പൊതുഗതാഗത സംവിധാനങ്ങളില്‍ ചാര്‍ജ് കുറച്ചേക്കും

ബഡ്ജറ്റിലേയ്ക്ക് മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ അയര്‍ലണ്ട് ജനത ഏറെ പ്രതിക്ഷയിലാണ്. കുതിച്ചുയരുന്ന ജീവിത ചെലവില്‍ പിടിച്ചു നില്‍ക്കാന്‍ സര്‍ക്കാര്‍ കൈത്താങ്ങ് പ്രഖ്യാപിക്കുമെന്നാണ് ഏവരുടേയും പ്രതീക്ഷ. സബ്‌സിഡികളും സാമൂഹ്യ സുരക്ഷാ പേയ്‌മെന്റുകളും ഉയര്‍ത്തുമെന്നാണ് കണക്കുകൂട്ടല്‍.

പൊതുഗതാഗത സംവിധാനത്തിലെ യാത്രാ ചെലവുകള്‍ കുറയുമെന്ന സൂചനകളുമുണ്ട്. ബസ് ചാര്‍ജില്‍ 20 ശതമാനത്തിന്റെ കുറവായിരിക്കും ഉണ്ടാവുക. 90 മിനിറ്റ് യാത്ര കുറഞ്ഞ ചെലവില്‍ നടത്താവുന്ന ഡ്രോപ്പ് ഹോട്ട് സോണ്‍ പദ്ധതി ഡബ്ലിന്‍ സിറ്റി സെന്ററില്‍ നിന്നും 55 കിലോമീറ്റര്‍ ദൂരമായി ഉയര്‍ത്താനും പദ്ധിയുണ്ട്.

നിലവില്‍ ഇത് ഡബ്ലിന്‍ സിറ്റിയില്‍ മാത്രമാണുള്ളത്. പൊതുഗാതാഗത സംവിധാനം സംബന്ധിച്ച് മറ്റു പല നിര്‍ദ്ദേശങ്ങളും സര്‍ക്കാരിന് മുന്നിലുണ്ടെങ്കിലും ഈ രണ്ട് പദ്ധതികളാണ് ഏകദേശം ഉറപ്പായിരിക്കുന്നത്.

Share This News

Related posts

Leave a Comment