ഏകദേശം 300,000 ആളുകൾക്ക് ഈ ആഴ്ച പാൻഡെമിക് അൺഎംപ്ലോയ്‌മെന്റ് പേയ്‌മെന്റ് ലഭിക്കും, കഴിഞ്ഞ ഏഴു ദിവസത്തിനുള്ളിൽ 50,000 ത്തിലധികം വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. സോഷ്യൽ വെൽഫേർ ഡിപ്പാർട്മെന്റിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഈ ആഴ്ച 295,860 പേർ പിയുപി അവകാശപ്പെടുമെന്നാണ്. കഴിഞ്ഞയാഴ്ച 244,153 ൽ നിന്ന് (51,707) 21.17 ശതമാനം ഉയർന്നു.
ഈ ആഴ്‌ചയിലെ പേയ്‌മെന്റുകൾക്ക് 85.6 മില്യൺ യൂറോ ചിലവാകും, കഴിഞ്ഞ ആഴ്ചത്തെ അപേക്ഷിച്ച് 20 മില്യൺ യൂറോ കൂടുതൽ.
ഏറ്റവും കൂടുതൽ ആളുകൾ പി.യു.പി അവകാശപ്പെടുന്ന മേഖല അക്കോമഡേഷനും ഫുഡ് സർവീസും (90,051), തൊട്ടുപിന്നാലെ ഹോൾസെയിൽ/ റീറ്റെയ്ൽ വ്യാപാരം (43,432), അഡ്മിനിസ്ട്രേറ്റീവ്, സപ്പോർട്ട്സ് സർവീസസ് ആക്റ്റിവിറ്റികൾ (25,656) എന്നിവയാണ്. ഈ കണക്കുകൾ തൊഴിലില്ലായ്മയുടെ പ്രതിസന്ധിയെ കാണിക്കുന്നു, കാരണം 75 വയസ്സിന് താഴെയുള്ള 75,000 പേർ ഇപ്പോൾ പി.യു.പിയെ ആശ്രയിച്ചിരിക്കുന്നു, കഴിഞ്ഞ ഏഴു ദിവസത്തിനുള്ളിൽ പേയ്‌മെന്റിനായി 14,000 പേർ രജിസ്റ്റർ ചെയ്തു.
25-34 വയസ് പ്രായമുള്ള 68,000 പേർ, 35-44 വയസ്സ് പ്രായമുള്ള 64,000 പേർ, 45-54 വയസ് പ്രായമുള്ള 50,800 പേർ, 55 വയസ്സിനു മുകളിൽ 38,000 ത്തിലധികം പേർ PUP അവകാശപ്പെടുന്നു. ഏറ്റവും കൂടുതൽ പിയുപി സ്വീകരിക്കുന്നവർ ഡബ്ലിനിലാണുള്ളത് 99,157, ഒരാഴ്ച മുമ്പ് വരെ ഇത് 85950 ആയിരുന്നു.
ഏകദേശം 300,000 പേരാണ് ഇപ്പോൾ PUP അവകാശപ്പെടുന്നത്, വെറും 122,000 പേർക്ക് 350 യൂറോ പിയുപി നിരക്കിന് അർഹതയുണ്ട്, ഏകദേശം 52,000 പേർക്ക് 300 യൂറോ നിരക്ക് ലഭിക്കുന്നു, 55,000 പേർക്ക് 250 യൂറോ നിരക്കും 67,000 ൽ അധികം പേർക്ക് ഏറ്റവും കുറഞ്ഞ നിരക്കായ 203 യൂറോയും ലഭിക്കും.
പിയുപി സ്വീകരിച്ചവരെ കൂടാതെ, സെപ്റ്റംബർ അവസാനം വരെ 211,492 പേർ ലൈവ് രെജിസ്റ്ററിലും പേര് രജിസ്റ്റർ ചെയ്തിട്ടുണ്ട്.