സെപ്റ്റംബര്‍ ഒന്നുമുതല്‍ ടാക്‌സി ചാര്‍ജ് വര്‍ദ്ധിക്കും

അയര്‍ലണ്ടില്‍ ടാക്‌സി ചാര്‍ജും വര്‍ദ്ധിക്കുന്നു. ഇക്കഴിഞ്ഞ ജൂണ്‍ മാസത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്. സെപ്റ്റംബര്‍ ഒന്നുമുതലാണ് വര്‍ദ്ധിപ്പിച്ച ചാര്‍ജ് നിലവില്‍ വരുന്നത്. 12 ശതമാനം വര്‍ദ്ധനവാണ് ഉണ്ടാവുക. നാഷണല്‍ ട്രാന്‍സ് പോര്‍ട്ട് അതോറിറ്റിയാണ് ഇതു സംബന്ധിച്ച തീരുമാനം അടുത്തത്.

സെപ്റ്റംബര്‍ ഒന്നുമുതല്‍ ടാക്‌സികളില്‍ കാര്‍ഡ് പേയ്‌മെന്റ് സംവിധാനവും നിലവില്‍ വരും. എല്ലാ ടാക്‌സികളിലും ഇത് നിര്‍ബന്ധമാണ്. യാത്രക്കാര്‍ക്ക് ക്യാഷ് പേയ്‌മെന്റ് നല്‍കാനുള്ള സൗകര്യവുമുണ്ടാകും. 2018 ലാണ് ഇതിനു മുമ്പ് ടാക്‌സി ചാര്‍ജ് വര്‍ദ്ധിപ്പിച്ചത്.

2019 മുതല്‍ രാജ്യത്തെ ടാക്‌സി ഡ്രൈവര്‍മാര്‍ക്കിടയിലും കസ്റ്റമേഴ്‌സിനിടയും NTA ഇതു സംബന്ധിച്ച് സര്‍വ്വേ നടത്തിയിരുന്നു. വാഹനത്തിന്റെ വില, ഓപ്പറേഷണല്‍ എക്‌സ്‌പെന്‍സ്, ഇന്ധന വില എന്നിവ പരിഗണിച്ചാണ് ചാര്‍ജ് വര്‍ദ്ധിപ്പിച്ചത്.

Share This News

Related posts

Leave a Comment