രാജ്യത്ത് വിലക്കയറ്റം രൂക്ഷം ; കുടുംബ ബഡ്ജറ്റുകള്‍ താളം തെറ്റുന്നു

റഷ്യ – യുക്രൈന്‍ യുദ്ധവും ഇതേ തുടര്‍ന്ന് ഉടലെടുത്ത ഇന്ധന ക്ഷാമവും രാജ്യത്ത് സൃഷ്ടിച്ചിരിക്കുന്ന പ്രതിസന്ധിയെ തുടര്‍ന്ന് വിലക്കയറ്റം രൂക്ഷമാകുന്നു. കോവിഡിനെ തുടര്‍ന്നുള്ള പ്രതിസന്ധി മാര്‍ക്കറ്റില്‍ നിലനില്‍ക്കുമ്പോള്‍ യുദ്ധവും എത്തിയതാണ് ഇരുട്ടടിയായത്.

ഊര്‍ജ്ജ വില റോക്കറ്റ് പോലെ കുതിച്ചതിന് പിന്നാലെ ഗ്രോസറി ഉല്‍പ്പന്നങ്ങള്‍ക്കും വില വര്‍ദ്ധിച്ചിരിക്കുകയാണ്. പാല്‍, ഇറച്ചി, ബ്രെഡ് ഇങ്ങനെ എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും വില വര്‍ദ്ധിച്ചിരിക്കുകയാണെന്നും ഇത് കുടുംബ ബഡ്ജറ്റ് അവതാളത്തിലാക്കിയിരിക്കുകയാണെന്നും വീട്ടമ്മമാരെ ഉദ്ധരിച്ച് ഒരു പ്രമുഖ ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

സൂപ്പര്‍ മാര്‍ക്കറ്റുകളിലോ അല്ലെങ്കില്‍ ഗ്രോസറി ഷോപ്പുകളിലോ മുമ്പ് ലഭിച്ചിരിക്കുന്ന ഓഫറുകള്‍ ഇപ്പോള്‍ കാണാനില്ല. ഉല്‍പ്പന്നങ്ങളുടെ വില കാണുന്നവര്‍ ഓഫറുകള്‍ തെരയുന്നുണ്ടെങ്കിലും ലഭ്യമല്ല. സാധാരണക്കാരുടേയും ഇടത്തരക്കാരുടേയും പോക്കറ്റ് കാലിയാക്കുകയാണ് ഇപ്പോഴത്തെ വിലക്കയറ്റം.

ചില ഉത്പ്പന്നങ്ങളുടെ വില ചെറിയ തോതിലാണ് വര്‍ദ്ധിച്ചിരിക്കുന്നതെങ്കിലും ഒരുമാസത്തെ കണക്കുകൂട്ടുമ്പോള്‍ വലിയ രീതിയിലാണ് ബാധിക്കുന്നത്. രാജ്യത്തെ പണപ്പെരുപ്പവും ഏറ്റനും ഉയര്‍ന്ന നിലയിലാണ്. ഇതിനാല്‍ തന്നെ വിലക്കയറ്റത്തിനനുപാതികമായി ശമ്പള വര്‍ദ്ധനവ് നടപ്പാക്കരുതെന്ന് സെന്‍ട്രല്‍ ബാങ്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Share This News

Related posts

Leave a Comment