വര്‍ദ്ധിച്ചുവരുന്ന അപകടങ്ങളുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ റോഡുകളില്‍ വേഗപരിധി വെട്ടിക്കുറയ്ക്കാന്‍ അധികൃതര്‍ ഒരുങ്ങുന്നു. ദേശീയപാതകളിലേയും പ്രാദേശിക റോഡുകളിലേയും ഉള്‍പ്പെടെ വേഗപരിധിയി കുറയ്ക്കാനാണ് ആലോചന. ദേശീയ പാതകളില്‍ (സെക്കന്‍ഡറി) ഇപ്പോള്‍ 100 കിലോമീറ്റര്‍ വേഗത അനുവദിച്ചിരിക്കുന്ന സ്ഥലങ്ങളില്‍ 80 കിലോമീറ്ററിലേയ്ക്ക് കുറയ്ക്കേണ്ടി വരും.
ഗ്രാമീണ റോഡുകളില്‍ ഇപ്പോള്‍ 80 കിലോമീറ്റര്‍ വേഗപരിധി അനുവദിച്ചിരിക്കുന്ന സ്ഥലങ്ങളില്‍ 60 കിലോമീറ്ററായി കുറയ്ക്കും ടൗണ്‍ സെന്ററുകള്‍ , റസിഡന്‍സ് ഏരിയകള്‍ എന്നിവിടങ്ങളില്‍ വേഗപരിധി 30 കിലോമീറ്ററിലേയ്ക്ക് കുറയ്ക്കും നഗരങ്ങളുടെ സമീപത്തുള്ള Arterial roads, radials Roads എന്നിവിടങ്ങളില്‍ വേഗപരിധി 50 കിലോമീറ്ററായി കുറച്ചേക്കും.
ഈ വര്‍ഷം ഇതുവരെ 127 പേരാണ് രാജ്യത്ത് വിവിധ അപകടങ്ങളില്‍ ജീവന് പൊലിഞ്ഞത്. ഗാര്‍ഡയുമായും റോഡ് സേഫ്റ്റി അതോറിറ്റിയുമായും സഹകരിച്ച് അപകടങ്ങളും ഇതുമൂലമുള്ള അത്യഹിതങ്ങളും കുറയ്ക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതിനകം തന്നെ 1.2 മില്ല്യണ്‍ യൂറോ റോഡ് സേഫ് വാനുകള്‍ക്ക് അധികമായി അനുവദിച്ചു കഴിഞ്ഞു.