രാജ്യത്ത് കോവിഡ് വ്യാപനം വലിയ തോതില്‍ നിലവിലുണ്ടെന്നും ഇത് നിയന്ത്രിക്കാനും പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനുമായി എടുത്തുമാറ്റിയ നിയന്ത്രണങ്ങള്‍ തിരികെ വീണ്ടും ഏര്‍പ്പെടുത്തണമെന്ന് ആവശ്യം ഉയരുന്നു. എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റ് ടാസ്‌ക് ഫോഴ്‌സ് ഇതു സംബന്ധിച്ച് സര്‍ക്കാരിന് കത്തയച്ചെന്നാണ് വിവരം. ഹോസ്പിറ്റലുകളിലെ അത്യാഹിത വിഭാഗങ്ങളിലെ തിരക്കുകള്‍ കൂടി പരിഗണിച്ചാണ് ടാസ്‌ക് ഫോഴ്‌സ് ഇത്തരമൊരു തീരുമാനത്തിലേയ്‌ക്കെത്തിയത്. ഇതു സംബന്ധിച്ച് എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റ് ടാസ്‌ക് ഫോഴ്‌സ് അടിയന്തര യോഗവും ചേര്‍ന്നിരുന്നു. ഹോസ്പിറ്റല്‍ പ്രതിനിധികള്‍, എച്ച്എസ്ഇ പ്രതിനിധികള്‍ ടാസ്‌ക് ഫോഴ്‌സ് അംഗങ്ങള്‍, പേഷ്യന്റ് അഡ്വക്കേറ്റ്‌സ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ സാമ്പത്തീക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സാഹചര്യത്തില്‍ ഉടന്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ Share This News
വോങ്ക ബ്രാന്‍ഡില്‍ വ്യാജ ചോക്ലേറ്റുകള്‍ ; വാങ്ങരുതെന്ന് മുന്നറിയിപ്പ്
രാജ്യത്തെ ചോക്ലേറ്റ് പ്രേമികള്‍ക്ക് ഒരു സുപ്രധാന മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ഫുഡ് സേഫ്റ്റി അതോറിറ്റി ഓഫ് അയര്‍ലണ്ട്. വോങ്കാ ബ്രാന്‍ഡിലുള്ള ചോക്ലേറ്റ് ബാറുകള്‍ വാങ്ങരുതെന്നും ഇത് ആരോഗ്യത്തിന് ഹാനികരമാണെന്നുമുള്ള നിര്‍ദ്ദേശമാണ് അതോറിറ്റി നല്‍കിയിരിക്കുന്നത്. രാജ്യത്തെ ഫുഡ് സേഫ്റ്റിയുടെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചല്ല ഈ ചോക്ലേറ്റ് ബാര്‍ നിര്‍മ്മിക്കുന്നതെന്നാണ് അതോറിറ്റിയുടെ വിശദീകരണം. ഫെരേറോ റോച്ചെ എന്ന കമ്പനിയാണ് വോങ്ക ചോക്ലെറ്റ് ബാര്‍ നിര്‍മ്മിച്ചിരുന്നത്. എന്നാല്‍ ഏറെ നാളായി തങ്ങള്‍ ഈ ഈ ചോക്ലേറ്റ് ബാറുകള്‍ നിര്‍മ്മിക്കുന്നില്ലെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഈ ബ്രാന്‍ഡ് നെയിം ഉപയോഗിച്ച് മറ്റാരോ ആണ് ഈ ചോക്ലെറ്റ് ബാറുകള്‍ നിര്‍മ്മിക്കുന്നത്. ഇതേ തുടര്‍ന്നാണ് ഫുഡ് സേഫ്റ്റി അതോറിറ്റി ഇടപെടുകയും പരിശോധന നടത്തുകയും ചെയ്തത്. തങ്ങളുടെ ബ്രാന്‍ഡ് നെയിമില്‍ ചോക്ലെറ്റ് ബാറുകള്‍ നിര്‍മ്മിക്കാന്‍ ആര്‍ക്കും അനുമതി നല്‍കിയിട്ടില്ലെന്നും ഫെരാറോ റോച്ചെ കമ്പനി അറിയിച്ചു. തങ്ങളുടെ ബ്രാന്‍ഡിന്റെ ദുരുപയോഗത്തിനെതിരെ…
