കോവിഡ് പ്രതിസന്ധിയില്‍ സാധാരണക്കാര്‍ക്ക് കൈത്താങ്ങായിരുന്ന പാന്‍ഡമിക് അണ്എംപ്ലോയ്മെന്റ് പെയ്മെന്റ് ഇനിയില്ല. കോവിഡ് കാലത്തെ തൊഴില്‍ നഷ്ടപ്പെട്ട ആയിരങ്ങള്‍ക്കായിരുന്നു സര്‍ക്കാരിന്റെ ഈ പദ്ധതി ഗുണം ചെയ്തത്. ആദ്യം ആറാഴ്ചത്തേയ്ക്കായിരുന്നു പദ്ധതി പ്രഖ്യാപിച്ചതെങ്കിലും ഇത് സര്‍ക്കാര്‍ പല ഘട്ടങ്ങളിലായി രണ്ട് വര്‍ഷത്തേയ്ക്ക് നീട്ടുകയായിരുന്നു. മാര്‍ച്ച് 31 ഓടെയാണ് പദ്ധതിക്ക് പരസമാപ്തിയായത്. 880000 തൊഴിലാളികള്‍ ഇതിനകം ഈ ആനുകൂല്ല്യം കൈപ്പറ്റിയിട്ടുണ്ട്. പുതിയ അപേക്ഷകള്‍ സ്വീകരിക്കുന്നത് ഇക്കഴിഞ്ഞ ജനുവരിയില്‍ അവസാനിപ്പിച്ചിരുന്നു. ആഴ്ചയില്‍ 350 യൂറോയായിരുന്നു പിയുപി വഴി ലഭിച്ചിരുന്നത്. ഇപ്പോള്‍ ആനുകൂല്ല്യം കൈപ്പറ്റുന്നവര്‍ തുടര്‍ന്നും ഇത് സ്വീകരിക്കാന്‍ യോഗ്യരാണെന്ന് തെളിയിച്ചാല്‍ അവരെ ജോബ് സീക്കേഴ്സ് പേയ്മെന്റിലേയ്ക്ക് മാറ്റാനാണ് സാധ്യത. അര്‍ഹതയില്ലാത്ത പലരും പിയുപി സ്വീകരിച്ചതായും ഇതിനിടെ ആക്ഷേപം ഉയര്‍ന്നിരുന്നു. Share This News
ആയിരം പേരെ റിക്രൂട്ട് ചെയ്യാനൊരുങ്ങി വര്‍ക്ക്ഡേ
പ്രമുഖ സോഫ്റ്റ് വെയര്‍ കമ്പനിയായ വര്‍ക്ക് ഡേ വമ്പന്‍ റിക്രൂട്ട്മെന്‍രിനൊരുങ്ങുന്നു. കമ്പനിയുടെ യൂറോപ്പിലെ ഹെഡ് ഓാഫിസായ ഡബ്ലിന്‍ ഓഫീസിലേയ്ക്ക് 1000 പേരെയാണ് പുതുതായി നിയമിക്കാനൊരുങ്ങുന്നത്. അടുത്ത രണ്ട് വര്‍ഷത്തിനുള്ളിലായിരിക്കും ഇത്രയധികം നിയമനങ്ങള്‍ നടത്തുക. പ്രധാനമന്ത്രി മൈക്കിള്‍ മാര്‍ട്ടിനാണ് കമ്പനി ആസ്ഥാനത്ത് ഒഴിവുകളുടെ പ്രഖ്യാപനം നടത്തിയത്. നിലവില്‍ 1700 പേരാണ് കമ്പനിയില്‍ ജോലി ചെയ്യുന്നത്. കമ്പനികളുടെ ഫിനാന്‍സ് , എച്ച്ആര്‍ മേഖലകളില്‍ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്ന ക്ലൗഡ് ബെയ്സ്ഡ് ആപ്ലിക്കേഷനുകളാണ് കമ്പനി നിര്‍മ്മിക്കുന്നത്. ആഗോളതലത്തില്‍ 9500 ഉപഭോക്താക്കളാണ് കമ്പനിക്കുള്ളത്. പ്രോഡക്ട് ഡവലപ്പ്മെന്റ്, എഞ്ചിനിയറിംഗ് ആന്‍ഡ് ഡേറ്റാ സയന്‍സ്, സെയില്‍ ആന്‍ഡ് കസ്റ്റമര്‍ സര്‍വ്വീസ് എന്നീ മേഖലകളിലാണ് പുതിയ നിയമനങ്ങള്‍ നടത്താനൊരുങ്ങുന്നത്. ഒഴിവുകളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക Share This News
