വീണ്ടും ഒരു ഓണക്കാലം കൂടി ; നാവില്‍ കൊതിയൂറും തനിനാടന്‍ ഓണസദ്യയുമായി റോയല്‍ കേറ്ററിംഗും

മാവേലി നാട്ടിലെ ഓണവിശേഷങ്ങള്‍ കേള്‍ക്കുമ്പോള്‍ അയര്‍ലണ്ടിലെ മലയാളികള്‍ക്ക് ഒരു ഗൃഹാതുരത്വം അനുഭവപ്പെടാറുണ്ട്. എന്നാല്‍ ഓണസദ്യയുടെ കാര്യത്തില്‍ നമുക്ക് അങ്ങനയൊരു പ്രശ്നമില്ലെന്ന് അയര്‍ലണ്ട് മലയാളികള്‍ തന്നെ അടക്കം പറയാറുണ്ട്. കാരണം. നാട്ടിലെ തറവാടിന്റെ ഉമ്മറത്ത് ഇലയിട്ടിരുന്നുണ്ണുന്ന അതേ രുചിയുള്ള ഓണസദ്യ അയര്‍ലണ്ട് മലയാളികള്‍ക്ക് സമ്മാനിക്കാന്‍ റോയല്‍ കേറ്ററിംഗ് ഉണ്ടല്ലോ.

റോയല്‍ കേറ്ററിംഗിന്റെ ഓണസദ്യയുടെ പെരുമ അയര്‍ലണ്ടില്‍ പ്രശ്സ്തമാണ്. പുതുതായി അയര്‍ലണ്ടില്‍ എത്തിയവരോട് ഇവിടെ തഴക്കവും പഴക്കവുമുള്ള പഴയ ആളുകള്‍ ആദ്യം പറയുന്ന അയര്‍ലണ്ട് വിശേഷത്തിലൊന്നാണ് ഈ ഓണ സദ്യ. ഇങ്ങനെ വാമൊഴിയായി വായില്‍ വെള്ളമൂറി റോയല്‍ കേറ്ററിംഗിന്റെ റോയല്‍ ഓണസദ്യ അയര്‍ലണ്ടില്‍ വാഴുകയാണ് എന്നു തന്നെ പറയാം.

ഇതിന്റെ പെരുമ അയര്‍ലണ്ടിലെ മലയാളികള്‍ അറിയുന്നത് പരസ്യത്തിലൂടെ അല്ല മറിച്ച് വര്‍ഷങ്ങളായി അവര്‍ അതുണ്ട് ആ സദ്യയുടെ രുചിയും വിഭങ്ങളും റോയല്‍ കേറററിംഗ് എന്ന നാമവും മനസ്സില്‍ കോറിയിട്ടിരിക്കുകയാണ്.

അയര്‍ലണ്ട് മലയാളികള്‍ കാത്തിരിക്കുന്ന ആ സന്തോഷ വാര്‍ത്ത ഇത്തവണയും റോയല്‍ കേറ്ററിംഗ് അനൗണ്‍സ് ചെയ്തു കഴിഞ്ഞു. വിഭവ സമൃദ്ധമായ ഓണ സദ്യ ഇത്തവണയും ഒരുക്കുന്നു ബുക്കിംഗും ആരംഭിച്ചു കഴിഞ്ഞു. ഇത്തവണത്തെ വിഭവങ്ങള്‍ കേട്ടാല്‍ ഈ സദ്യ ഉണ്ണാന്‍ ഓണം വരെ കാത്തിരിക്കണോ എന്നു തോന്നിപ്പോകും … പക്ഷെ കാത്തിരുന്നേ മതിയാവൂ.


ഇത്തവണത്തെ ഓണസദ്യയിലെ 25 വിഭവങ്ങള്‍ ഇങ്ങനെ:

വാഴയിലയില്‍ വിളമ്പുന്ന ഊൗണില്‍, ഉപ്പ്, പഴം, പപ്പടം, ചിപ്‌സ്, ശര്‍ക്കര, പാവയ്ക്ക കൊണ്ടാട്ടം, മുളക് കൊണ്ടാട്ടം, ഇഞ്ചിക്കറി, മാങ്ങാ അച്ചാര്‍, നാരങ്ങാ അച്ചാര്‍, തോരന്‍ , കാളന്‍, എരിശേരി, കൂട്ട് കറി, ബീറ്റ് റൂട്ട് പച്ചടി, അവിയല്‍ , ഓലന്‍, പച്ച മോര്, രസം, ചോറ്, പരിപ്പും നെയ്യും, സാമ്പാറ്, പരിപ്പ് പായസം, പാലട പ്രഥമന്‍ .. എന്നിവയാണ് വിഭവങ്ങള്‍.

വളരെ കുറഞ്ഞ വിലയിലാണ് ഇത്തവണ ഓണസദ്യ നിങ്ങളുടെ മുന്നിലെത്തുന്നത്. ഒരാള്‍ക്ക് 25 യൂറോയും നാല് പേര്‍ ഉള്‍പ്പെടുന്ന ഫാമിലി പാക്കിന് 100 യൂറോയുമാണ് വില. സദ്യ ബുക്ക് ചെയ്യുന്നതിനും ഡെലിവെറി പോയിന്റുകളെക്കുറിച്ച് അറിയുന്നതിനും താഴെ പറയുന്ന ലിങ്കില്‍ ക്ലിക്കു ചെയ്യുക.. നിങ്ങളുടെ ഓണസദ്യ ഇപ്പോള്‍ തന്നെ ഉറപ്പാക്കുക..

റോയല്‍ കേറ്ററിംഗിന്റെ റോയല്‍ പരമ്പരാഗത ഓണസദ്യയില്ലാതെ അയര്‍ലണ്ട് മലയാളിക്കെന്ത് ഓണാഘോഷം. …… ഓണത്തിന് കേരളത്തിലെത്തുന്ന മാവേലി പോലും ഈ സദ്യയെക്കുറിച്ച് കേട്ട് ഇത്തവണ ഊണ് അയര്‍ലണ്ടിലാക്കിയാല്‍ അത്ഭുതപ്പെടാനില്ല…. ഇതും അയര്‍ലണ്ട് മലയാളികള്‍ക്കിടയിലെ സംസാരമാണ്. https://royalcatering.ie/onam-2023/

കസ്റ്റമേഴ്സിൻറെ ആവശ്യത്തെ തുടർന്ന് ഇത്തവണ 11 പിക്ക് അപ്പ് പോയിന്റുകൾ ഉണ്ടായിരിക്കുന്നതാണെന്ന് റോയൽ കേറ്ററിംഗ് അറിയിച്ചു. കൂടാതെ അത്തം (ഓഗസ്റ്റ് 19) മുതൽ തിരുവോണം (ഓഗസ്റ്റ് 28) വരെ റോയൽ കേട്ടറിന്റെ എല്ലാ റെസ്റ്റോറന്റുകളിലും ദിവസേന ഓണസദ്യ ഉണ്ടായിക്കുന്നതാണെന്നും അറിയിച്ചിട്ടുണ്ട്.

 

.

 

Share This News

Related posts

Leave a Comment