ഭവന പ്രതിസന്ധി ; വിദേശ നഴ്‌സുമാര്‍ക്കായി ശബ്ദമുയര്‍ത്തി എന്‍എംബിഐ
അയര്‍ലണ്ടില്‍ ഭവനപ്രതിസന്ധി രൂക്ഷമാകുമ്പോള്‍ വിദേശ നേഴ്‌സുമാര്‍ക്കായി ശബ്ദമുയര്‍ത്തി എന്‍എംബിഐ. നിലവില്‍ ഭവന പ്രതിസന്ധിയില്‍ വലയുന്ന ആയിരക്കണക്കിന് നേഴ്‌സുമാര്‍ക്ക് വീടുകള്‍ ക്രമീകരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് എന്‍എംബിഐ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വിദേശ നേഴ്‌സുമാര്‍ ഭവനപ്രതിസന്ധിയില്‍ വലയുന്നത് ആരോഗ്യമേഖലയുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നും നേഴ്‌സുമാരുടെ ക്ഷാമത്തിലേയ്ക്ക് തന്നെ കാര്യങ്ങള്‍ എത്തിയേക്കുമെന്നുമുള്ള ആശങ്കയും ബോര്‍ഡ് സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ തന്നെ ഏകദേശം അയ്യായിരത്തോളം നേഴ്‌സുമാരുടെ ഒഴിവാണ് ഉണ്ടാകാനിടയുള്ളതെന്നും ഭവനപ്രതിസന്ധി തുടര്‍ന്നാല്‍ അത് റിക്രൂട്ട്‌മെന്റിനെ തന്നെ ബാധിക്കുമെന്നും എന്‍എംബിഐ പറയുന്നു. Share This News
യുക്രൈന് ആരോഗ്യ രംഗത്തും കൈത്താങ്ങായി അയര്‍ലണ്ട്
റഷ്യന്‍ അധിനിവേശത്തില്‍ വീര്‍പ്പുമുട്ടുന്ന യുക്രൈന് വീണ്ടും അയര്‍ലണ്ടിന്റെ കൈത്താങ്ങ്. ഈ ആഴ്ചയില്‍ അഞ്ച് മില്ല്യണ്‍ യൂറോയുടെ മെഡിക്കല്‍ സഹായമാണ് അയര്‍ലണ്ട് യുക്രൈന് നല്‍കിയത്. യുക്രൈന് ആരോഗ്യമേഖലയില്‍ ലഭിക്കുന്ന ഏറ്റവും വലിയ സഹായം കൂടിയാണിത്. അയര്‍ലണ്ട് അയച്ച സഹായത്തില്‍ കൂടുതലും ഏറ്റവും അത്യാവശ്യമായി വരുന്ന മെഡിക്കല്‍ ഉപകരണങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. റഷ്യന്‍ അധിനിവേശം ആരംഭിച്ചത് മുതല്‍ അയര്‍ലണ്ട് വിവിധ രംഗങ്ങളില്‍ യുക്രൈന്‍ ജനതയ്ക്ക് കൈത്താങ്ങേകി കൊണ്ടിരിക്കുകയാണ്. ഇത് ആഗോള സമൂഹത്തിന്റെ തന്നെ പ്രശംസയ്ക്ക് കാരണമായിരുന്നു. റഷ്യയെ അധിനിവേശത്തില്‍ നിന്നും പിന്തിരിപ്പിക്കാന്‍ കടുത്ത സാമ്പത്തീക ഉപരോധവും അയര്‍ലണ്ട് ഏര്‍പ്പെടുത്തിയിട്ടുണ്ട്. റഷ്യയുടെ കോടിക്കണക്കിന് ഡോളറിന്റെ ആസ്തികളാണ് അയര്‍ലണ്ട് മരവിപ്പിച്ചിരിക്കുന്നത്. Share This News
ആദ്യകുർബാന ആഘോഷങ്ങൾക്കുള്ള ഓർഡറുകൾ സ്വീകരിച്ചു തുടങ്ങി റോയൽ കേറ്ററിംഗ്