ഐറിഷ് മലയാളി ജോബി ജോയ് നിര്‍മ്മിക്കുന്ന ചലച്ചിത്രം ഇ-വലയം പ്രദര്‍ശനത്തിനൊരുങ്ങുന്നു
ജോബി ജോയ് വിലങ്ങന്‍പാറ GDSN എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചലച്ചിത്രം പ്രദര്ശനത്തിനൊരുങ്ങുകയാണ്. ഇ- വലയം എന്നു പേരിട്ടിരിക്കുന്ന സിനിമ ആസ്വാദക മനസ്സുകളെ കീഴടക്കി മലയാള സിനിമാ ചരിത്രത്തിന് തന്നെ ഇടം കണ്ടെത്തുമെന്നതില്‍ തര്‍ക്കമില്ല. വിദ്യാര്‍ത്ഥിയായി അയര്‍ലണ്ടിലെത്തിയ ജോബി ജോയ് ഇതിനകം തന്നെ അറിയപ്പെടുന്ന ഒരു സംരഭകന് കൂടിയായിക്കഴിഞ്ഞു. അയര്‍ലണ്ട് മലയാളികളുടെ കൂട്ടായ്മകളില്‍ സ്ഥിര സാന്നിധ്യമായ ജോബി അയര്‍ലണ്ട് മലയാളി ക്ലബ്ബായകേരളാ ഹൗസിന്റെ പ്രാരംഭ കാലഘട്ടം മുതല്‍ എല്ലാവിധ പിന്തുണയും നല്കി ഒപ്പം നില്ക്കുന്ന വ്യക്തിയാണ്. ഇതിനാല്‍ തന്നെ മലയാളികള്‍ക്ക് സുപരിചമുഖമാണ് ജോബി ജോയി വിലങ്ങന്‍പാറയുടേത്. അയര്‍ലണ്ടിന്റെ ഐടി ബിസിനസ് രംഗത്തും ടൂറിസം രംഗത്തും ഇതിനകം തന്റേതായ സാന്നിധ്യമറിയിച്ച ജോബി ജോയി മലയാളി സമൂഹത്തിനും അഭിമാനമാണ്. സിനിമാ നിര്‍മ്മാണ രംഗത്തിറങ്ങുമ്പോഴും മൂല്ല്യാധിഷ്ടിതമായ സമകാലിക സാമൂഹ്യ പ്രസക്തിയുള്ള സിനിമയുമായാണ് അദ്ദേഹം എത്തുന്നത്. ഇന്നത്തെ കുടുംബസാമൂഹ്യ ബന്ധങ്ങളിലെ മൊബൈല്‍ ഫോണിന്റെ സ്വാധീനമാണ്…
കിന്‍ഡര്‍ സര്‍പ്രൈസ് ചോക്ലൈറ്റ് തിരിച്ചു വിളിച്ച് അധികൃതര്‍
കുട്ടികളുടെ പ്രിയപ്പെട്ട ചോക്ലൈറ്റ് വിഭവങ്ങളില്‍ ഒന്നായ ഫെറേരോ കിന്‍ഡര്‍ സര്‍പ്രൈസ് ചോക്ലൈറ്റ് തിരികെ വിളിക്കുന്നു ഫുഡ് സേഫ്റ്റി അതോറിറ്റിയുടേതാണ് നടപടി. സാല്‍മൊണല്ല ബാക്ടീരിയയുടെ സാന്നിധ്യം ഈ ചോക്ലൈറ്റില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഹെല്‍ത്ത് പ്രൊട്ടക്ഷന്‍ സര്‍വലൈന്‍സ് സെന്റര്‍ ഇത് സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു. യുകെയിലും മറ്റ് ചില