പണമയക്കുന്നതിനും മറ്റുമായി നിരവധിയാളുകള്‍ ഉപയോഗിക്കുന്ന സംവിധാനമാണ് റിവോള്‍ട്ട്. അയര്‍ലണ്ടിലെ റിവോള്‍ട്ട് ഉപയോക്താക്കള്‍ക്ക് ഇതാ ഒരു സന്തോഷ വാര്‍ത്ത. ഇവര്‍ക്ക് അയര്‍ലണ്ടിലെ ബാങ്ക് അക്കൗണ്ടിന്റേതിന് സമാനമായ രീതിയില്‍ തങ്ങളുടെ റിവോള്‍ട്ട് അക്കൗണ്ട് ഉപയോഗിക്കാന്‍ അവസരം ഒരുങ്ങുന്നു. ഉപയോക്താക്കള്‍ക്ക് ഒരു ഐറീഷ് IBAN നമ്പര്‍ ലഭിക്കും.
തങ്ങളുടെ യൂറോപ്യന്‍ ബിസിനസിനായി റിവോള്‍ട്ട് അയര്‍ലണ്ടില്‍ ഒരു ബ്രാഞ്ച് സ്ഥാപിക്കുന്നതാണ് ഇത്തരത്തിലൊരു സൗകര്യം അയര്‍ലണ്ടിലെ കസ്റ്റമേഴ്‌സിന് ലഭിക്കാന്‍ കാരണം. ഈ IBAN നമ്പര്‍ ഉപയോഗിക്ക് പണം സ്വീകരിക്കുകയോ ട്രാന്‍സഫര്‍ ചെയ്യുകയോ ചെയ്യാം.
രണ്ട് മില്ല്യനോളം ഉപയോക്താക്കളാണ് റിവോള്‍ട്ടിന് അയര്‍ലണ്ടിലുള്ളത്. ഇവര്‍ക്ക് ഇപ്പോള്‍ ലഭ്യമായിരിക്കുന്നത് ഒരു ലിത്വാനിയന്‍ IBAN ആണ്. ഐറിഷ് IBAN ലഭിക്കുന്നതോടെ റിവോള്‍ട്ട് അക്കൗണ്ട് കൂടുതല്‍ സൗകര്യപ്രദമായി ഉപയോഗിക്കാന്‍ സാധിക്കും.