പ്രമുഖ ബാറ്ററി ടെക്‌നോളജി കമ്പനിയായ Xerotech ല്‍ ഒഴിവുകള്‍. ഗാല്‍വേ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് Xerotech. തങ്ങളുടെ ഉത്പന്നത്തിന്റെ ഡിമാന്‍ഡ് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ബിസിനസ് വിപൂലീകരിക്കുന്നതിന്റെ ഭാഗമായാണ് കമ്പനി അധികമായി 100 പേരെ നിയമിക്കുന്നത്. ഏവിയേഷന്‍ വെഹിക്കിള്‍ , മൈനിംഗ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ ഉപകരണങ്ങള്‍ എന്നിവയ്ക്ക് ബാറ്ററി സൊലൂഷന്‍ നല്‍കുകയെന്നതാണ് കമ്പനിയുടെ സേവനം.
എഞ്ചിനിയറിംഗ്, പ്രൊഡക്ഷന്‍, സെയില്‍സ്, മാര്‍ക്കറ്റിംഗ് , റിസേര്‍ച്ച് ആന്‍ഡ് ഡവലെപ്പ്‌മെന്റ് , എന്നി ഡിപ്പാര്‍ട്ട്‌മെന്റുകളിലാണ് ഒഴിവുകള്‍ ഉള്ളത്. ഒരു വര്‍ഷം കൊണ്ടാണ് 100 ഒഴിവുകള്‍ നികത്തുന്നത്. നിയമന നടപടികള്‍ ഉടന്‍ ആരംഭിക്കും. കമ്പനി ഇക്കഴിഞ്ഞ മാസങ്ങളിലായി 50 പേരെ പുതുതായി നിയമിച്ചിരുന്നു. ഇത് കൂടാതെയാണ് 100 പേരെ ഇനിയും നിയമിക്കുന്നത്.
നിലവിലുള്ള ഒഴിവുകള്‍ സംബന്ധിച്ച വിവരങ്ങള്‍ക്കും അപേക്ഷ നല്‍കുന്നതിനുമായി താഴെ പറയുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക……………
https://xerotech.bamboohr.com/careers