്ക്ക് നീങ്ങുന്നു. അസ്ട്രാസെനക്ക, ജാന്‍സണ്‍ എന്നീ വാക്‌സിനുകളുടെ വാങ്ങല്‍ തല്‍ക്കാലത്തേയ്ക്ക് നിര്‍ത്താനാണ് നിലവിലെ തീരുമാനം . മൊഡേണ വാക്‌സിന്റെ ലഭ്യത വര്‍ദ്ധിച്ചതും മൊഡേണയിലേയ്ക്ക് യൂറോപ്യന്‍ യൂണിയന്‍ അടക്കം കൂടുതല്‍ താല്‍പ്പര്യം കാണിക്കുന്നതുമാണ് ഇതിന് കാരണം.
വാക്‌സിന്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് കൃത്യസമയത്ത് നല്‍കാന്‍ കഴിയുംവിധം മൊഡോണ വാക്‌സിന്‍ എത്തുന്ന സാഹചര്യത്തില്‍ മറ്റു വാക്‌സിനുകള്‍ കൂടുതല്‍ വാങ്ങി വാാക്‌സിനുകള്‍ നഷ്ടമാകുന്ന സാഹചര്യമുണ്ടാകാതിരിക്കാന്‍ കൂടിയാണ് സര്‍ക്കാരിന്റെ തീരുമാനം. ദേശിയ രോഗപ്രതിരോധ ഉപദേശക സമിതിയുടെ നിര്‍ദ്ദേശവും ഇക്കാര്യത്തില്‍ സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്.
നിലവിലെ കരാറുകള്‍ അനുസരിച്ചു തന്നെ മൊഡേണയുടെ ഏകദേശം 7,00,000 ത്തോളം ഡോസ് വാക്‌സിനുകള്‍ വരും ആഴ്ചകളില്‍ അയര്‍ലണ്ടിലെത്തുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. മുതിര്‍ന്ന പൗരന്‍മാരില്‍ 90 ശതമാനം പേരും ഇതിനകം ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്. ഇതില്‍ 81 ശതമാനം ആളുകള്‍ രണ്ട് ഡോസുകളും സ്വീകരിച്ചവരാണ്.
12-15 പ്രായപരിധിയിലുള്ളവരില്‍ 30000 കുട്ടികള്‍ ഇതിനകം വാക്‌സിന്‍ സ്വീകരിച്ചു കഴിഞ്ഞു 90000 ആളുകളാണ് ഈ പ്രായപരിധിയിലുള്ളവരില്‍ വാക്‌സിനായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.