യൂറോപ്യന്‍ രാജ്യങ്ങളിലും കിന്‍ഡര്‍ സര്‍പ്രൈസ് ചോക്ലൈറ്റില്‍ ബാക്ടീരിയ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ഇയര്‍ലണ്ടില്‍ ഇതുവരെ 10 കേസുകളാണ് സാല്‍മൊണല്ലയുമായി ബന്ധപ്പെട്ട് കുട്ടികളില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വയറിളക്കം, പനി തലവേദന എന്നിവയാണ് സാല്‍മൊണല്ല ബാക്ടീരിയ ഉള്ളില്‍ ചെന്നാലുണ്ടാകുന്ന പ്രശ്നങ്ങള്‍. 2022 ജൂലൈ 11, ഒക്ടോബര്‍ 7 എന്നീ തീയതികള്‍ക്കുള്ളില്‍ എക്സ്പയറി ഡേറ്റ് ഉള്ള Kinder Surprise 20g ,Kinder Surprise 20gx3 എന്നീ ഉല്‍പ്പന്നങ്ങളാണ് തിരികെ വിളിച്ചിരിക്കുന്നത്. Share This News
ചാര്‍ജ്ജ് വര്‍ദ്ധനവ് പ്രഖ്യാപിച്ച് എയര്‍ട്രിസിറ്റിയും
മറ്റ് കമ്പനികള്‍ക്ക് പിന്നാലെ പ്രമുഖ ഊര്‍ജ്ജവിതരണ കമ്പനിയായ എയര്‍ട്രിസിറ്റിയും ചാര്‍ജ്ജ് വര്‍ദ്ധനവ് പ്രഖ്യാപിച്ചു. അയര്‍ലണ്ടില്‍ ചാര്‍ജ്ജ് വര്‍ദ്ധനവ് പ്രഖ്യാപിക്കുന്ന അഞ്ചാമത്തെ കമ്പനിയാണ് എയര്‍ട്രിസിറ്റി. മേയ് മാസം ഒന്നുമുതലാണ് ചാര്‍ജ്ജ് വര്‍ദ്ധന നിലവില്‍ വരുന്നത്. മൊത്തവിതരണ വിലയിലെ വിലയിലെ വര്‍ദ്ധനവാണ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കാന്‍ തങ്ങളെ നിര്‍ബന്ധിതരാക്കിയതെന്ന് കമ്പനി പറഞ്ഞു. വൈദ്യുതി ഉപഭോക്താക്കള്‍ക്ക് ശരാശരി 24 ശതമാനമാണ് വര്‍ദ്ധനവ് ഉണ്ടാകുന്നത് വാര്‍ഷിക ചാര്‍ജില്‍ 338 യൂറോയുടെ വര്‍ദ്ധനവ് ഉണ്ടാകും. ഗ്യാസ് ഉപഭോക്താക്കള്‍കക്ക് ശരാശരി 32.3 ശതമാനത്തിന്റെ വര്‍ദ്ധനവ് അതായത് വാര്‍ഷിക ചാര്‍ജ്ജില്‍ 333 യൂറോയുടെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഒരാഴ്ചയില്‍ ശരാശരി 6.5 യൂറോയുടെ വര്‍ദ്ധനവ് വൈദ്യുതി ബില്ലിലും 6.40 യൂറോയുടെ വര്‍ദ്ധനവ് ഗ്യാസ് ബില്ലിലും ഉണ്ടാകും. 25000 ത്തോളം വൈദ്യുതി ഉപഭോക്താക്കളേയും 85000 ത്തോളം ഗ്യാസ് ഉപഭോക്താക്കളെയുമാണ് എയര്‍ട്രിസിറ്റിയുടെ ചാര്‍ജ്ജ് വര്‍ദ്ധനവ് ബാധിക്കുന്നത്. Share This News
അയര്‍ലണ്ടില്‍ പുതിയ പെന്ഷന് സ്കീമിന് തുടക്കമാവുന്നു.
