വാട്‌സപ്പ് വഴി തട്ടിപ്പ് ; ജാഗ്രത പാലിക്കൂ

സോഷ്യല്‍ മീഡിയ ആപ്പായ വാട്‌സപ്പ് വഴി ലോകത്തുടനീളം വന്‍ തട്ടിപ്പുകള്‍ നടക്കുന്നതായി വിവരം. ഫേയ്ക്ക് അക്കൗണ്ടുകള്‍ ഉണ്ടാക്കി ഈ അക്കൗണ്ടുകള്‍ ഉപയോഗിച്ചാണ് ഉപഭോക്താക്കളെ വലയിലാക്കി പണം തട്ടുന്നത്. വാട്‌സപ്പിന്റെ ഔദ്യോഗിക ബ്ലോഗായ WABetaInfo ഈ വിഷയത്തില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു. പ്രമുഖ വ്യക്തികളുടേയും , ബാങ്കുകളുടേയും , വാട്‌സപ്പിന്റേയും , ബിസിനസ്സ് സ്ഥാപനങ്ങളുടേയും പേരില്‍ വ്യാജ അക്കൗണ്ടുകള്‍ ആരംഭിച്ചാണ് ഇവര്‍ ഉപഭോക്താക്കളെ കബളിപ്പിക്കുന്നത്. ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ചോദിച്ച് പണം തട്ടുക, വ്യക്തിപരമായ വിവരങ്ങള്‍ ശേഖരിച്ച് ദുരുപയോഗം ചെയ്യുക എന്നിവയാണ് ഇവര്‍ ചെയ്യുന്നത്. വാട്‌സപ്പ് ആരുടേയും സ്വകാര്യ വിവരങ്ങള്‍ ആവശ്യപ്പെടില്ലെന്നും മറ്റ് ബിസിനസ്സ് സ്ഥാപനങ്ങളുടെ പേരില്‍ വിവരങ്ങളോ പണമോ ആവശ്യപ്പെട്ടാല്‍ അത് വേരിഫൈഡ് അക്കൗണ്ടാണോ എന്ന് ആദ്യം പരിശോധിക്കണമെന്നും WABetaInfo മുന്നറിയിപ്പ് നല്‍കുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ഇന്ത്യയില്‍ ഉപരാഷ്ട്രപതിയുടേ പേരില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി പണം…

Share This News
Read More

ഡബ്ലിന്‍ ബസില്‍ ഡ്രൈവര്‍മാരുടെ ഒഴിവുകളിലേയ്ക്ക് അപേക്ഷിക്കാം

രാജ്യത്ത് പൊതുഗതാഗത രംഗത്ത് മികച്ച സേവനം നടത്തുന്ന ഡബ്ലിന്‍ ബസുകളിലേയ്ക്ക് മുഴുവന്‍ സമയ ഡ്രൈവര്‍മാരുടെ ഒഴിവുകളിലേയ്ക്ക് ഇപ്പോഴും അപേക്ഷകള്‍ സ്വീകരിക്കുന്നു. കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ വിജ്ഞാപനത്തില്‍ അപേക്ഷിക്കുവാനുള്ള അവസാന തിയതി 2022 ഡിസംബര്‍ 31 വരെയാണ്. ആഴ്ചയില്‍ 632.05 യൂറോ മുതല്‍ 859.62 യൂറോ വരെ ശമ്പളം ലഭിക്കുന്ന ജോലിയാണിത്. അപേക്ഷിക്കാനുള്ള യോഗ്യതകള്‍ താഴെ പറയുന്നു. B Licence Applicants A valid driving licence Category B (for a minimum of 2 years) with no endorsements A valid D Licence Learner Permit A valid CPC Bus Case Study sheet (Please note, the CPC bus case study is only valid for a period of 2 years from its date…