ഈ വർഷത്തെ ആദ്യകുർബാന ആഘോഷങ്ങൾക്കുള്ള ഓർഡറുകൾ സ്വീകരിച്ചു തുടങ്ങിയതായി റോയൽ കേറ്ററിംഗ് അറിയിച്ചു. അയർലണ്ടിലെ ആദ്യത്തെ മലയാളി ഇവന്റ് മാനേജ്മെന്റ് കമ്പനിയാണ് റോയൽ കേറ്ററിംഗ്. 50 മുതൽ 350 പേർക്ക് വരെയുള്ള ഇൻഡോർ പാർട്ടികൾ റോയൽ കേറ്ററിംഗ് ഇൻഷുറൻസോടുകൂടി ഫുൾ ലൈസൻസ് ഉള്ള ഇവന്റായി വളരെ പ്രൊഫഷണലായിട്ടാണ് ചെയ്യുന്നതെന്ന് റോയൽ കേറ്ററിംഗ് അറിയിച്ചു. അയർലണ്ടിലെ മലയാളികളുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ റോയൽ കേറ്ററിംഗ് ഇപ്പോൾ പുതിയ മേഖലയിലേയ്ക്ക് അവരുടെ സേവനം വിപുലീകരിച്ചു. ഒരു പതിറ്റാണ്ടിലേറെയായി അയർലണ്ടിലെ മലയാളികൾക്ക് വിവിധ സന്തോഷ വേളകളിൽ സ്വാദേറിയ ഭക്ഷണസൽക്കാരം ഒരുക്കുന്ന റോയൽ കേറ്ററിംഗ് ഇപ്പോൾ ഇവന്റ് മാനേജ്മെന്റും ആരംഭിച്ചിരിക്കുന്നതായി അറിയിച്ചിരിക്കുന്നു. അയർലണ്ടിലെ കുടിയേറ്റ മലയാളികളുടെ കാലഘട്ടത്തിന്റെ മാറ്റം ഉൾക്കൊണ്ടുകൊണ്ട് എല്ലാവിധ ചെറുതും വലുതുമായ ഇവെന്റുകൾ റോയൽ കേറ്ററിംഗ് ആരംഭിച്ചു കഴിഞ്ഞാതായി റോയൽ കേറ്ററിംഗ് അറിയിച്ചു. വിവാഹം, മാമ്മോദീസ, ആദ്യ കുർബാന, പിറന്നാൾ ആഘോഷങ്ങൾ,…
മദേഴ്‌സ് ഡേയില്‍ അമ്മ കൈപ്പുണ്യത്തിന്റെ രൂചിഭേദങ്ങളുമായി റോയല്‍ ഇന്ത്യന്‍ കുസീന്‍
മാര്‍ച്ച് 27 ഞായര്‍ അയര്‍ലണ്ടില്‍ മദേഴ്‌സ് ഡേ യാണ്. ഈ ദിനത്തെ കുറിച്ച് ചിന്തിക്കുമ്പോള്‍ തന്നെ മനസ്സിലേയ്‌ക്കോടിയെത്തുന്നത് ഗൃഹാതുരത്വത്തിന്റേയും മാതൃസ്‌നേഹത്തിന്റെയും കുളിരോര്‍മ്മകളാണ്. അമ്മയൊരുക്കിയ കൊതിയൂറും രുചിവൈവിദ്ധ്യങ്ങളുടെ നാവില്‍ കപ്പലോടിക്കുന്ന ഗന്ധം അറിയാതെ തന്നെ ആ നിമഷങ്ങളില്‍ നമ്മുടെ മനസ്സിലേയ്‌ക്കോടിയെത്തുന്നു. എന്നാല്‍ ഇത്തവണ അമ്മയുടെ കൈപ്പുണ്യത്തില്‍ തയ്യാറായ വിഭങ്ങളുടെ അതേ രുചിയിലുള്ള സ്വദിഷ്ടമായ വിഭങ്ങള്‍ ആസ്വദിക്കുവാന്‍ മലയാളകളടക്കമുള്ള ഐറീഷ് ജനതയ്ക്ക് അവസരമൊരുക്കിയിരിക്കുകയാണ് റോയല്‍ ഇന്ത്യന്‍ കുസീന്‍. വിഭവസമൃദ്ധമായ വെജിറ്റേറിയന്‍(33.99) നോണ്‍ വെജ്(29.99) സദ്യകളും ഇതിനൊപ്പം കേള്‍ക്കുമ്പോള്‍ തന്നെ നാവില്‍ കപ്പലോടുന്ന സ്പഷ്യല്‍ വിഭങ്ങളായ കുഞ്ഞു കൊഴി പൊരിച്ചത്(23.99), കുഞ്ഞു കോഴി ഗ്രില്‍ഡ്(23.99) വൈറ്റ് പോംഫ്രെറ്റ് ഫിഷ് നിര്‍വാണ(29.99) എന്നിവയാണ് റോയല്‍ ഇന്ത്യന്‍ കുസീന്‍ ഒരുക്കുന്നത്. ഇത്തവണത്തെ മാതൃദിനാഘോഷങ്ങള്‍ രൂചിവൈവിദ്ധ്യങ്ങളുടെ മായിക ലോകമായ റോയല്‍ ഇന്ത്യന്‍ കുസീനിലാകട്ടെ…………………. Share This News