പുതിയ സിക്ക് ലീവ് നിയമത്തിനൊപ്പം എല്ലാവര്ക്കും പെന്‍ഷനും ഉറപ്പ് നല്കുന്ന പുതിയ പെന്ഷന് പദ്ധതിക്കും സര്‍ക്കാര്‍ അംഗീകാരം നല്കി. പ്രത്യേകം രജിസ്റ്റര്‍ ചെയ്യാതെ തന്നെ രാജ്യത്തെ എല്ലാ അംഗീകൃത തൊഴിലാളികളും ഈ ഓട്ടോ എന്റോള്‍ഡ് പെന്ഷന് സ്കീമില്‍ പങ്കാളികളാകും. 2024 ന്റെ തുടക്കത്തില്‍ തന്നെ ഈ പദ്ധതി നിലവില്‍ വരും. രാജ്യത്ത് ഒരു പെന്ഷന് സ്കീമിലും അംഗമല്ലാത്ത 23 നും അറുപതിനും ഇടയില്‍ പ്രായമുള്ള 750,000 ത്തോളം തൊഴിലാളികള്‍ ഉണ്ടെന്നാണ് കണക്കുകള്‍ . ഇവര്‍ എല്ലാം തന്നെ ഇതില്‍ ഓട്ടോമാറ്റിക് ആയി എന്റോള്‍ ചെയ്യപ്പെടും. ജീവനക്കാര്‍ക്കൊപ്പം സര്‍ക്കാരും തൊഴിലുടമകളും പെന്ഷന് ഫണ്ടിലേയ്ക്ക് ഒരു വിഹിതം നല്‍കും. ഇങ്ങനെയാണ് പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നത് ജീവനക്കാരന് മൂന്ന് യൂറോ പെന്ഷന് ഫണ്ടിലേയ്ക്കിട്ടാല്‍ തൊഴിലുടമ മുന്ന് യൂറോയും സര്‍ക്കാര്‍ ഒരു യൂറോയും ഇടും. പണമടയ്ക്കാന്‍ താത്പര്യമില്ലാത്ത ജീവനക്കാര്‍ക്ക് ആറ് മാസത്തിനകം പദ്ധതിയില്‍ നിന്നും…
സിക്ക് ലീവ് നിയമം ഉടന്‍ പ്രാബല്ല്യത്തില്‍ വരും
അയര്‍ലണ്ടില്‍ എല്ലാ തൊഴിലാളികള്‍ക്കും സിക്ക് ലീവ് ആനുകൂല്ല്യം ഉറപ്പ് വരുത്തുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ നടപ്പിലാക്കുന്ന സിക്ക് ലീവ് നിയമം ഉടന്‍ പ്രാബല്ല്യത്തില്‍ വരും. നിയമത്തിന് ക്യാബിനറ്റ് അംഗീകാരം നല്കി. ഇനി പാര്‍ലമെന്ററി സമതിയുടെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ നിയമം പ്രാബല്ല്യത്തിലാകും വിവിധ ഘട്ടങ്ങളിലായി സിക്ക് ലീവ് ദിവസങ്ങള്‍ വര്‍ദ്ധിപ്പിക്കും 2026 ഓടെ 10 ദിവസമാണ് ഒരു വര്‍ഷത്തില്‍ സിക്ക് ലീവ് ലഭിക്കുക. 2023 ല്‍ മൂന്ന് ദിവസമായിരിക്കും സിക്ക് ലീവ് ലഭിക്കുക. എന്നാല്‍ 2024 ല്‍ ഇത് അഞ്ച് ദിവസമാകും 2025 ആകുന്നതോടെ സിക്ക് ലീവിന്റെ എണ്ണം ഏഴ് ആകും. 2026 മുതല്‍ പത്ത് സിക്ക് ലീവുകളാണ് ഓരോ വര്‍ഷവും ലഭിക്കുക. എല്ലാ തൊഴില്‍ദാതാക്കളും ഈ നിയമം കൃത്യമായി പാലിക്കണമെന്നും നിയമത്തില്‍ തന്നെ വ്യവസ്ഥയുണ്ട്. തൊഴിലാളികള്‍ക്ക് അവധിയെടുക്കുന്ന ദിവസം വേതനത്തിന്റെ 70 ശതമാനം ലഭിക്കും. പരമാവധി…
