രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായും എടുത്തുമാറ്റാനുള്ള നെഫറ്റ് (NPHET) നിര്‍ദ്ദേശം സര്‍ക്കാര്‍ ഉടന്‍ അംഗീകരിക്കും ഇതോടെ കോവിഡ് നിയന്ത്രണങ്ങള്‍ അടുത്തമാസം മുതല്‍ ഉണ്ടാവില്ലെന്ന് ഉറപ്പായി. മന്ത്രിസഭായോഗം ശുപാര്‍ശകള്‍ അംഗീകരിക്കുന്നതോടെ കോവിഡിന് മുമ്പത്തെ സാമൂഹ്യജീവിതാന്തരീക്ഷം തിരികെ എത്തുമെന്നാണ് കരുതുന്നത്.
സ്‌കൂളുകളിലെ അടക്കം മാസ്‌ക് ധരിക്കലും പൊതു ഇടങ്ങളിലെ മാസ്‌ക് ധരിക്കലും ഉള്‍പ്പെടെയുള്ള കര്‍ശന നിയന്ത്രണങ്ങളാണ് ഒഴിവാക്കാന്‍ തീരുമാനിച്ചത്. ഫെബ്രുവരി 28 വരെ മാത്രമെ നിയന്ത്രണങ്ങള്‍ ഉണ്ടാവൂ എന്നാണ് വിവരം. ഇതിനു ശേഷം നെഫറ്റ് അടക്കമുള്ള സംവിധാനങ്ങളും പിരിച്ച് വിടാന്‍ ചീഫ് മെഡിക്കല്‍ ഓഫീസറും സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
വാക്‌സിനേഷന്‍ സെന്ററുകളുടെ എണ്ണം കുറയ്ക്കാനും നെഫറ്റില്‍ അടക്കം നിയോഗിച്ചിരിക്കുന്ന ആരോഗ്യവകുപ്പ് ജീവനക്കാരെ തങ്ങളുടെ മാതൃസംഘടനയിലേയ്ക്ക് തിരികെ നിയമിക്കാനും സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു. വാക്‌സിനേഷന്‍ സെന്ററുകളുടെ എണ്ണം കുറയ്ക്കുമ്പോള്‍ ഇവിടങ്ങളിലുള്ള ജീവനക്കാരെയും തിരികെ വിളിയ്ക്കും.