Share This News
Read More

നാഷണല്‍ പാര്‍ക്കുകളിലേയ്ക്ക് ഉടന്‍ പുതിയ നിയമനങ്ങള്‍

അയര്‍ലണ്ടില്‍ നാഷണല്‍ പാര്‍ക്കുകളുടേയും വൈല്‍ഡ് ലൈഫ് സേവനങ്ങളുടേയും വിപുലീകരണത്തിനായി സര്‍ക്കാര്‍ കൂടുതല്‍ നിക്ഷേപം നടത്തുന്നു. 55 മില്ല്യണ്‍ യൂറോയുടെ പുതിയ നിക്ഷേപത്തിനാണ് മന്ത്രിസഭ അനുമതി നല്‍കിയിരിക്കുന്നത്. ജൈവ വൈവിധ്യങ്ങളുടെ സംരക്ഷണത്തിന് മുന്‍തൂക്കം നല്‍കുക എന്ന ലക്ഷ്യത്തോട് കൂടെയാണ് സര്‍ക്കാര്‍ ഈ മേഖലയിലേയ്ക്ക് കൂടുതല്‍ പണം അനുവദിക്കുന്നത്. കൂടുതല്‍ പണം ലഭിക്കുന്നതോടെ രാജ്യത്തെ നാഷണല്‍ പാര്‍ക്കുകളിലേയ്ക്കടക്കം കൂടുതല്‍ നിയമനങ്ങളും നടത്തുമെന്നാണ് വിവരങ്ങള്‍. അറുപത് പേരെ ഉടന്‍ നിയമിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വിവിധ തസ്തികകളിലേയ്ക്കുള്ള നിയമനങ്ങളുടെ അറിയിപ്പ് ഉടന്‍ ഇറങ്ങിയേക്കും. ഉടന്‍ അപേക്ഷകളും സ്വീകരിച്ചു തുടങ്ങും. നിയമനങ്ങള്‍ , തസ്തിക , യോഗ്യത എന്നിവ സംബന്ധിച്ചുള്ള അറിയിപ്പ് വരും ദിവസങ്ങളില്‍ ഇറങ്ങും. Share This News

Share This News
Read More

നീനാ കൈരളിയുടെ ഈസ്റ്റർ,വിഷു ആഘോഷങ്ങൾ വർണാഭമായി

നീനാ  (കൗണ്ടി ടിപ്പററി ): നീനാ കൈരളിയുടെ ഈസ്റ്റർ,വിഷു ആഘോഷങ്ങൾ ‘പ്രതീക്ഷ 2022’പ്രൗഢഗംഭീരമായി നടത്തപ്പെട്ടു .ഏപ്രിൽ 23ആം തിയതി നീനാ സ്കൗട്ട് ഹാളിൽ വച്ചാണ് ആഘോഷ പരിപാടികൾ അരങ്ങേറിയത് .ടിപ്പററി കൗണ്ടി കൗൺസിൽ കമ്മ്യൂണിറ്റി & സോഷ്യൽ ഇൻക്ലൂഷൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ‘മാർഗോ ഹയ്‌സ് ‘മുഖ്യ അഥിതി ആയിരുന്നു. കുട്ടികളുടെറ്റും മുതിർന്നവരുടെയും വ്യത്യസ്തയാർന്ന കലാപരിപാടികൾ ,The Resurrection,വിഷുക്കണി എന്നിവയിൽ അധിഷ്ഠിതമായ സ്‌കിറ്റുകൾ തുടങ്ങിയവ ആഘോഷപരിപാടികളുടെ പ്രൗഢി വർധിപ്പിച്ചു .പ്രശസ്ത DJ ആർട്ടിസ്റ് DJ ക്രിസ്റ്റോയുടെ അതുല്യ  പ്രകടനം കുട്ടികളെയും മുതിർന്നവരെയും ഒരു പോലെ ആവേശം കൊള്ളിച്ചു .തുടർന്ന് കാഴ്ചക്കാരെ ആവേശക്കൊടുമുടിയിൽ എത്തിച്ചുകൊണ്ട് ഡബ്ലിൻ ‘Soul Beats’ന്റെ ഗാനമേള അരങ്ങേറി .പിന്നീട് വിഭവസമൃദ്ധമായ ഡിന്നറോടെ പരിപാടികൾക്ക് തിരശീല വീണു. ‘പ്രതീക്ഷ 2022 ‘സംവിധാനം അനീഷ് കൃഷ്ണനും ,സൗണ്ട് ഡിസൈൻ ടോം സിറിയക്കുമാണ് നിർവഹിച്ചിരിക്കുന്നത് .പരിപാടികൾക്ക് റിനുകുമാരൻ രാധാനാരായണൻ ,വിമൽ ജോൺ…