തിരക്ക് വര്‍ദ്ധിച്ചേക്കും ; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്കി ഡബ്ലിന്‍ എയര്‍പോര്‍ട്ട് അധികൃതര്‍
യാത്രക്കാരുടെ തിരക്കും ഇതിനെ തുടര്‍ന്ന് ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ ബുദ്ധിമുട്ടുകളും ഏറെ ചര്‍ച്ചായായിരുന്നു. മുന്നോട്ടുള്ള ദിവസങ്ങളിലും ഇതേ രീതിയിലുള്ള തിരക്കിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പാണ് വിമാനത്താവള അധികൃതര്‍ നല്‍കുന്നത്. വലിയ തിരക്കുകളെ കൈകൈര്യം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് എയര്‍പോര്‍ട്ട് സംവിധാനങ്ങളെന്നും എന്നാല്‍ യാത്രക്കാരുടെ ഭാഗത്ത് നിന്നും സഹകരണമുണ്ടാകണമെന്നും അധികൃതര്‍ പറയുന്നു. ഹ്രസ്വദൂര യാത്രകള്‍ ചെയ്യുന്നവര്‍ കുറഞ്ഞത് രണ്ട് മണിക്കൂര്‍ മുമ്പും ദീര്‍ഘദൂര യാത്രകള്‍ ചെയ്യുന്നവര്‍ മൂന്നുമണിക്കൂര്‍ മുമ്പും എയര്‍പോര്‍ട്ടില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും നിര്‍ദ്ദേശമുണ്ട്. ജീവനക്കാരുടെ കുറവും യാത്രക്കാരുടെ തിരക്കുമാണ് നിലവിലെ സാഹചര്യങ്ങള്‍ക്ക് കാരണം. വിമാനം പുറപ്പെടുന്നതിന് മൂന്നരമണിക്കൂര്‍ മുമ്പ് എല്ലാ സര്‍വ്വീസുകളും തുറന്നു പ്രവര്‍ത്തനമാരംഭിക്കുമെന്നും യാത്രക്കാര്‍ പരമാവധി നേരത്തെയെത്തണമെന്നും റയാന് എയര്‍ അധികൃതരും അറിയിച്ചിട്ടുണ്ട്. മുമ്പില്ലാത്ത വിധത്തിലുള്ള തിരക്കാണ് എയര്‍പോര്‍ട്ടില്‍ അനുഭവപ്പെടുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ചില യാത്രക്കാര്‍ക്ക് ഫ്ളൈറ്റ് നഷ്ടമായ സാഹചര്യം വരെയുണ്ടായി. ഇതിനാല്‍ എയര്‍പോര്‍ട്ടില്‍ കുറച്ച്…
വൈദ്യുതി , ഗ്യാസ് ചാര്‍ജ്ജ് വര്‍ദ്ധന പ്രഖ്യാപിച്ച് ഇലക്ട്രിക് അയര്‍ലണ്ടും