അയര്‍ലണ്ടില്‍ നിരവധി തൊഴിലവസരങ്ങളുണ്ടാകുമെന്ന് സര്‍വ്വേ
അയര്‍ലണ്ടില്‍ നിരവധി തൊഴിലവസരങ്ങളുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍. മാന്‍ പവര്‍ ഗ്രൂപ്പ് നടത്തിയ എംപ്ലോയ്‌മെന്റ് ഔട്ട്‌ലുക്ക് സര്‍വ്വേയാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്ത് നിലവില്‍ തൊഴിലുടമകള്‍ക്ക് തൊഴിലാളികളെ കിട്ടാത്ത അവസ്ഥയാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. രാജ്യത്തെ എഴുപത് ശതമാനത്തിന് മുകളില്‍ സ്ഥാപനങ്ങളിലും ഇനിയും ജീവനക്കാരെ വേണമെന്ന കണ്ടെത്തലാണ് തെഴിലന്വേഷകര്‍ക്ക് ഏറെ പ്രയോജനം ചെയ്യുന്നത്. ഇവര്‍ റിക്രൂട്ട്‌മെന്റ് ആരംഭിക്കുന്നതോടെ നിലവിലുള്ളതിന്റെ 32 ശതമാനത്തോളം അധികം ജീവനക്കാരെ വേണ്ടി വരുമെന്നാണ് കരുതുന്നത്. ഐടി, ടെക്‌നോളജി, ഹ്യൂമന്‍ റിസോഴ്‌സ് , റിയല്‍ എസ്‌റ്റേറ്റ്, ധനകാര്യം , ബാങ്കിംഗ്, ഹോസ്പിറ്റാലിറ്റി, വിദ്യാഭ്യാസം , ആരോഗ്യം ഇങ്ങനെ എല്ലാ മേഖലകളിലും ജീവനക്കാരെ വേണ്ടിവരുമെന്നാണ് കരുതുന്നത്. Share This News
ത്രീ അയര്‍ലന്‍ഡ് ഉപഭോക്താക്കളുടെ പണം തിരികെ നല്‍കുന്നു
അയര്‍ലണ്ടിലെ പ്രമുഖ ടെലഫോണ്‍ സേവന ദാതാക്കളായ ത്രീ അയര്‍ലണ്ട് ഉപഭോക്താക്കള്‍ക്ക് പണം തിരികെ നല്‍കാനൊരുങ്ങുന്നു. ഉപഭോക്താക്കളില്‍ നിന്നും അധികമായി ഈടാക്കിയ പണമാണ് തിരികെ നല്‍കുന്നത് 2.6 മില്ല്യണ്‍ യൂറോയാണ് മടക്കി നല്‍കുന്നത്. ഇക്കാര്യം കമ്പനി അധികൃതര്‍ സ്ഥിരീകരിച്ചു. കണക്ഷന്‍ ക്യാന്‍സല്‍ ചെയ്തശേഷവും കസ്റ്റമേഴ്‌സില്‍ നിന്നും പണമീടാക്കിയതായി പരാതി ഉയര്‍ന്നിരുന്നു. രാജ്യത്തെ ടെലകോം അധികൃതരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് കമ്പനിയുടെ ബില്ലിംഗ് സിസ്റ്റത്തില്‍ നടത്തിയ പരിശോധനയിലാണ് ഇത്രയധികം തുക മടക്കി നല്‍കാനുണ്ടെന്ന് സ്ഥിരീകരിച്ചത്. ഇങ്ങനെ അധികമായി പണം നല്‍കിയ ഉപഭോക്താക്കളുടെ റീഫണ്ട് അപേക്ഷകള്‍ പരിഗണിച്ചായിരിക്കും പണം മടക്കി നല്‍കുക. ക്യാന്‍സലേഷന് ചാര്‍ജ്ജ് ഈടാക്കുകയും അക്കൗണ്ടുകളില്‍ ഉള്ള പണം തിരികെ നല്‍കാതിരിക്കുകയും ചെയ്തത് ഏകദേസം 1,73,000 ഉപഭോക്താക്കളെയാണ് ബാധിച്ചിരിക്കുന്നത്. 1.28 മില്ല്യനോളം വരുന്ന തുക ക്യാന്‍സലേഷന്‍ ചാര്‍ജും 1.4 മില്ല്യണ്‍ യൂറോയോളം തുക ഈ അക്കൗണ്ടുകളില്‍ ഉണ്ടായിരുന്ന പണവുമാണ്. പണം തിരികെ…
ഇന്‍കം ടാക്‌സില്‍ പുതിയ സ്ലാബ് ഏര്‍പ്പെടുത്താന്‍ സാധ്യത
രാജ്യത്തെ ആദായനികുതി സംവിധാനത്തില്‍ അഴിച്ചുപണിക്ക് സാധ്യത. നിലവിലെ ലോ ക്ലാസ് , ഹൈ ക്ലാസ് സ്ലാബുകള്‍ക്കിടയില്‍ മീഡിയം ക്ലാസ് കൂടി ഏര്‍പ്പെടുത്തുമെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍. വിവിധ സംഘടനകളുടേയും പാര്‍ട്ടികളുടേയും സാമ്പത്തീക വിദഗ്ദരുടേയും ദീര്‍ഘനാളായുള്ള ആവശ്യമാണിത്. നിലവില്‍ ഒരു വര്‍ഷം 36,800 യൂറോ വരുമാനമുള്ളവര്‍ 20 ശതമാനമാണ് ആദായ നികുതിയായി അടയ്‌ക്കേണ്ടത്. എന്നാല്‍ വരുമാനം ഇതിന് മുകളിലായാല്‍ 20 ശതമാനത്തിന് പകരം 40 ശതമാനം നികുതി അടയ്‌ക്കേണ്ടി വരും. ഇതിനിടയില്‍ 30 ശതമാനത്തിന്റെ ഒരു സ്ലാബുകൂടി ഏര്‍പ്പെടുത്താനാണ് സാധ്യത. ഇത് സംബന്ധിച്ച് പ്രധാനമന്ത്രി തന്നെ സൂചന നല്‍കി കഴിഞ്ഞു. ഇങ്ങനെ വന്നാല്‍ വരുമാന കാര്യത്തില്‍ ലോ ക്ലാസിനും ഹൈ ക്ലാസിനും ഇടയില്‍ വരുമാനമുള്ള നിരവധിയാളുകള്‍ക്ക് ഇത് ഗുണം ചെയ്യും. Share This News
ആശുപത്രിക്കേസുകളില്‍ വര്‍ദ്ധന ; നിയന്ത്രണങ്ങള്‍ക്ക് സാധ്യതയില്ല
രാജ്യത്ത് കോവിഡ് വീണ്ടും വര്‍ദ്ധിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. നിലവില്‍ കോവിഡിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 225 ആളുകളാണ് കോവിഡിനെ തുടര്‍ന്ന് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടത്. കോവിഡ് മഹാമാരി ആരംഭിച്ച ശേഷം ഇത്രയധികം പുതിയ ഹോസ്പിറ്റല്‍ കേസുകള്‍ 24 മണിക്കൂറിനുള്ളില്‍ ഉണ്ടാകുന്നത് ആദ്യമാണ്. കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് 4500 ഒളം ആശുപത്രി ജീവനക്കാര്‍ നിലവില്‍ അവധിയിലാണെന്നും എച്ച്എസ്ഇ വ്യക്തമാക്കി. എന്നാല്‍ ഭൂരിഭാഗം ആളുകളിലേയ്ക്കും വാക്‌സിന്‍ എത്തിയ സാഹചര്യത്തില്‍ നിലവില്‍ നിയന്ത്രണങ്ങള്‍ പുനസ്ഥാപിക്കേണ്ട ആവശ്യം ഇല്ലെന്നാണ് ചീഫ് മെഡിക്കല്‍ ഓഫീസര്‍ അടക്കമുള്ള ആരോഗ്യ വിദഗ്ദരുടെ അഭ്യര്‍ത്ഥന. എല്ലാവരും തങ്ങളുടെ ഊഴം കാത്തിരുന്ന് ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ സ്വീകരിക്കണമെന്നാണ് ആരോഗ്യവിദഗ്ദര്‍ ആവര്‍ത്തിച്ചാവശ്യപ്പെടുന്നത്. Share This News