Share This News
Read More

സെന്‍സസ് ഫോം പോസ്റ്റലായി അയച്ച് നല്‍കാന്‍ നിര്‍ദ്ദേശം

രാജ്യത്ത് നടന്ന സെന്‍സസിന്റെ പൂരിപ്പിച്ച ഫോമുകള്‍ ഇതുവരെ തിരികെ നല്‍കാന്‍ സാധിക്കാത്തവര്‍ക്ക് പുതിയ നിര്‍ദ്ദേശവുമായി അധികൃതര്‍. പൂരിപ്പിച്ച ഫോമുകള്‍ പോസ്റ്റലായി അയച്ചു നല്‍കാനാണ് നിര്‍ദ്ദേശം. ഇതിന് പ്രത്യേക ഫീസ് നല്‍കേണ്ടതില്ല. താഴെ പറയുന്ന അഡ്രസിലേയ്ക്കാണ് അയച്ച് നല്‍കേണ്ടത്. Central Statistics Office PO Box 2021 Freepost 4726 Swords Co Dublin K67 D2X4 ഏപ്രീല്‍ മാസം മൂന്നാം തിയതിയായിരുന്നു രാജ്യത്ത് സെന്‍സസ് നടന്നത്. ഇതിനായി ഫോമുകള്‍ എല്ലാ വീടുകളിലും എത്തിച്ചിരുന്നു. ഇത് പൂരിപ്പിച്ച് കഴിഞ്ഞാല്‍ എന്യുമറേറ്റര്‍മാര്‍ വന്ന് തിരികെ വാങ്ങുമെന്നായിരുന്നു പറഞ്ഞിരുന്നത്. ഏതാണ് എല്ലായിടങ്ങളിലും തന്നെ തിരികെ വാങ്ങിയതിനാല്‍ എന്യൂമറേറ്റര്‍മാര്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചു. ഇതിനാലാണ് ഇനിയും നല്‍കാനുള്ളവര്‍ പോസ്റ്റലായി അയച്ചു നല്‍കാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഫോം നശിച്ചു പോവുകയോ നഷ്ടപ്പെടുകയോ ചെയ്തവര്‍ താഴെ നല്‍കിയിരിക്കുന്ന വെബ് അഡ്രസിലോ അല്ലെങ്കില്‍ ഫോണ്‍ നമ്പരിലോ ബന്ധപ്പെട്ട് അധികൃതരുടെ…

Share This News
Read More

അയര്‍ലണ്ടില്‍ ടാക്‌സി ഡ്രൈവര്‍മാരെ കിട്ടാനില്ലെന്ന് റിപ്പോര്‍ട്ട്

അയര്‍ലണ്ടില്‍ ടാക്‌സി ഡ്രൈവര്‍മാരുടെ ക്ഷാമം രൂക്ഷമാകുന്നതായി റിപ്പോര്‍ട്ട്. പുതുതായി ഡ്രൈവര്‍മാരെ കിട്ടാനില്ലെന്ന് പല ടാക്‌സി കമ്പനികളും പറയുന്നു. സ്വയം ഈ മേഖലയിലേയ്ക്ക് എത്തുന്നവരും കുറവാണ്. പുതിയ ഡ്രൈവര്‍മാരെ കിട്ടാന്‍ വലിയ ബുദ്ധിമുട്ടാണെന്ന് ‘ബിഗ് ഒ ടാക്‌സി’ കമ്പനിയുടെ ഉടമ ഫ്രാങ്ക് ഫാഹി പറഞ്ഞു. കോവിഡിനെ തുടര്‍ന്നുള്ള ലോക് ഡൗണ്‍ കാലത്ത് ഈ മേഖല ഉപേക്ഷിച്ച് പലരും മറ്റു ജോലികളിലേയ്ക്ക് കടന്നതും ഇവര്‍ തിരിച്ചെത്താത്തതുമാണ് കാരണം. യുവജനങ്ങള്‍ ഈ ജോലി തെരഞ്ഞെടുക്കാന്‍ മനസ്സ് കാണിക്കുന്നില്ലെന്നും ഉയര്‍ന്ന ഇന്‍ഷുറന്‍സും ഇന്ധനവിലയും ഈ ജോലിയില്‍ നിന്നും പിന്തിരിയാന്‍ ഇവരെ പ്രേരിപ്പിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ടാക്‌സി ഡ്രൈവര്‍മാര്‍ക്കെതിരെയുള്ള ആക്രമണങ്ങളും ഒരു പരിധിവരെ ആളുകളെ ഈ ജോലി ഉപേക്ഷിക്കാന്‍ പ്രേരിപ്പിക്കുന്നു എന്നും അയര്‍ലണ്ടിലെ ഒരു പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ആളുകളെ കിട്ടാനില്ലാത്ത ദിവസങ്ങളില്‍ കൂടുതല്‍ മണിക്കൂറുകള്‍ ജോലി ചെയ്യേണ്ടി വരുന്നു എന്നും ഇത്രയും…

Share This News
Read More

ദീര്‍ഘകാല വിസ : വിദ്യാര്‍ത്ഥി കാലയളവും പരിഗണിക്കും

ഏതെങ്കിലും യൂറോപ്യന്‍ രാജ്യത്ത് ഏറെനാളായി താമസിക്കുന്ന നോണ്‍ ഇയു പൗരന്‍മാര്‍ക്ക് മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലേയ്ക്കും മാറാവുന്ന രീതിയിലുള്ള ദീര്‍ഘകാല താമസ വിസകള്‍ നല്‍കുന്നതിനുള്ള ചര്‍ച്ചകള്‍ സജീവം. കുറഞ്ഞത് അഞ്ച് വര്‍ഷമെങ്കിലും താമസിച്ചവര്‍ക്കാണ് ഇത്തരം വിസകള്‍ നല്‍കാന്‍ ആലോചിക്കുന്നത്. ഇതിനായി വിദ്യാര്‍ത്ഥികളായി യൂറോപ്യന്‍ രാജ്യത്ത് ഉണ്ടായിരുന്ന കാലഘട്ടവും പരിഗണിക്കുമെന്നാണ് ഇപ്പോള്‍ അറിയുന്നത്. അഞ്ച് വര്‍ഷത്തേയ്ക്കാണ് ദീര്‍ഘകാല വിസകള്‍ നല്‍കുക. ഇത് പുതുക്കാനുമാവും എന്നാല്‍ ഒരു വര്‍ഷം യൂറോപ്യന്‍ രാജ്യത്ത് നിന്നും വിട്ടുനിന്നാല്‍ ദീര്‍ഘകാല വിസ ഇല്ലാതാകും. സാമ്പത്തീക സ്രോതസ്സുകളും ഇന്‍ഷുറന്‍സ് പരിരക്ഷയുമൊക്കെ ഇതിന് ആവശ്യമാണ്. ലാംഗ്വേജ്, കള്‍ച്ചര്‍ എന്നിവയിലുള്ള പരീക്ഷകളും ഉണ്ടാവും. ഈ നിര്‍ദ്ദേശങ്ങള്‍ ഇനി യൂറോപ്യന്‍ പാര്‍ലമെന്റും യൂറോയപ്യന്‍ യൂണിയന്‍ കൗണ്‍സിലും അംഗീകരിക്കേണ്ടതുണ്ട്. തൊഴില്‍, സ്വയം തൊഴില്‍ , വിദ്യാഭ്യാസം എന്നീ മേഖലകളില്‍ ഇയു പൗരന്‍മാര്‍ക്കുള്ള അതേ പരിഗണന ദീര്‍ഘകാല പെര്‍മിറ്റുള്ളവര്‍ക്കും ലഭിക്കും. Share This News

