ജീവനക്കാരെ പിരിച്ചു വിടാനൊരുങ്ങി SAP

ടെക് മേഖലയിലെ അതികായന്‍മാരായ മെക്രോസോഫ്റ്റും ഗൂഗിളും ആമസോണും ട്വിറ്ററുമൊക്കെ ഇതിനകം തന്നെ പിരിച്ചുവിടല്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. വരാനിരിക്കുന്ന സാമ്പത്തീക മാന്ദ്യത്തിന്റെ സൂചനയായാണ് പലരും ഇതിനെ കാണുന്നത്. ഇപ്പോള്‍ ടെക് മേഖലയിലെ തന്നെ മറ്റൊരു കമ്പനിയായ SAP പിരിച്ചു വിടല്‍ പ്രഖ്യാപിച്ചിരിക്കുകയാണ.്

ആഗോളതലത്തില്‍ 3000 ജീവനക്കാരെ പിരിച്ചുവിടാനാണ് കമ്പനിയുടെ നീക്കം. ഇത് കമ്പനിയിലെ മുഴുവന്‍ ജീവനക്കാരുടെ 2.5 ശതമാനം വരും. അയര്‍ലണ്ടില്‍ ഡ്ബ്ലിനിലും ഗാല്‍വേയിലുമായി 2300 പേരാണ് SAP ന്റെ ഭാഗമായി ജോലി ചെയ്യുന്നത്.

ജര്‍മ്മനിയിലാണ് SAP ന്റെ ഹെഡ് ക്വാര്‍ട്ടേഴ്‌സ്. ഇവിടെ തന്നെ ഏകദേശം 200 പേര്‍ക്കാണ് ജോലി നഷ്ട സാധ്യത.

Share This News

Related posts

Leave a Comment