അയര്‍ലണ്ടിലെ പ്രമുഖ ഊര്‍ജ്ജ വിതരണ കമ്പനിയായ ഇലക്ട്രിക് അയര്‍ലണ്ടും നിരക്ക് വര്‍ദ്ധന പ്രഖ്യാപിച്ചു. ഗാര്‍ഹിക ഉപയോഗത്തിനുള്ള വൈദ്യുതിയുടേയും ഒപ്പം ഗ്യാസിന്റെയും നിരക്കുകളില്‍ വന്‍ വര്‍ദ്ധനവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വൈദ്യുതി നിരക്കുകളില്‍ 23.4 ശതമാനവും ഗ്യാസ് വില 24.8 ശതമാനവുമാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. 2022 മെയ് മാസം ഒന്നാം തിയതി മുതലാണ് നിരക്ക് വര്‍ദ്ധന പ്രാബല്ല്യത്തില്‍ വരുന്നത്. വര്‍ദ്ധനവ് നിലവില്‍ വരുന്നതോടെ ഗാര്‍ഹിക ഇലക്ട്രിസിറ്റി ബില്ലില്‍ ഒരു മാസം ശരാശരി 24.80 യൂറോയുടേയും ഗ്യാസ് ബില്ലില്‍ 18.35 യൂറോയുടേയും വര്‍ദ്ധനവാണ് വരുന്നത്. നിലവില്‍ രാജ്യത്തെ വിലക്കയറ്റത്തെക്കുറിച്ച് ക്യത്യമായ ധാരണയുണ്ടെന്നും എന്നാല്‍ വൈദ്യുതിയുടേയും ഗ്യാസിന്റെയും മൊത്തവിലയില്‍ വര്‍ദ്ധനവുണ്ടായതിനാല്‍ വില വര്‍ദ്ധിപ്പിക്കാതിരിക്കാന്‍ കഴിയില്ലെന്നും കമ്പനി അധികൃതര്‍ പറഞ്ഞു. ബോര്‍ഡ് ഗ്യാസ് എന്ര്, എനര്‍ജിയ എന്നീ ഊര്‍ജ്ജ വിതരണ കമ്പനികള്‍ നേരത്തെ തന്നെ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചിരുന്നു. മുമ്പ് നവംബര്‍ മാസത്തിലായിരുന്നു ഇലക്ട്രിക് അയര്‍ലണ്ട് നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചത്.…
നിലപാട് കടുപ്പിച്ച് അയര്‍ലണ്ട് ; റഷ്യന്‍ ഉദ്യോഗസ്ഥര്‍ രാജ്യം വിടണം
യുക്രൈനെതിരെയുള്ള റഷ്യന്‍ അധിനിവേശത്തില്‍ നിലപാട് കടുപ്പിച്ച് അയര്‍ലണ്ട്. അയര്‍ലണ്ടിലെ റഷ്യന്‍ എംബസിയിലെ നാല് ഉയര്‍ന്ന ഉദ്യോഗസ്ഥരോട് രാജ്യം വിടാന്‍ അയര്‍ലണ്ട് കര്‍ശന നിര്‍ദ്ദേശം നല്കി. 30 ഉദ്യോഗസ്ഥരാണ് ഇവിടെ ജോലി ചെയ്യുന്നത്. ഈ ഉദ്യോഗസ്ഥരുടെ നീക്കങ്ങള്‍ അയര്‍ലണ്ടിന്റെ രാജ്യതാത്പര്യങ്ങള്‍ക്ക് എതിരാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിദേശകാര്യ വകുപ്പിന്റെ നടപടി. റഷ്യ-യുക്രൈന് യുദ്ധത്തോടുള്ള അയര്‍ലണ്ട് നിലപാട് വ്യക്തമാക്കുന്നതിന്റെ ഭാഗമായിക്കൂടിയാണ് ഈ നിര്‍ണ്ണായക നീക്കം. യുദ്ധക്കെടുതികള്‍ അനുഭവിക്കുന്ന യുക്രൈന് ജനതയ്ക്ക് അയര്‍ലണ്ട് നല്കുന്ന സഹായങ്ങള്‍ ഇതിനകം തന്നെ അന്താരാഷ്ട്ര തലത്തില്‍ കൈയ്യടി നേടിക്കഴിഞ്ഞു. Share This News