Share This News
Read More

ഹോം ഹീറ്റിംഗ് ഇന്ധനത്തിന്റെ നികുതി ഇന്നുമുതല്‍ കൂടും

രാജ്യത്ത് ഹോം ഹീറ്റിംഗ് ഇന്ധനങ്ങളുടെ വര്‍ദ്ധിപ്പിച്ച കാര്‍ബണ്‍ നികുതി ഇന്നുമുതല്‍ നിലവില്‍ വരും. ഇതോടെ ഹോം ഹീറ്റിംഗ് ഗ്യാസിന്റെ വില പ്രതിമാസം 1.40 യൂറോയും ഹോം ഹീറ്റിംഗ് ഓയിലിന്റെ വില പ്രതിമാസം 1.50 യൂറോയും വര്‍ദ്ധിക്കുമെന്നാണ് കണക്കുകള്‍. വിലവര്‍ദ്ധനവിനെതിരെ നിരവധി എതിര്‍ ശബ്ദങ്ങള്‍ ഉയരുമ്പോഴും നിലവിലെ സാഹചര്യത്തില്‍ വര്‍ദ്ധനവ് അനിവാര്യമാണെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. എന്നാല്‍ ജനങ്ങളെ കൂടുതല്‍ ദുരിതത്തിലേയ്ക്ക് തള്ളിവിടുന്നത് തടയാന്‍ സര്‍ക്കാര്‍ ഇതിനകം തന്നെ ചില പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്. 200 യൂറോ ഇലക്ട്രിസിറ്റി ബില്‍ ക്രെഡിറ്റ് നല്‍കുന്നതും ഗ്യാസിന്റേയും വൈദ്യുതിയുടേയും വാറ്റ് നികുതി കുറച്ചതും 58 ഓളം പൊതു സേവനങ്ങളുടെ ലെവി ഒഴിവാക്കിയതും ഇതിന്റെ ഭാഗമാണ്. കാര്‍ബണ്‍ ടാക്‌സില്‍ നിന്നും അധികമായി ലഭിക്കുന്ന തുക രാജ്യത്ത് നിലവിലുള്ള ഇന്ധന ക്ഷാമം പരിഹരിക്കുന്നതിനും ഒപ്പം ഹരിത ഊര്‍ജ്ജത്തിലേയ്ക്ക് മാറുന്നതിനുമായിരിക്കും ഉപയോഗിക്കുക. Share This News

