രാജ്യത്ത് കഴിഞ്ഞ ഒരു വര്‍ഷത്തെ കണക്കുകള്‍ പ്രകാരം വീടുകളുടെ വില ഉയര്‍ന്നതായി റിപ്പോര്‍ട്ടുകള്‍. രാജ്യത്താകമാനം പരിശോധിച്ചാല്‍ ശരാശരി 6.9 ശതമാനം വര്‍ദ്ധനവാണ് റെസിഡന്‍സ്യല്‍ പ്രോപ്പര്‍ട്ടികളുടെ വിലയില്‍ ഉണ്ടായിരിക്കുന്നത്. 2020 ജൂണ്‍ മാസം മുതല്‍ 2021 ജൂണ്‍ വരെയുള്ള കണക്കുകള്‍ പരിശോധിച്ച് സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസാണ്(CSO) കണക്കുകള്‍ പുറത്തു വിട്ടിരിക്കുന്നത്.
2007 ലാണ് പ്രോപ്പര്‍ട്ടികളുടെ വില ഏറ്റവും ഉയര്‍ന്നത്. അന്ന് ഏറ്റവും ഉയര്‍ന്ന ശരാശരി വിലയില്‍ നിന്നും 12.7 ശതമാനം കുറഞ്ഞ വിലയിലാണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്. എന്നാല്‍ 2013 ലാണ് റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ഏറ്റവും വിലയിടിവ് സംഭവിച്ചത്. ഈ സമയത്തെ അപേക്ഷിച്ച് ഇപ്പോള്‍ ഇരട്ടി വിലയിലാണ് വ്യാപാരം നടക്കുന്നതെന്നും CSO വിലയിരുത്തി.
രാജ്യത്ത് ഇപ്പോള്‍ ഏറ്റക്കുറച്ചിലുകളില്ലാതെ ഒരു ദിശയിലേയ്ക്ക് തന്നെയാണ് റസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടികളുടെ വില പൊയ്ക്കൊണ്ടിരിക്കുന്നതെന്നും മുന്നോട്ടും ഉയരാനാനുള്ള സാധ്യതയാണ് ഇത് കാണിക്കുന്നതെന്നും സിഎസ്ഒ മുന്നറിയിപ്പ് നല്കുന്നു.
ഡബ്ലിനില്‍ 6.4 ശതമാനത്തിന്റെ വര്‍ദ്ധനവാണ് വീടുകളുടെ വിലയില്‍ ഉണ്ടായിരിക്കുന്നതെങ്കില്‍ ഡബ്ലിന്‍ പുറത്ത് ഇത് 7.4 ശതമാനമാണ്. കൂടുതല്‍ വീടുകള്‍ വില്‍പ്പനയ്ക്കായി എത്തുകയും ആവശ്യക്കാര്‍ കുറയുകയും ചെയ്യുന്നത് വരെ വില ഉയരാന്‍ തന്നെയാണ് സാധ്യതയെന്ന് റിയല്‍ എസ്റ്റേറ്റ് മേഖലയിലെ വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു.