മേയ് ദിനത്തോട് അനുബന്ധിച്ചു നടന്ന ചര്‍ച്ചകളിലും സമ്മേളനങ്ങളിലും തൊഴിലാളികള്‍ക്കായി നിരവധി ആവശ്യങ്ങളാണ് അയര്‍ലണ്ടിലെ തൊഴിലാളി സംഘടനകള്‍ മുന്നോട്ട് വച്ചിരിക്കുന്നത്. യൂറോപ്പിലെ മറ്റുരാജ്യങ്ങളുടേതിന് സമാനമായി തൊഴിലാളികളുടെ ജീവിത സാഹചര്യങ്ങല്‍ മെച്ചപ്പെടുത്തുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ദ ഐറിഷ് കോണ്‍ഗ്രസ് ഓഫ് ട്രേഡ് യൂണിയന് സര്‍ക്കാരിനോടാവശ്യപ്പെട്ടു. അയര്‍ലണ്ടിലേയും മറ്റുയൂറോപ്യന്‍ രാജ്യങ്ങളിലേയും തൊഴിലാളികളുടെ സാഹചര്യങ്ങളെ താരതമ്യപ്പെടുത്തുന്ന ഒരു റിപ്പോര്‍ട്ടും ICTU പുറത്ത് വിട്ടു. സര്‍ക്കാര്‍ സഹായത്തോടെ തൊഴിലാളികള്‍ക്ക് കിട്ടുന്ന സേവനങ്ങള്‍ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് വളരെ കുറവാണെന്നും ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും കൂടുതല്‍ നടപടികല്‍ വേണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു. അയര്‍ലണ്ടില്‍ തൊഴിലാളികള്‍ക്ക് ന്യായമായ വേതനം ലഭിക്കുന്നുണ്ടെങ്കിലും അടിസ്ഥാന ആവശ്യങ്ങള്‍ക്കായി മാത്രം ഈ തുക ചെലവാകുകയാണെന്നും ഇതാനാല്‍ ജീവിത നിലവാരത്തിലോ ജീവിത സാഹചര്യങ്ങളിലോ ഉയര്‍ച്ച ഉണ്ടാകുന്നില്ലെന്നും സര്‍ക്കാര്‍ കൂടുതല്‍ സൗജന്യ സര്‍വ്വീസുകള്‍ തൊഴിലാളികള്‍ക്കായി നല്‍കണമെന്നും തൊഴിലാളി സംഘടനകള്‍ ആവശ്യപ്പെട്ടു. Share This…
കോവിഡ് രൂക്ഷമായേക്കാം ; അയര്‍ലണ്ടിന് WHO മുന്നറിയിപ്പ്
അയര്‍ലണ്ടില്‍ വീണ്ടും കോവിഡ് രൂക്ഷമായേക്കാമെന്ന് മുന്നറിയിപ്പ്. ലോകാരോഗ്യ സംഘടനയാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ലോകാരോഗ്യ സംഘടനാ പ്രതിനിധി ഡോ. ഡേവിഡ് നബാരോയാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയത്. വീണ്ടും കോവിഡ് രൂക്ഷമായാല്‍ ആശുപത്രികളില്‍ രോഗികളുടെ തിരക്കും ഒപ്പം സമ്മര്‍ദ്ദവും വര്‍ദ്ധിക്കുമെന്നും മുന്നറിയിപ്പിലുണ്ട്. നാല് മുതല്‍ ആറ് ആഴ്ചകള്‍ക്കുള്ളില്‍ കോവിഡ് വ്യാപനമുണ്ടായേക്കാമെന്നാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. നിലവില്‍ 412 രോഗികളാണ് അയര്‍ലണ്ടിലെ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 36 പേര് തീവ്രപരിചരണ വിഭാഗത്തിലാണ.് നിലവിലെ കോവിഡ് തരംഗം ഉടന്‍ അവസാനിക്കുമെന്ന് കഴിഞ്ഞ ദിവസം ആരോഗ്യവിദഗ്ദര് അഭിപ്രായപ്പെട്ടിരുന്നു. കോവിഡ് വ്യാപനം ഉണ്ടായാലും വാക്സിന് ഡോസുകള്‍ കാര്യക്ഷമമായി വിതരണം നടന്നിട്ടുള്ളതിനാല്‍ അത്ര ഗുരുതരാവസ്ഥയിലേയ്ക്ക് പോകില്ലെന്നാണ് കണക്കുകൂട്ടല്‍. Share This News
പെന്ഷന് പ്രായം ഉയര്‍ത്തല്‍ ; സര്‍ക്കാര്‍ പ്രഖ്യാപനം ഉടന്‍
രാജ്യത്ത് പെന്ഷന് പ്രായം ഉയര്‍ത്തണമെന്ന ശുപാര്‍ശകളില്‍ സര്‍ക്കാര്‍ തീരുമാനം ഉടന്‍ ഉണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്. സാമൂഹ്യ നീതി വകുപ്പ് മന്ത്രിയാണ് ഇക്കാര്യത്തില്‍ സൂചന നല്‍കിയത്. ഇത് സംബന്ധിച്ച ശുപാര്‍ശ ഉടന്‍ മന്ത്രിസഭയുടെ പരിഗണനയ്ക്ക് നല്‍കുമെന്നും അവര്‍ പറഞ്ഞു. പ്രധാനമന്ത്രിക്കും ഇക്കാര്യത്തില്‍ അനുകൂല നിലപാടാണ് ഉള്ളത്. ഇതിനാല്‍ തന്നെ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കും. 2031 ഓടെ പെന്ഷന് പ്രായം 67 ആയി ഉയര്‍ത്തണമെന്നും 2038 ആകുമ്പോള്‍ ഇത് 68 ആക്കണമെന്നുമാണ് ശുപാര്‍ശയില്‍ പറയുന്നത്. കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പില്‍ ഫിന ഫാളും ഈ വാഗ്ദാനം നല്‍കിയിരുന്നു. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ ഇപ്പോഴും സര്‍ക്കാരിന്റെ വിവിധ തലങ്ങളില്‍ നടക്കുകയാണ്. കഴിഞ്ഞ ഒക്ടോബറിലാണ് പെന്ഷന് കമ്മീഷന് ഇത് സംബന്ധിച്ച സുപാര്‍ശ നല്‍കിയത്. 2028 മുതല്‍ 2039 വരെ ഘട്ടം ഘട്ടമായി പെന്ഷന് പ്രായം ഉയര്‍ത്താനാണ് ശുപാര്‍ശയില്‍ പറയുന്നത്. Share This News
Double Room Available
Hello Everyone, A double room is available for one person (Female) immediately in Dublin 12 Kimmage near Ashleaf Shopping centre. Easy access to Crumlin hospital and Dublin city. The area is served by bus routes 9, 17, 83 150. Please contact for more details. John PH: 0892746895 Thank you. . Share This News
രൂപയ്ക്കെതിരെ മൂല്ല്യമിടിഞ്ഞ് യൂറോ ; ഒരു മാസത്തിനിടെ കുറഞ്ഞത് നാല് രൂപ
അയര്‍ലണ്ടിലെ അതിരൂക്ഷമായ ജിവിത ചെലവിനിടെ യൂറോയും ഇന്ത്യന്‍ രൂപയും തമ്മിലുളള മൂല്ല്യമിടിയുന്നത് മലയാളികളടക്കമുള്ള ഇന്ത്യക്കാര്‍ക്ക് ഇരട്ടപ്രഹരമാകുന്നു. മാര്‍ച്ച് 30 ന് 84.63 ആയിരുന്നു ഇന്ത്യന്‍ രൂപയ്ക്കെതിരെയുള്ള യൂറോയുടെ മൂല്ല്യമെങ്കില് ഇന്ന് 80.59 ആണ് 29 ദിവസത്തിനിടെ നാല് രൂപയിലധികം കുറവാണ് ഉണ്ടായിരിക്കുന്നത്. അയര്‍ലണ്ടിലെ ജീവിത ചെലവില്‍ നിന്നും മിച്ചം പിടിക്കുന്ന പണം നാട്ടില്‍ നിക്ഷേപിക്കാന്‍ ശ്രമിക്കുന്നവര്‍ക്കാണ് ഇത് കൂടുതല്‍ തിരിച്ചടിയാകുന്നു. ആയിരം യൂറോയ്ക്ക് ഒരു മാസം മുമ്പ് 84500 രൂപ ലഭിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ ലഭിക്കുന്നത് കേലലം 80,000 രൂപയാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 10 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത് . കഴിഞ്ഞ വര്‍ഷം ഇതേ ദിവസം (28 ഏപ്രീല്‍ 2021 ) യൂറോയുടെ മൂല്ല്യം 90.32 ആയിരുന്നു. റഷ്യ – യുക്രൈന് യുദ്ധത്തെ തുടര്‍ന്നുണ്ടായ ഇന്ധന വിലവര്‍ദ്ധനവും ഒപ്പം യൂറോപ്പിലെ ഇന്ധന ക്ഷാമവുമാണ് യൂറോയുടെ നിരക്ക് താഴാന്‍…
യുക്രൈനികള്‍ക്ക് അഭയമേകിയവര്‍ക്ക് സര്‍ക്കാര്‍ സഹായം ഉടന്‍
റഷ്യയുടെ ആക്രമണത്തില്‍ ദുരതത്തിലായി അഭയം ചോദിച്ച് അയര്‍ലണ്ടിലെത്തിയ യുക്രൈന് അഭയാര്‍ത്ഥികള്‍ക്ക് സ്വന്തം വീടുകളില്‍ അഭയം നല്‍കിയിട്ടുള്ളവര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായം ഉടന്‍ ലഭിക്കും. സാമൂഹ്യ സുരക്ഷാ വകുപ്പ് മന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ ഇതുമായി ബന്ധപ്പെട്ട അവസാന നടപടികളിലാണ്. 400 യൂറോയാണ് സഹായം ഓരോ മാസവും ലഭിക്കുക. വരുന്ന ആഴ്ചകളില്‍ തന്നെ ഇത് നല്കി തുടങ്ങുമെന്നാണ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. യുക്രൈനില്‍ നിന്നും അഭയാര്‍ത്ഥി പ്രവാഹം അയര്ലണ്ടിലേയ്ക്കെത്തിയതോടെ സര്‍ക്കാരിന് ഇവര്‍ക്ക് താമസസൗകര്യമെരുക്കാനുള്ള അസൗകര്യമുണ്ടായതോടെയാണ് യുക്രൈനികള്‍ക്ക് താമസ സൗകര്യമൊരുക്കുന്നവര്‍ക്ക് സര്‍ക്കാര്‍ സഹായം പ്രഖ്യാപിച്ചത്. Share This News
വാടക കൂടി ; വാടകക്കാര്‍ കുറഞ്ഞു
അയര്‍ലണ്ടില്‍ വീടുകള്‍ക്ക് ക്ഷാമമാണെന്ന വാര്‍ത്തകള്‍ക്കിടെ വാടക നിരക്ക് സംബന്ധിച്ച പുതിയൊരു റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം അവസാന പാദത്തിലെ കണക്കുകളാണ് പുറത്ത് വന്നിരിക്കുന്നത്. 2020 ലെ അവസാന പാദത്തിലെ അപേക്ഷിച്ച് 2021 അവസാന പാദത്തില്‍ വാടകയ്ക്ക് വീടുകള്‍ ആവശ്യമുള്ളവരുടെ എണ്ണം കുറഞ്ഞതായാണ് കണക്കുകള്‍. 48 ശതമാനമാണ് വാടകക്കാരുടെ എണ്ണത്തില്‍ കുറവുള്ളത്. എന്നാല്‍ വാടക ഒമ്പത് ശതമാനം വര്‍ദ്ധിച്ചതായും കണക്കുകള്‍ സൂചിപ്പിക്കുന്നു. ഈ കാലയളവില്‍ 9346 പേരാണ് സ്വാകാര്യ വീടുകള്‍ വാടകയ്ക്കെടുത്ത് രജിസ്റ്റര്‍ ചെയ്തത്. നിലവില്‍ താമസിക്കുന്നിടത്ത് തന്നെ തുടരാന്‍ ഭൂരിഭാഗം ആളുകളും തീരുമാനിച്ചതാണ് പുതിയ വാടകക്കാരുടെ എണ്ണത്തില്‍ കുറവ് വരാന്‍ കാരണം. Share This News
ടാക്സി ചാര്‍ജ്ജ് 12.5 ശതമാനം വര്‍ദ്ധിക്കും
സമസ്ത മേഖലകളിലും വിലക്കയറ്റത്താല്‍ പൊറുതിമുട്ടുന്ന അയര്‍ലണ്ടില്‍ ടാക്സി ചാര്‍ജ്ജും വര്‍ദ്ധിക്കുന്നു. ടാക്സി ചാര്‍ജ്ജ് 12.5 ശതമാനം വര്‍ദ്ധിപ്പിക്കാനാണ് നാഷണല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഇന്ധന വില വര്‍ദ്ധനവിന്റേയും മറ്റും പശ്ചാത്തലത്തിലാണ് തീരുമാനം. ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം എല്ലാ ടാക്സികളിലും പേയ്മെന്റിന് കാര്‍ഡ് സംവിധാനം ഏര്‍പ്പെടുത്താനും ശുപാര്‍ശ ചെയ്തിട്ടുണ്ട്. ക്യാഷ് ലെസ്സ് പേയ്മെന്റ് സംവിധാനത്തിനുള്ള ചെലവും നിരക്ക് വര്‍ദ്ധനയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ ശുപാര്‍ശ മേയ് 27 വരെ പബ്ലിക് കണ്സല്ട്ടേഷന് വിട്ടിരിക്കുകയാണ് ഇതിന് ശേഷമാകും സര്‍ക്കാര്‍ തീരുമാനമായി പ്രഖ്യാപിക്കുക. 2018 ലായിരുന്നു അവസാനമായി ടാക്സി നിരക്ക് വര്‍ദ്ധിപ്പിച്ചത്. Share This News
KBC All Ireland Badminton Tournament 2022
കേരളാ ബാഡ്മിന്റൺ ക്ലബ്ബിന്റെ (KBC) ആഭിമുഖ്യത്തിൽ വർഷം തോറും നടത്തിവരാറുള്ള ഓൾ അയർലണ്ട് ബാഡ്മിന്റൺ ടൂർണമെന്റ് മുൻ വർഷങ്ങളിലെപ്പോലെ തന്നെ വർണ്ണോജ്വലമായി ഈ വരുന്ന മെയ് 14 ആം തിയതി ബാൽഡോയലിലെ ബാഡ്മിന്റൺ ക്ലബ്ബിൽ വെച്ച് നടത്തപ്പെടുമെന്ന് സംഘാടകർ അറിയിച്ചു. എല്ലാവരിലേക്കും ബാഡ്മിന്റൺ എന്ന ലക്ഷ്യത്തോടെ ബാഡ്മിന്റൺ അയർലണ്ടുമായി ചേർന്ന് അയർലണ്ടിലെ പ്രവാസികളും സ്വദേശിയരുമായ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ബാഡ്മിന്റൺ അംഗങ്ങളെ പങ്കെടുപ്പിച്ച് കൊണ്ട് നടത്തപ്പെടുന്ന ഈ ടൂർണമെന്റ് അയർലണ്ടിൽ ബാഡ്മിന്റൺ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിലും ജനപ്രീയമാക്കുന്നതിലും വളരെ വലിയ പങ്കുവഹിക്കുന്നു. വിവിധ ഗ്രൂപ്പുകളിലായി അയർലണ്ടിലെ നാനാ ഭാഗത്തുനിന്നുമുള്ള പ്രമുഖ ക്ലബുകൾ മറ്റുരക്കുന്ന മത്സരങ്ങളുടെ രജിസ്ട്രേഷൻ നടപടികൾ അതിന്റെ അന്തിമ ഘട്ടത്തിലേക്ക് അടുക്കുന്നു. അയർലണ്ട് മലയാളികൾ സംഘടിപ്പിക്കുന്ന ഏറ്റവും വലിയ ടൂർണമെന്റുകളിലൊന്നായ KBC All Ireland ബാഡ്മിന്റൺ ടൂർണമെന്റിലേക്ക് പങ്കെടുക്കാൻ താല്പര്യമുള്ള ടീമുകൾ എത്രയും പെട്ടെന്ന് താഴെ കാണുന്ന…
ലിമെറിക്ക് സെൻറ് ജോർജ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയിലെ വലിയ പെരുന്നാൾ
ലിമെറിക്ക്: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ അയർലണ്ടിലെ വിശുദ്ധ ഗീവർഗീസ് സഹദായുടെ നാമത്തിലുള്ള പ്രധമദേവാലയമായ ലിമെറിക്ക് സെൻറ് ജോർജ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയുടെ ഒൻപതാമത് വലിയപെരുന്നാൾ മെയ് മാസം ആറ്, ഏഴ് തീയതികളിൽ പൂർവാധികം ഭംഗിയായി ആഘോഷിക്കുന്നതാണ്. ലിമെറിക്കിലെ സെൻറ് ഒളിവർപ്ലങ്കറ്റ് ദേവാലയത്തിൽ വെച്ചാണ് പെരുന്നാൾ ശുശ്രുഷകൾ നടത്തപ്പെടുന്നത്. മെയ് മാസം ആറാം തീയതി ആറ്മണിക്ക് സന്ധ്യാ നമസ്കാരവും, പ്രസംഗവും, പ്രദിക്ഷിണവും, ആശീർവാദവും ഉണ്ടായിരിക്കുന്നതാണ്. മെയ് ഏഴാം തിയതി ശനിയാഴ്ച 1:30ന് നമസ്കാവും തുടർന്ന് വിശുദ്ധകുർബാനയും, പ്രസംഗവും, പ്രദിക്ഷിണവും, ആശീർവാദവും, നേർച്ചവിളമ്പും ഉണ്ടായിരിക്കും. സൺഡേസ്കൂൾ കുട്ടികളുടെ കലാപരിപാടികളും, സംഗീതാർച്ചനയും ക്രമീകരിക്കപ്പെടുന്നതാണ്. അയർലണ്ടിലെ ഓർത്തഡോക്സ് സഭയുടെ വൈദീകരായ ഫാ.ജോർജ് തങ്കച്ചൻ, ഫാ.ബിജു മാത്യു, ഫാ. അനീഷ് ജോൺ എന്നിവർ പെരുന്നാൾ ശുശ്രുഷകളിൽ സംബന്ധിച്ചു നേതൃത്വും നൽകുന്നതാണ്. വലിയ പെരുന്നാളിൻറ നടപ്പിനായി വികാരി ഫാ നൈനാൻ…