Share This News
Read More

ഹ്രസ്വകാല വാടകയ്ക്ക് നിയന്ത്രണങ്ങള്‍ വരുന്നു

രാജ്യത്ത് രാജ്യത്ത് ഭവനക്ഷാമം രൂക്ഷമാകുമ്പോള്‍ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ കടുത്ത നടപടികളിലേയ്ക്ക് കടക്കുന്നതായി റിപ്പോര്‍ട്ടുകള്‍. വീടുകള്‍ ഹ്രസ്വകാലത്തേയ്ക്ക് വാടകയ്ക്ക് നല്‍കുന്നതിന് കൂടുതല്‍ നിയന്ത്രണങ്ങള്‍ വരുത്താനാണ് നീക്കം. ഇതിനായി അറ്റോണി ജനറലിനോട് നിയമോപദേശം തേടിയിരിക്കുകയാണ് സര്‍ക്കാര്‍. വീടുകള്‍ ദീര്‍ഘകാല ആവശ്യത്തേയ്ക്ക് വേണ്ട ആളുകള്‍ക്ക് കൂടുതല്‍ ലഭ്യത ഉറപ്പു വരുത്തുക എന്നതാണ് ഈ നടപടിയുടെ ലക്ഷ്യം. റെന്റ് പ്രഷര്‍ സോണുകളില്‍ 90 ദിവസത്തില്‍ താഴെ വീടുകള്‍ വാടകയ്ക്ക് നല്‍കണമെങ്കില്‍ ഇപ്പോല്‍ തന്നെ പ്രാദേശിക അതോറിറ്റിയുടെ അനുമതി ആവശ്യമാണ്. എന്നാല്‍ ഈ നിയമം പാലിക്കപ്പെടുന്നില്ലെന്നും പരക്കെ ആക്ഷേപമുണ്ട്. ഈ സാഹചപര്യത്തില്‍ ഷോര്‍ട്ട് ടേം റെന്റുകള്‍ക്കായി ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കാനാണ് പദ്ധതി. ഒരാഴ്ചയ്ക്കകം അറ്റോര്‍ണി ജനറലിന്റെ ഉപദേശം ലഭിച്ചേക്കും അങ്ങനെ വന്നാല്‍ പത്ത് ദിവസത്തിനകം നിയന്ത്രണങ്ങളുടെ കാര്യത്തില്‍ തീരുമാനമാകും. Share This News

Share This News
Read More

തൊഴിലാളികളുടെ ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് നടപടി വേണമെന്ന് ആവശ്യം

മേയ് ദിനത്തോട് അനുബന്ധിച്ചു നടന്ന ചര്‍ച്ചകളിലും സമ്മേളനങ്ങളിലും തൊഴിലാളികള്‍ക്കായി നിരവധി ആവശ്യങ്ങളാണ് അയര്‍ലണ്ടിലെ തൊഴിലാളി സംഘടനകള്‍ മുന്നോട്ട് വച്ചിരിക്കുന്നത്. യൂറോപ്പിലെ മറ്റുരാജ്യങ്ങളുടേതിന് സമാനമായി തൊഴിലാളികളുടെ ജീവിത സാഹചര്യങ്ങല്‍ മെച്ചപ്പെടുത്തുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ദ ഐറിഷ് കോണ്‍ഗ്രസ് ഓഫ് ട്രേഡ് യൂണിയന്‍ സര്‍ക്കാരിനോടാവശ്യപ്പെട്ടു. അയര്‍ലണ്ടിലേയും മറ്റുയൂറോപ്യന്‍ രാജ്യങ്ങളിലേയും തൊഴിലാളികളുടെ സാഹചര്യങ്ങളെ താരതമ്യപ്പെടുത്തുന്ന ഒരു റിപ്പോര്‍ട്ടും ICTU പുറത്ത് വിട്ടു. സര്‍ക്കാര്‍ സഹായത്തോടെ തൊഴിലാളികള്‍ക്ക് കിട്ടുന്ന സേവനങ്ങള്‍ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് വളരെ കുറവാണെന്നും ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും കൂടുതല്‍ നടപടികല്‍ വേണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു. അയര്‍ലണ്ടില്‍ തൊഴിലാളികള്‍ക്ക് ന്യായമായ വേതനം ലഭിക്കുന്നുണ്ടെങ്കിലും അടിസ്ഥാന ആവശ്യങ്ങള്‍ക്കായി മാത്രം ഈ തുക ചെലവാകുകയാണെന്നും ഇതാനാല്‍ ജീവിത നിലവാരത്തിലോ ജീവിത സാഹചര്യങ്ങളിലോ ഉയര്‍ച്ച ഉണ്ടാകുന്നില്ലെന്നും സര്‍ക്കാര്‍ കൂടുതല്‍ സൗജന്യ സര്‍വ്വീസുകള്‍ തൊഴിലാളികള്‍ക്കായി നല്‍കണമെന്നും തൊഴിലാളി സംഘടനകള്‍ ആവശ്യപ്പെട്ടു. Share This…

Share This News
Read More